അരവിന്ദ് കെജ്രിവാളിന് ഇഡി കേസിൽ ഇടക്കാല ജാമ്യം!

Divya John
 അരവിന്ദ് കെജ്രിവാളിന് ഇഡി കേസിൽ ഇടക്കാല ജാമ്യം! ഇഡി കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അതെസമയം സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കെജ്രിവാൾ തുടർന്നും ജയിലിൽ കിടക്കേണ്ടി വരും."അദ്ദേഹം 90 ദിവസം അനുഭവിച്ചു" എന്ന പരാമർശവും കോടതി നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. കെജ്രിവാളിന്റെ ഹരജിയിൽ തന്റെ അറസ്റ്റ് സംബന്ധിച്ച് ഉന്നയിച്ച നിയമപരമായ ചോദ്യങ്ങൾ പരിഗണിക്കാൻ ഒരു വലിയ ബഞ്ചിന് വിടുകയാണ് ചെയ്തിരിക്കുന്നത്. അറസ്റ്റിന്റെ നയവുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങൾ തങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ടെന്നും അവ വലിയ ബഞ്ചിന്റെ പരിഗണനയിൽ വരുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.  മദ്യ നയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി.




അറസ്റ്റിന്റെ പരിസരം സംബന്ധിച്ചുള്ള തങ്ങളുടെ വാദം അടക്കമുള്ളവ സുപ്രീം കോടതിക്കു മുമ്പാകെയുണ്ടെന്ന് അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകൻ വിവേക് ജയിൻ പറഞ്ഞു. ഇതിലൊന്ന് അറസ്റ്റ് അനിവാര്യമായിരുന്നോ എന്നതാണ്. 2023 ജൂലൈ, ഓഗസ്റ്റ് മുതൽ ഈ കേസ് ഇഡിയുടെ പക്കലുണ്ട്. എന്നാൽ അറസ്റ്റ് നടന്നത് 2024 മാർച്ചിലാണ്. ഇതിനു പിന്നിലെ ഉദ്ദേശ്യം എന്തായിരുന്നു എന്ന ചോദ്യമാണ് കോടതിക്കു മുമ്പിൽ അവതരിപ്പിച്ചത്. ഈ വാദം കോടതി പരിഗണിച്ചിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇഡി കേസിൽ കെജ്രിവാൾ പുറത്തെത്തിക്കഴിഞ്ഞു. ഇനി സിബിഐ കേസ് ജൂലൈ 17നാണ് പരിഗണിക്കുക. സുപ്രീം കോടതി കേന്ദ്ര സർക്കാരിനെ ഒരു പാഠം പഠിപ്പിച്ചുവെന്ന് എഎപി മന്ത്രി സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. എന്നാൽ കേസിൽ ഇടക്കാലം ജാമ്യം ലഭിച്ചെന്നു വെച്ച് കുറ്റവാളിയല്ലാതാകുന്നില്ല എന്ന് ബിജെപി എം പി കമൽജീത് സെറാവത്ത് പ്രതികരിച്ചു. 



ഡൽഹിയിലെ ജനങ്ങൾ ദുരിതം സഹിക്കുന്നതിനാലാകാം കോടതി അദ്ദേഹത്തിന് ജാമ്യം നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ വിചാരണക്കോടതി കെജ്രിവാളിന് ജാമ്യം നൽകിയിരുന്നു. ഇത് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ തിഹാർ ജയിലിലാണ് കെജ്രിവാൾ കഴിയുന്നത്.അതെസമയം അറസ്റ്റ് പരിഗണിച്ച് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഇറങ്ങണോ വേണ്ടയോ എന്ന് നിർദ്ദേശിക്കാൻ കോടതിക്കാകില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. ഇക്കാര്യം ആലോചിക്കേണ്ടത് ജനങ്ങൾ തെരഞ്ഞെടുത്തയാളെന്ന നിലയ്ക്ക് കെജ്രിവാൾ തന്നെയാണ്. 



മദ്യ നയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി.അറസ്റ്റിന്റെ പരിസരം സംബന്ധിച്ചുള്ള തങ്ങളുടെ വാദം അടക്കമുള്ളവ സുപ്രീം കോടതിക്കു മുമ്പാകെയുണ്ടെന്ന് അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകൻ വിവേക് ജയിൻ പറഞ്ഞു. ഇതിലൊന്ന് അറസ്റ്റ് അനിവാര്യമായിരുന്നോ എന്നതാണ്. 2023 ജൂലൈ, ഓഗസ്റ്റ് മുതൽ ഈ കേസ് ഇഡിയുടെ പക്കലുണ്ട്. എന്നാൽ അറസ്റ്റ് നടന്നത് 2024 മാർച്ചിലാണ്. ഇതിനു പിന്നിലെ ഉദ്ദേശ്യം എന്തായിരുന്നു എന്ന ചോദ്യമാണ് കോടതിക്കു മുമ്പിൽ അവതരിപ്പിച്ചത്. ഈ വാദം കോടതി പരിഗണിച്ചിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

Find Out More:

Related Articles: