ചർച്ചകൾ എന്ത് നസ്രിയ ആ സീൻ ഓവറാക്കിയോ; ആ സംഭവം ഇത്രയും വൈറലാകാൻ കാരണം?

Divya John
  ചർച്ചകൾ എന്ത് നസ്രിയ ആ സീൻ ഓവറാക്കിയോ; ആ സംഭവം ഇത്രയും വൈറലാകാൻ കാരണം?ഇൻസ്റ്റയിൽ 7.9M followers ഉള്ള നസ്രിയയുടെ പോസ്റ്റുകൾ എല്ലാം ക്ഷണനേരം കൊണ്ടാണ് വമ്പൻ ഹിറ്റാകുന്നത്. ഒരു പക്ഷെ സിനിമയിൽഅത്ര സജീവം അല്ലാതെ ഇരിക്കുന്ന ഒരു താരത്തിന് കിട്ടുന്ന സ്വീകാര്യത മറ്റൊരാൾക്ക് ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ്. അത്രത്തോളം ആഴത്തിൽ ആണ് നസ്രിയ ഓരോ മലയാളികളുടെയും മനസ്സിൽ കയറിക്കൂടിയത്. കുഞ്ഞിലേ മുതൽ മാധ്യമരംഗത്തുള്ള നസ്രിയ അന്നുമുതൽ തന്നെ മലയാളികൾക്ക് സ്വന്തം ആയിരുന്നു. പിന്നീട് മലയാളക്കരയുടെ സ്വന്തം ഫാഫയുടെ (ഫഹദ് ഫാസിൽ) യുടെ ഭാര്യ ആയി എത്തിയതോടെ ആ താരമൂല്യവും ഇഷ്ടവും കൂടി എന്ന് പറയുന്നതിൽ തെറ്റില്ല. ബാംഗ്ലൂർ ഡേയ്‌സിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ഫഹദും നസ്രിയയും പ്രണയത്തിലായത്.



 സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രി നിലനിർത്തി മുന്നേറുകയാണ് ഇരുവരും. നസ്രിയയുമായുള്ള വിവാഹശേഷം ജീവിതം ഒരുപാട് മാറിയെന്ന് ഫഹദ് പറഞ്ഞിരുന്നു. ബാലതാരമായി വന്നു പിന്നീട് ബിഗ് സ്‌ക്രീനിൽ തൻറേതായ ഇടം കണ്ടെത്തിയ നടിയാണ് നസ്രിയ നസിം ഫഹദ്.ബാംഗ്ലൂർ ഡേയ്‌സിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ഫഹദും നസ്രിയയും പ്രണയത്തിലായത്. സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രി നിലനിർത്തി മുന്നേറുകയാണ് ഇരുവരും. നസ്രിയയുമായുള്ള വിവാഹശേഷം ജീവിതം ഒരുപാട് മാറിയെന്ന് ഫഹദ് പറഞ്ഞിരുന്നു. വേദിയിൽ മുഴുവൻ ഒരു കുട്ടിയെ പോലെ ഓടി നടന്ന നസ്രിയക്ക് സ്നേഹം പകർന്നു നല്കുന്നതോടോപ്പമായി ചിലർ വിമർശനവും പറയുകയുണ്ടായി.



ക്യൂട്ട് ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു എന്നാണ് ഒരുപക്ഷം വാദിച്ചത്. എന്നാൽ ഫഹദിന്റെയും നസ്രിയയുടെയും ആരാധകർ വെറുതെ വിടുമോ? അവരും ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള മറുപടിയുമായി എത്തുകയും ചെയ്തു. മില്യൺ കണക്കിന് കാഴ്ചക്കാരെയാണ് നസ്രിയയുടെ വീഡിയോ നേടി എടുത്തത്. പ്രേമലുവിന്റെ ഒരു നിർമ്മാതാവ് ഫഹദ് ആയിരുന്നു. നസ്ലിനും മമിത ബെെജുവും പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സോഫീസിൽ 100 കോടിയിലധികം സ്വന്തമാക്കിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും പ്രേമലുവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.



തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരും നിർമ്മാണം നിർവ്വഹിച്ചു. ബാംഗ്ലൂർ ഡേയ്‌സിന്റെ ചിത്രീകരണത്തിനിടയിൽ വെച്ചായിരുന്നു നസ്രിയ ഫഹദിനെ പ്രൊപ്പോസ് ചെയ്തത്. എടോ തനിക്കെന്നെ കല്യാണം കഴിക്കാനാവുമോ, ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ഞാൻ നിങ്ങളെ നന്നായി നോക്കിക്കോളാമെന്നും നസ്രിയ പറഞ്ഞിരുന്നു. ഇത്രയും സത്യസന്ധമായി ഒരു പ്രൊപ്പോസൽ ഇന്നുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു ഫഹദ് പറഞ്ഞത്. ഇതോടെയായിരുന്നു ഇരുവരും പ്രണയത്തിലായത്. സിനിമ പൂർത്തിയാക്കി അധികം വൈകാതെ തന്നെ ഇവരുടെ എൻഗേജ്‌മെന്റ് നടത്തിയിരുന്നു.

Find Out More:

Related Articles: