വെടിയുണ്ടകൾ ഉതിർക്കുന്ന'റൈഫ്ൾ ക്ലബ്ബ്'!കോവിഡാനന്തരം മറ്റൊരു തലത്തിലേക്ക് വളർന്ന ഇന്ത്യൻ സിനിമാ വിഭാഗം മലയാളത്തിന്റേതായിരിക്കും. വ്യത്യസ്തമായ കഥകൾ, സമീപനങ്ങൾ, ശൈലികൾ, അഭിനയം, ട്രീറ്റ്‌മെന്റ്, പരീക്ഷണങ്ങളോടുള്ള ത്വര, ഇതോടൊപ്പം വ്യത്യസ്തതയെ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ തയ്യാറാവുന്ന പ്രേക്ഷകരും. തീർച്ചയായും മലയാള സിനിമയുടെ നല്ല കാലങ്ങളിൽ ഈ കാലവും ഉൾപ്പെടും. ആശിഖ് അബു ക്യാമറയും സംവിധാനവും നിർവഹിച്ച റൈഫ്ൾ ക്ലബ് വ്യത്യസ്തമായ ട്രീറ്റ്‌മെന്റ് സ്വീകരിച്ച ചലച്ചിത്രമാണ്. വയനാട്ടിൽ സുൽത്താൻ ബത്തേരിയിൽ കാടിനകത്ത് സ്ഥിതി ചെയ്യുന്ന ഒരു റൈഫ്ൾ ക്ലബ്ബും അതുമായി ബന്ധപ്പെട്ട മൂന്നു കുടുംബങ്ങളും അവിടേക്കെത്തുന്ന ഒരു ചലച്ചിത്ര താരവും ചേർന്നാണ് റൈഫ്ൾ ക്ലബ്ബ് പുരോഗമിക്കുന്നത്. പലരും പല തവണ പറഞ്ഞു കഴിഞ്ഞതാണ്. എങ്കിലും വീണ്ടും വീണ്ടും അത് പറയിക്കണമെന്ന് മലയാള സിനിമ വാശി പിടിച്ചാൽ പറയാതിരിക്കാൻ നിവൃത്തിയില്ലല്ലോ.
ചുമരിലെ ചിത്രമായെങ്കിലും വർഷങ്ങൾക്ക് ശേഷം കെ പി എ സി അസീസും കെ പി എ സി സണ്ണിയും സിനിമയുടെ പ്രധാനമായൊരു ഭാഗമാകുന്നുണ്ട്. അതോടൊപ്പം കിഷ്‌കിന്ധാകാണ്ഡത്തിൽ ചെയ്തുവെച്ച അഭിനയ മുഹൂർത്തങ്ങളുടെ ബാക്കിയെന്ന രീതിയിൽ വിജയരാഘവനുമെത്തുന്നു. വിജയരാഘവൻ സ്‌ക്രീനിൽ തെളിയുന്ന ആദ്യ രംഗത്തിൽ കാഴ്ചക്കാർ കയ്യടിച്ച് സ്വീകരിക്കുന്നുണ്ടെങ്കിൽ അത് അയാളിലെ നടൻ പകർന്നുവെച്ച ഊർജ്ജത്തിന്റെ ബാക്കി പ്രതീക്ഷിച്ചുള്ളതു തന്നെയാണ്. കഥാപാത്രങ്ങളും അവർ തമ്മിലുള്ള ബന്ധങ്ങളും കാഴ്ചക്കാർക്ക് എളുപ്പത്തിൽ മനസ്സിലാവുന്നതിനേക്കാൾ സങ്കീർണമാണെങ്കിലും അവരെല്ലാം തമ്മിൽ ബന്ധങ്ങളുണ്ട് എന്ന് തിരിച്ചറിയാനാവും. മാത്രമല്ല, എല്ലാവരേയും പരിചയപ്പെടുത്തുമ്പോൾ കുടുംബവും ബന്ധവുമൊക്കെ പറയുമ്പോഴും ഡോ. ലാസറിനെ പരിചയപ്പെടുത്തിയപ്പോൾ കുടുംബക്കാരനല്ലെന്ന് അയാൾ തന്നെയാണ് പറയുന്നത്.
