വിനോദിൻ്റെ മരണകാരണം ഇങ്ങനെ; രണ്ടുകാലുകളും അറ്റുപോയ നിലയിൽ! വിനോദിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രണ്ട് കാലുകളും അറ്റുപോയ നിയിലുള്ള ശരീരത്ത് ഉണ്ടായിരുന്നത് 9 ആഴത്തിൽ ഉള്ള മുറിവുകളെന്നും റിപ്പോർട്ടിൽ പറയുന്നു. തൃശൂർ ജില്ലയിലെ വെളപ്പായയിൽ ചൊവ്വാഴ്ച രാത്രി ഇതരസംസ്ഥാന തൊഴിലാളിയും ഒഡിഷ സ്വദേശിയുമായ രജനീകാന്ത ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൻ്റെ പ്രാഥമിക വിവരങ്ങൾ പുറത്ത്.രണ്ട് കാലുകളും അറ്റുപോയ നിലയിലായതിനാൽ എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു ട്രെയിൻ വിനോദിന്റെ ദേഹത്ത് കയറിയതെന്നാണ് നിഗമനം. ശരീരത്തിൽ ആഴത്തിലുള്ള 9 മുറിവുകൾ ഉള്ളതായും വിനോദിൻ്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്.
എറണാകുളം - പട്‌ന എക്‌സപ്രസിൽ വെച്ച് ഓഡീഷ സ്വദേശി രജനികാന്തയോട് വിനോദ് ടിക്കറ്റ് ചോദിച്ചതിനെ ചൊല്ലിയുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി വിനോദിന്റെ മൃതദേഹം എറണാകുളം മഞ്ഞുമ്മലിലേയ്ക്ക് കൊണ്ടുപോയി.രജനികാന്ത മനപൂർവ്വം വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തുകയാരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പ്രതി പിന്നിൽ നിന്ന് ഇരുകൈയും കൊണ്ട് തള്ളി ഇടുകയായിരുന്നു. കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെയും കരുതലോടെയും ആണ് പ്രതി വിനോദിനെ തള്ളിയിട്ടതെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
തൃശൂർ ജില്ലയിലെ വെളപ്പായയിൽ ചൊവ്വാഴ്ച രാത്രി ഇതരസംസ്ഥാന തൊഴിലാളിയും ഒഡിഷ സ്വദേശിയുമായ രജനീകാന്ത ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൻ്റെ പ്രാഥമിക വിവരങ്ങൾ പുറത്ത്.രണ്ട് കാലുകളും അറ്റുപോയ നിലയിലായതിനാൽ എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു ട്രെയിൻ വിനോദിന്റെ ദേഹത്ത് കയറിയതെന്നാണ് നിഗമനം. ശരീരത്തിൽ ആഴത്തിലുള്ള 9 മുറിവുകൾ ഉള്ളതായും വിനോദിൻ്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്.എറണാകുളം - പട്‌ന എക്‌സപ്രസിൽ വെച്ച് ഓഡീഷ സ്വദേശി രജനികാന്തയോട് വിനോദ് ടിക്കറ്റ് ചോദിച്ചതിനെ ചൊല്ലിയുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി വിനോദിന്റെ മൃതദേഹം എറണാകുളം മഞ്ഞുമ്മലിലേയ്ക്ക് കൊണ്ടുപോയി.രജനികാന്ത മനപൂർവ്വം വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തുകയാരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പ്രതി പിന്നിൽ നിന്ന് ഇരുകൈയും കൊണ്ട് തള്ളി ഇടുകയായിരുന്നു.
തൃശൂർ വെളപ്പായയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റെയിൽവെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.അതേസമയം കുന്നംകുളത്തെ ബാർ ഹോട്ടലിൽ ജീവനക്കാരനായിരുന്ന രജനികാന്തയെ മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയതിനെ തുടർന്ന് ജോലിയിൽ നിന്ന് കഴിഞ്ഞ ദിവസം പിരിച്ചുവിടുകയായിരുന്നുവെന്ന് ബാർ ഉടമ പറഞ്ഞു.