അഭിനയിക്കാനറിയില്ല; മാധ്യമങ്ങൾക്ക് മുന്നിൽ അൻവർ! രാവിലെ മുതൽ വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്തുന്ന കാഴ്ചയാണ് എല്ലായിടത്തും ദൃശ്യമാകുന്നത്. ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ടെങ്കിലും വോട്ടർമാർ ബൂത്തിലേക്കെത്തുന്ന ആശ്വാസത്തിലാണ് രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ തവണ 75.23 വോട്ടാണ് രേഖപ്പെടുത്തിയത്. ഇത്തവണ ഇത് മറികടക്കുന്ന പ്രതീക്ഷയിലാണ് മുന്നണികൾ. അതേസം വോട്ടെടുപ്പ് ദിവസം തമ്മിൽ കണ്ടപ്പോൾ എതിർ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് മുൻ എംഎൽ പിവി അൻവർ പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽവെച്ചായിരുന്നു പ്രതികരണം. കൈ കൊടുത്ത ശേഷം കൂടുതൽ സൗഹൃദ സംഭാഷണത്തിനും അൻവർ തയ്യാറായില്ല. നിലമ്പൂർ മാനവേദൻ സ്കൂളിൽ വോട്ടർമാരെ കാണാൻ എത്തിയതായിരുന്നു ഇരുവരും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആദ്യ മൂന്ന് മണിക്കൂർ പിന്നിടവെ പോളിങ് ശതമാനം 20 കടന്നു.
നേരത്തെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജും ഷൗക്കത്തും കണ്ടുമുട്ടിയപ്പോൾ ഇരുവരും പരസ്പരം ആശ്ലേഷിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയും പിവി അൻവർ സംസാരിച്ചു. രണ്ട് അഭിനേതാക്കൾ തമ്മിലാണ് കെട്ടിപ്പിടിച്ചതെന്നായരുന്നു സ്വരാജും ഷൗക്കത്തും തമ്മിലെ കൂടിക്കാഴ്ചയെ അൻവർ വിമർശിച്ചത്. താൻ പച്ചമനുഷ്യർക്കൊപ്പം നിൽക്കുന്നയാളാണ്. അഭിനയിക്കാനറിയില്ല. സ്ഥാനാർഥികൾ തമ്മിൽ സൗഹൃദം വേണം. പക്ഷെ അത് ആത്മാർഥമായിരിക്കണം. പിന്നിൽ കൂടി പാര വെക്കരുതെന്നും അൻവർ പറഞ്ഞു.നേരത്തെ വീട്ടികുത്ത് ബൂത്തിൽ ആയിരുന്നു എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികൾ തമ്മിൽ കണ്ടു മുട്ടിയത്. 263 ബൂത്തുകളിലായി വിധിയെഴുതുന്നത് 2.32 ലക്ഷം വോട്ടർമാരാണ് നിലമ്പൂരിൽ വിധിയെഴുതുന്നത്. വോട്ടെടുപ്പ് ദിനത്തിലും പിണറായി വിജയനെതിരെ പിവി അൻവർ രംഗത്തെത്തി.
ആർഎസ്എസുമായി ബന്ധമില്ലെന്ന പിണറായിയുടെ പ്രസ്താവന 2025ലെ ഏറ്റവും വലിയ തമാശയാണ്. ഇന്നലെ പിണറായി അത്താഴം കഴിച്ചത് പോലും കേന്ദ്രത്തിൻ്റെ ആളുകൾക്കൊപ്പമായിരിക്കാം. സ്വന്തം മകളെ രക്ഷപ്പെടുത്താൻ വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ആളാണ് പിണറായിയെന്നും അദ്ദേഹം വിമർശിച്ചു.രണ്ട് അഭിനേതാക്കൾ തമ്മിലാണ് കെട്ടിപ്പിടിച്ചതെന്നായരുന്നു സ്വരാജും ഷൗക്കത്തും തമ്മിലെ കൂടിക്കാഴ്ചയെ അൻവർ വിമർശിച്ചത്. താൻ പച്ചമനുഷ്യർക്കൊപ്പം നിൽക്കുന്നയാളാണ്. അഭിനയിക്കാനറിയില്ല. സ്ഥാനാർഥികൾ തമ്മിൽ സൗഹൃദം വേണം. പക്ഷെ അത് ആത്മാർഥമായിരിക്കണം. പിന്നിൽ കൂടി പാര വെക്കരുതെന്നും അൻവർ പറഞ്ഞു.
അതേസം വോട്ടെടുപ്പ് ദിവസം തമ്മിൽ കണ്ടപ്പോൾ എതിർ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് മുൻ എംഎൽ പിവി അൻവർ പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽവെച്ചായിരുന്നു പ്രതികരണം. കൈ കൊടുത്ത ശേഷം കൂടുതൽ സൗഹൃദ സംഭാഷണത്തിനും അൻവർ തയ്യാറായില്ല. നിലമ്പൂർ മാനവേദൻ സ്കൂളിൽ വോട്ടർമാരെ കാണാൻ എത്തിയതായിരുന്നു ഇരുവരും.