സുൽത്താൻ ബത്തേരി പ്രിയാ ആശുപത്രിയിലെ ഡോക്ടറായ അയാൾ കുടുംബമാണോ അല്ലയോ എന്ന് ഒടുവിൽ മനസ്സിലാകും. ഡോ. ലാസറിനെ വളരെ മികവുറ്റൊരു തട്ടിൽ നിർത്തിയാണ് ആശിഖ് അബുവും സംഘവും അവതരിപ്പിച്ചിരിക്കുന്നത്. വെടി എന്ന മലയാള വാക്കിന് അശ്ലീല ദ്വയാർഥം കൂടിയുള്ളതിനാൽ ആ പദത്തിനും ആവശ്യമായത്രയും ഹൈപ്പ് സിനിമയിൽ കൊടുത്തിട്ടുണ്ട്. കഥാപാത്രങ്ങൾ ദ്വയാർഥമായിട്ടല്ല വെടിയെന്ന വാക്ക് ഉപയോഗിക്കുന്നതെങ്കിലും പ്രേക്ഷകന് രംഗത്തിലെ സാഹചര്യത്തിന് അനുസരിച്ച് രണ്ടാമത്തെ അർഥവും ബോധ്യമാകും!അതീവ രസകരവും കാഴ്ചക്കാർക്ക് പെട്ടെന്ന് ഉൾക്കൊള്ളാനാവുന്നതുമായ സംഭാഷണങ്ങൾ ഇഴചേർത്തുവെച്ചിരിക്കുന്നു എഴുത്തുകാരുടെ സംഘം.
ശിക്കാരി ശംഭുവും കൂട്ടുകാരും, ഇതാണോ നാത്തൂൻ പോര്, ചെറിയ പ്രശ്‌നം വന്നാൽ കൊക്കയിൽ ചാടുന്ന നായകൻ തുടങ്ങി വളരെ സാധാരണക്കാരനെ ഉദ്ദേശിച്ചുള്ളതാണ് സംഭാഷണങ്ങളേറെയും. വിജയരാഘവൻ സ്‌ക്രീനിൽ തെളിയുന്ന ആദ്യ രംഗത്തിൽ കാഴ്ചക്കാർ കയ്യടിച്ച് സ്വീകരിക്കുന്നുണ്ടെങ്കിൽ അത് അയാളിലെ നടൻ പകർന്നുവെച്ച ഊർജ്ജത്തിന്റെ ബാക്കി പ്രതീക്ഷിച്ചുള്ളതു തന്നെയാണ്. കഥാപാത്രങ്ങളും അവർ തമ്മിലുള്ള ബന്ധങ്ങളും കാഴ്ചക്കാർക്ക് എളുപ്പത്തിൽ മനസ്സിലാവുന്നതിനേക്കാൾ സങ്കീർണമാണെങ്കിലും അവരെല്ലാം തമ്മിൽ ബന്ധങ്ങളുണ്ട് എന്ന് തിരിച്ചറിയാനാവും. മാത്രമല്ല, എല്ലാവരേയും പരിചയപ്പെടുത്തുമ്പോൾ കുടുംബവും ബന്ധവുമൊക്കെ പറയുമ്പോഴും ഡോ. ലാസറിനെ പരിചയപ്പെടുത്തിയപ്പോൾ കുടുംബക്കാരനല്ലെന്ന് അയാൾ തന്നെയാണ് പറയുന്നത്. സുൽത്താൻ ബത്തേരി പ്രിയാ ആശുപത്രിയിലെ ഡോക്ടറായ അയാൾ കുടുംബമാണോ അല്ലയോ എന്ന് ഒടുവിൽ മനസ്സിലാകും.