അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി ഗായകൻ മാധവ് സുന്ദർ!

frame അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി ഗായകൻ മാധവ് സുന്ദർ!

Divya John
 അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി ഗായകൻ മാധവ് സുന്ദർ! തന്റേതായ രീതിയിൽ സംഗീത ലോകത്ത് സജീവമാവുന്ന മാധവ് ആ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പക്ഷേ ഇപ്പോൾ പങ്കുവച്ചിരിയ്ക്കുന്നത് അമ്മയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ്. ഇന്ന് പ്രിയയുടെ ജന്മദിനമാണ്. അമ്മയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ഒരു സെൽഫി ചിത്രത്തിനൊപ്പമാണ് മാധവ് സുന്ദറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 'എൻരെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ വ്യക്തിയ്ക്ക് ജന്മദിനാശംസകൾ' എന്നാണ് മാധവ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. അമ്മ, ഹാപ്പി ബർത്ത് ഡേ, മോം എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് സംഗീത ലോകത്ത് സജീവമാവുകയാണ് മാധവന് സുന്ദർ. 







ഗിറ്റാറിസ്റ്റ് ആയ മാധവ് സുന്ദറിന് പക്ഷേ അച്ഛൻ ഗോപി സുന്ദറിന്റെ ലേബൽ ഇപ്പോൾ ആവശ്യമില്ല. അഭയയെ ഉപേക്ഷിച്ച് ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായപ്പോൾ വീണ്ടും പ്രിയയുടെ പേരും ആ വിവാഹവും ചർച്ചയായി. അപ്പോഴും അമ്മയ്‌ക്കൊപ്പം കരുത്തോടെ നിൽക്കാൻ മാധവ് സുന്ദർ ഉണ്ടായിരുന്നു. നടക്കുന്ന പ്രശ്‌നങ്ങളിലേക്ക് അമ്മയുടെ പേര് വലിച്ചിഴയ്ക്കരുത് എന്ന് പറഞ്ഞ് മാധവ് രംഗത്തെത്തിയത് വാർത്തയായിരുന്നു. ഗോപി സുന്ദർ പ്രണയത്തിന്റെ പേരിൽ പല വാർത്തകളിലും നിറയുമ്പോൾ, പ്രിയ മക്കൾക്കൊപ്പം സ്വസ്തമായ ജീവിതം നയിക്കുകയാണ്. അതേ സമയം പ്രിയയും ഗോപി സുന്ദറും നിയമപരമായി വേർപിരിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. 






ഇന്നും പ്രിയ ഗോപി സുന്ദർ എന്ന ഐഡന്റിറ്റിയിൽ തന്നെയാണ് പ്രിയ അറിയപ്പെടുന്നത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എല്ലാം അങ്ങനെ തന്നെയാണ് പ്രൊഫൈൽ നെയിം. ഗോപി സുന്ദറിന്റെ മുൻ ഭാര്യയാണ് പ്രിയ. ഇരുവരുടെയും വിവാഹത്തെ കുറിച്ചൊക്കെ ഇടക്കാലത്ത് പലപ്പോഴും ചർച്ചകൾ നടന്നിട്ടുണ്ട്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതം മുന്നോട്ട് പോകുന്നതിനിടയിൽ തന്നെയായിരുന്നു ഗോപി സുന്ദർ അഭയ ഹിരൺമയിയുമായി പ്രണയത്തിലായത്. പ്രിയയെ ഉപേക്ഷിച്ച് അഭയയ്‌ക്കൊപ്പം ലിവിങ് ടുഗെദർ റിലേഷൻഷിപ് ആരംഭിച്ചപ്പോഴും രണ്ട് മക്കളും പ്രിയയ്‌ക്കൊപ്പം തന്നെ നിന്നു.





അച്ഛന്റെ പാരമ്പര്യം പിൻതുടർന്ന് സംഗീത ലോകത്ത് സജീവമാവുകയാണ് മാധവന് സുന്ദർ. ഗിറ്റാറിസ്റ്റ് ആയ മാധവ് സുന്ദറിന് പക്ഷേ അച്ഛൻ ഗോപി സുന്ദറിന്റെ ലേബൽ ഇപ്പോൾ ആവശ്യമില്ല. അഭയയെ ഉപേക്ഷിച്ച് ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായപ്പോൾ വീണ്ടും പ്രിയയുടെ പേരും ആ വിവാഹവും ചർച്ചയായി. അപ്പോഴും അമ്മയ്‌ക്കൊപ്പം കരുത്തോടെ നിൽക്കാൻ മാധവ് സുന്ദർ ഉണ്ടായിരുന്നു. 

Find Out More:

Related Articles: