കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ എന്നും കരച്ചിലായിരുന്നു ദിയ; പുതിയ വീട്ടിലെ വിശേഷവുമായി അശ്വിൻ!

Divya John
 കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ എന്നും കരച്ചിലായിരുന്നു ദിയ; പുതിയ വീട്ടിലെ വിശേഷവുമായി അശ്വിൻ! താരപുത്രിയുടെ വിശേഷങ്ങളും ആരാധകർ വിടാതെ പിൻതുടരുന്നു. മറ്റ് സഹോദരിമാരെ പോലെ അഭിനയത്തോടും മോഡലിങിനോടും ഒന്നും ദിയയ്ക്ക് താത്പര്യമില്ല, ബിസിനസ്സും വ്‌ളോഗിങും ആണ് ദിയയുടെ മെയിൻ. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം ദിയ നിരന്തരം പങ്കുവയ്ക്കാറുണ്ട്. വിവാഹം കൂടെ കഴിഞ്ഞപ്പോൾ എല്ലാ പിന്തുണയും നൽകി അശ്വിനും കൂടെയുണ്ട്. ബിസിനസ്സിൽ ചെറിയ ചില വിവാദങ്ങളൊക്കെ നേരിട്ടതിന് ശേഷം പഴയതിലും ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് ദിയ. വിവാഹത്തിന് ശേഷമുള്ള ദിയയുടെ വിശേഷങ്ങൾ അറിയാൻ ഏറെ താത്പര്യമുള്ള ആരാധകർക്ക് വേണ്ടി തന്റെ പുതിയ ഫ്‌ളാറ്റിലെ വിശേഷങ്ങളാണ് ദിയ ഒടുവിലത്തെ വീഡിയോയിൽ പങ്കുവച്ചിരിയ്ക്കുന്നത്.



 വിവാഹത്തിന് ശേഷം അശ്വിന്റെ വീട്ടിലും ദിയയുടെ വീട്ടിലും അല്ല, സ്വന്തമായി ഒരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് അവിടെയാണ് ദിയയും അശ്വിനും താമസിക്കുന്നത്. ആ വാടക വീടിന്റെ ഹോം ടൂർ ചെയ്യാനായി പലരും ആവശ്യപ്പെട്ടിരുന്നു. ആ വിശേഷങ്ങൾ ദിയയും അശ്വിനും പങ്കുവയ്ക്കുന്നു. സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും, കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയാ കൃഷ്ണ സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ്. കല്യാണം കഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോൾ, ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ഇനി ഹാന്റിൽ ചെയ്യണമല്ലോ എന്ന ടെൻഷനും പേടിയും എനിക്കുണ്ടായിരുന്നു. പൊതുവെ അത് എല്ലാവർക്കും ഉണ്ടാവുന്നതാണ്. പക്ഷേ അതിലേക്ക് കടന്ന്, അത് ആസ്വദിച്ചു തുടങ്ങിക്കഴിഞ്ഞാൽ പിന്നെ എല്ലാം സൂപ്പറാണ്.




തുടക്കത്തിലെ ആ പേടിയും കാര്യങ്ങളും എല്ലാം പാടെ മാറി എന്ന് അശ്വിൻ പറയുന്നു. പുറമെ കാണിക്കില്ലായിരുന്നുവെങ്കിലും രണ്ട് പേർക്കും അതുണ്ടായിരുന്നു എന്ന് ദിയയും പറഞ്ഞു. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ എല്ലാം ഹൻസുവിനെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞ് എന്നും കരച്ചിലായിരുന്നു. പക്ഷേ പിന്നീട് ഇവന് ഞാനും, എനിക്ക് ഇവനുമാണ് എന്ന് തിരിച്ചറിഞ്ഞ് ജീവിച്ചു തുടങ്ങുമ്പോൾ അതെല്ലാം മാറി എന്ന് ദിയ പറഞ്ഞു. എല്ലാം ഓരോന്നായി സെറ്റ് ചെയ്ത് ജീവിതം ആസ്വദിച്ചു തുടങ്ങുന്നു എന്നും ഇരുവരും പറഞ്ഞു. സ്വന്തമായി ഒരു ഫ്‌ളാറ്റ് രണ്ട് വർഷത്തിനകം വാങ്ങാം എന്നാണ് അശ്വിന്റെയും ദിയയുടെയും പ്ലാനിങ്. അത് അങ്ങനെ തന്നെ നടക്കട്ടെ. 



എന്തായാലും, ഈ വാടക വീട്ടിലെ മനോഹരമായ കാര്യങ്ങളൊക്കെ ദിയയും അശ്വിനും കാണിച്ചു തരുന്നു. രണ്ടര മാസമായി ഈ ഫ്‌ളാറ്റിലാണ് താമസം. കുക്കിങ് ഒന്നും കാര്യമായി ചെയ്തു തുടങ്ങിയിട്ടില്ല. ഇപ്പോൾ തന്നെ ക്ലീനിങും മറ്റ് കാര്യങ്ങളുമൊക്കെ തനിച്ചാണ് ചെയ്യുന്നത്. ഇനി കുക്കിങും കൂടെയാവുമ്പോൾ വെറുത്തു പോകും. അങ്ങനെ വെറുത്ത് ജീവിക്കാൻ താത്പര്യമില്ല. സഹായത്തിന് ആരെങ്കിലുമൊക്കെ വേണം എന്ന് ദിയ പറയുന്നു.

Find Out More:

Related Articles: