ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് !

Divya John
 ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക്!  മൂന്നാം മോദി മന്ത്രിസഭയിലേക്ക് ജോർജ് കുര്യൻ്റേത് സ‍ർപ്രൈസ് എൻട്രിയായിരുന്നു. ന്യൂനപക്ഷകാര്യം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളാണ് ജോർജ് കുര്യന് ലഭിച്ചത്. ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവരാണ് മൂന്നാം മോദി മന്ത്രിസഭയിലെ കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ. കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. നാലരപ്പതിറ്റാണ്ട് കാലമായി ബിജെപിയിൽ സജീവമാണ് ജോ‍ർജ് കുര്യൻ. കോട്ടയം കാണക്കാരി നമ്പ്യാർകുളം സ്വദേശിയാണ്. 1977ൽ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥി ജനതയിലൂടെ പൊതുരംഗത്തേക്ക് എത്തിയ അദ്ദേഹം 1980ൽ ബിജെപി രൂപീകൃതമായപ്പോൾ മുതൽ പാർട്ടിക്കൊപ്പമുണ്ട്. 






ബിഎസ്സി, എൽഎൽബി ബിരുദധാരിയാണ്. ആർട്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.കേരളത്തിൽ ആദ്യമായി താമര വിരിയിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിച്ചത്. എന്നാൽ ജോർജ് കുര്യനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ബിജെപിയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. മൂന്നാം മോദി സ‍ർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാനായി ജോ‍ർജ് കുര്യൻ ഡൽഹിയിൽ എത്തിയതിനിടെയാണ് പ്രഖ്യാപനമുണ്ടായത്. അന്ന് മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിൻ്റെ കുടുംബവും വിവരമറിഞ്ഞത്. ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് മധ്യപ്രദേശിലെ ഒഴിവുള്ള രാജ്യസഭാ സീറ്റിൽനിന്ന് ജോർജ് കുര്യനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ജോർജ് കുര്യന് പുറമേ, മിഷൻ രഞ്ജൻ ദാസ്, രാമേശ്വർ തേലി, മനൻ കുമാർ മിശ്ര, കിരൺ ചൗധരി, ധൈര്യശീൽ പാട്ടീൽ, മമത മോഹൻത, സ‍ർദാർ രവനീത് സിങ് ബിട്ടു, രജിബ് ഭട്ടാചാര്യ എന്നിവരെയും വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുള്ള രാജ്യസഭാ സീറ്റുകളിൽനിന്ന് മത്സരിപ്പിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചു.






 ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ വൈസ് ചെയർമാൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോർച്ച അഖിലേന്ത്യ വൈസ് പ്രസിഡൻ്റ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോർച്ച അഖിലേന്ത്യ ജനറൽ സെക്രട്ടറി, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി, എജ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. റിട്ടയേർഡ് മിലിറ്ററി നഴ്സായ അന്നമ്മ ആണ് ഭാര്യ. ആദർശ്, ആകാശ് എന്നിവർ മക്കളാണ്. ആദർശ് കാനഡയിലും ആകാശ് ജോർജിയയിലുമാണ്.നാലരപ്പതിറ്റാണ്ട് കാലമായി ബിജെപിയിൽ സജീവമാണ് ജോ‍ർജ് കുര്യൻ. കോട്ടയം കാണക്കാരി നമ്പ്യാർകുളം സ്വദേശിയാണ്. 1977ൽ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥി ജനതയിലൂടെ പൊതുരംഗത്തേക്ക് എത്തിയ അദ്ദേഹം 1980ൽ ബിജെപി രൂപീകൃതമായപ്പോൾ മുതൽ പാർട്ടിക്കൊപ്പമുണ്ട്.






  ബിഎസ്സി, എൽഎൽബി ബിരുദധാരിയാണ്. ആർട്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ജോർജ് കുര്യന് പുറമേ, മിഷൻ രഞ്ജൻ ദാസ്, രാമേശ്വർ തേലി, മനൻ കുമാർ മിശ്ര, കിരൺ ചൗധരി, ധൈര്യശീൽ പാട്ടീൽ, മമത മോഹൻത, സ‍ർദാർ രവനീത് സിങ് ബിട്ടു, രജിബ് ഭട്ടാചാര്യ എന്നിവരെയും വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുള്ള രാജ്യസഭാ സീറ്റുകളിൽനിന്ന് മത്സരിപ്പിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ വൈസ് ചെയർമാൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോർച്ച അഖിലേന്ത്യ വൈസ് പ്രസിഡൻ്റ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോർച്ച അഖിലേന്ത്യ ജനറൽ സെക്രട്ടറി, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി, എജ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Find Out More:

Related Articles: