ഉർവശിയുടെ ജെ ബേബി കുതിച്ചുയരുന്നു!

Divya John
 ഉർവശിയുടെ ജെ ബേബി കുതിച്ചുയരുന്നു! അടുത്തിടെ മലയാളത്തിലിറങ്ങിയ കണ്ണൂർ സ്‌ക്വാഡും മഞ്ഞുമ്മൽ ബോയ്‌സുമൊക്കെ സിനിമയെ വെല്ലുന്ന യഥാർഥ കഥയെ വെള്ളിത്തിരയിലേക്ക് കൊണ്ടുവന്ന് വൻ വിജയം നേടിയ ചലച്ചിത്രങ്ങളാണ്. അത്തരത്തിൽ തമിഴിൽ നിന്നും വരുന്നൊരു ചലച്ചിത്രമാണ് ജെ ബേബി. മലയാളത്തിന്റെ ഉർവശി പ്രധാന കഥാപാത്രമായി വരുന്ന ജെ ബേബി ലോക വനിതാ ദിനത്തിൽ തിയേറ്ററുകളിലേക്കെത്തി അമ്മയെന്ന വനിതയുടെ ശക്തിയാണ് പ്രകടമാക്കുന്നത്.റീലിലെ സിനിമാ ജീവിതങ്ങളെ വെല്ലുവിളിക്കും ചിലപ്പോഴെങ്കിലും റിയൽ ജീവിതങ്ങൾ. അതുകൊണ്ടായിരിക്കണം പലപ്പോഴും യഥാർഥ കഥയെ ആസ്പദമാക്കി സിനിമയെടുക്കുകയും അതിശയോക്തിയില്ലാതെ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന അത്തരം ചിത്രങ്ങൾ തിയേറ്ററുകളിൽ കൊളുത്തിട്ടുവെച്ച് കാഴ്ചക്കാരെ അകപ്പെടുത്തിക്കളയുന്നത്.അമ്മയും അച്ഛനും ജീവിച്ചിരിക്കെ അവരെ ഫോണിലൊന്ന് വിളിക്കാൻ പോലും നേരം കിട്ടാത്ത മക്കൾക്കു മുമ്പിലേക്കൊരു വലിയ ചോദ്യം ഉയർന്നു വരുമ്പോൾ നെഞ്ചിൽ കൈവെക്കാതെ ഉത്തരം പറയാനാവില്ല.



നാലു വയസ്സുള്ള കുട്ടിക്കു പോലും മൊബൈൽ ഫോണുള്ള ലോകത്ത് അമ്മയ്ക്ക് അതില്ലാതെ പോയതിന് ഉത്തരവാദിയാരെന്ന ചോദ്യം ഓരോ മകന്റേയും/ മകളുടേയും ഹൃദയം ചുട്ടുപൊള്ളിക്കും.തമിഴ്‌നാടിന്റെ ഗ്രാമീണതയിൽ നിന്നും സിനിമ പെട്ടെന്ന് കൊൽക്കത്തയുടെ തിരക്കിലേക്ക് പറിച്ചു നട്ട് നിരന്തരം ചലച്ചിത്രത്തിലേക്ക് പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കാൻ സംവിധായകന് സാധിക്കുന്നുണ്ട്.ഭർത്താവ് മരിച്ചു പോയിട്ടും തന്റെ മക്കളെ വളർത്തി വലുതാക്കിയെന്ന് മാത്രമല്ല അവരെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കുകയും ചെയ്തു. എന്നിട്ടും അവരെങ്ങനെ ഒറ്റപ്പെട്ടു പോയി എന്ന ചോദ്യത്തിനുള്ള ഉത്തരം വെള്ളിത്തിരയിൽ നിന്നല്ല കാഴ്ചക്കാരിൽ നിന്നാണ് ലഭിക്കേണ്ടത്.ഭർത്താവ് മരിച്ചു പോയിട്ടും തന്റെ മക്കളെ വളർത്തി വലുതാക്കിയെന്ന് മാത്രമല്ല അവരെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കുകയും ചെയ്തു. എന്നിട്ടും അവരെങ്ങനെ ഒറ്റപ്പെട്ടു പോയി എന്ന ചോദ്യത്തിനുള്ള ഉത്തരം വെള്ളിത്തിരയിൽ നിന്നല്ല കാഴ്ചക്കാരിൽ നിന്നാണ് ലഭിക്കേണ്ടത്.




ഉർവശിക്കു പുറമേ ചലച്ചിത്രത്തിൽ വേഷമിട്ടവരെല്ലാം തങ്ങളുടെ ഭാഗങ്ങൾ വളരെ മികച്ചതാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. തമിഴ് ഭാഷയുടെ മനോഹാരിത പോലെ ഗ്രാമീണതയുടെ തേനിറ്റുന്ന പെരുമാറ്റം പോലുള്ള വരികളുള്ള ഗാനങ്ങൾ ഈ സിനിമയുടെ പ്ലസ് പോയിന്റാണ്. കബിലൻ, ഉമാദേവി, വിവേക്, റോഷൻ ജംറോക്ക് എന്നിവരാണ് ഗാനങ്ങൾ എഴുതിയത്.ചിത്രത്തിലേക്ക് മുഴുകിയിരിക്കാൻ സാധിക്കുന്ന തരത്തിൽ ആയാസമില്ലാത്ത കാഴ്ചകൾ കാണിക്കുന്ന ജയന്ത് സേതുമാധവന്റെ ക്യാമറയും ഷൺമുഖം വേലുസ്വാമിയുടെ എഡിറ്റിംഗും ടോണി ബ്രിട്ടോയുടെ സംഗീതവും കൂടിച്ചേരുമ്പോൾ ജെ ബേബി ഹൃദ്യമായൊരു ചലച്ചിത്രമാകും.അതിഗഹനമായ വിധത്തിലൊന്നുമല്ല, വളരെ സാധാരണമായ തരത്തിലാണ് സിനിമയുടെ കഥ പറഞ്ഞു പോകുന്നത്. അതിശയിപ്പിക്കുന്ന ട്വിസ്റ്റുകളും അമാനുഷികമായ കാര്യങ്ങളുമില്ല.



 അതിനു കാരണം യഥാർഥത്തിൽ നടന്ന ഒരു സംഭവത്തിന്റെ ചലച്ചിത്ര രൂപമാണ് ഇതെന്നതും കൂടിയാണ്. വളരെ സാധാരണക്കാരിയായ ഒരു സ്ത്രീയുടെ ജീവിതത്തിൽ നിന്നൊരു ഏട് വെള്ളിത്തിരയിലേക്ക് എടുത്തു പകർത്താനും അത് സമൂഹത്തിന് നല്ല സന്ദേശം നൽകാനുമുള്ള സിനിമയായി രചയിതാവ് കൂടിയായ സംവിധായകൻ സുരേഷ് മാരിക്ക് തന്റെ ആദ്യ ചിത്രത്തിലൂടെ സാധിച്ചിട്ടുണ്ട്. തന്റെ 'പെരിയമ്മ'യുടെ കഥയാണിതെന്നാണ് സുരേഷ് മാരി നേരത്തെ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെയാവണം കണ്ണു നിറയാതെ ഈ സിനിമ സാധാരണ പ്രേക്ഷകർക്ക് കണ്ടു പൂർത്തിയാക്കാനാവില്ല

Find Out More:

Related Articles: