രാജ്യത്ത് കോവിഡ് കേസുകൾ പിന്നെയും കൂടുന്നു!

Divya John
 രാജ്യത്ത് കോവിഡ് കേസുകൾ പിന്നെയും കൂടുന്നു! തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിനു മുകളിൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2380 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 56 പേർക്കാണ് രോഗത്തെ തുടർന്ന് ജീവൻ നഷ്ടമായത്. നിലവിൽ 13,433 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഒരു ഇടവേളക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു.  ഫെബ്രുവരി 10ന് 1,104 കേസുകൾ റിപ്പോർട്ട് ചെയ്തതിനു ശേഷം ആദ്യമായാണ് ഡൽഹിയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ഡൽഹിയിൽ മാസ്ക് ഉപയോഗം വീണ്ടും കർക്കശമാക്കിയിട്ടുണ്ട്. മാസ്ക് ഉപയോഗിക്കാത്തവർക്ക് 500 രൂപയാണ് പിഴ.




    ഡൽഹിയിൽ കൊവിഡ് വ്യാപനം ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായിരിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് ഇന്നലെ മാത്രം 1009 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം രാജ്യത്ത് നിലവിലുള്ള രോഗികളുടെ വർദ്ധന നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്ന് ഐസിഎംആർ മുൻ ചീഫ് സയന്റിസ്റ്റ് ഡോ ആർ ഗംഗാഖേദ്കർ പറഞ്ഞു. ഒമിക്രോണിന്റെ ഉപവിഭാഗങ്ങൾ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പുതിയ വകഭേദങ്ങളൊന്നും ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 4,30,49,974 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,22,062 പേർക്കാണ് വൈറസ് ബാധയെത്തുടർന്ന് ജീവൻ നഷ്ടമായത്. കേന്ദ്രത്തിന്റെ കണക്ക് പ്രകാരം പ്രതിദിന രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത് കേരളമാണ്.




   മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, മിസോറാം അടക്കമുള്ള സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒമിക്രോൺ മൂലമുള്ള രോഗവ്യാപനം ആറ് മുതൽ ഒമ്പത് മാസം വരെ നിലനിൽക്കും. റീകോംമ്പിനന്റ് വകഭേദങ്ങൾ അപകടമാണെങ്കിലും അത് നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്നും ഗംഗാഖേദ്കർ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിഎ.2 വേരിയന്റാണ് ഇപ്പോഴും വ്യാപിക്കുന്നത്. ഇപ്പോഴത്തെ വ്യാപനം നാലാം തരംഗമാണെന്നു കരുതാനാകില്ല. ആളുകൾ മാസ്ക് ഒഴിവാക്കിയത് രോഗ വ്യാപനത്തിന്റെ വേഗത കൂട്ടി. മാസ്ക് ഉപയോഗത്തെക്കുറിച്ച് ആളുകൾക്ക് ഇപ്പോഴും സംശയമുണ്ട്. രോഗം പിടിപെടുമെന്ന പേടി ഇല്ലാതായതോടെ പലരും മാസ്ക് ഉപയോഗം നിർത്തി. 




  രോഗ ബാധയുള്ള ആളുകളോട് സമ്പർക്കം പുലർത്തിയാൽ ഇപ്പോൾ രോഗം പടരുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.   മാസ്ക് ഉപയോഗിക്കാത്തവർക്ക് 500 രൂപയാണ് പിഴ. ഡൽഹിയിൽ കൊവിഡ് വ്യാപനം ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായിരിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് ഇന്നലെ മാത്രം 1009 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം രാജ്യത്ത് നിലവിലുള്ള രോഗികളുടെ വർദ്ധന നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്ന് ഐസിഎംആർ മുൻ ചീഫ് സയന്റിസ്റ്റ് ഡോ ആർ ഗംഗാഖേദ്കർ പറഞ്ഞു. ഒമിക്രോണിന്റെ ഉപവിഭാഗങ്ങൾ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പുതിയ വകഭേദങ്ങളൊന്നും ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 4,30,49,974 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,22,062 പേർക്കാണ് വൈറസ് ബാധയെത്തുടർന്ന് ജീവൻ നഷ്ടമായത്.

Find Out More:

Related Articles: