വലിയ ചെലവ് വരുന്ന രോഗങ്ങളുടെ ചികിത്സ: പരിഹാരം കാണാൻ കേരള സർക്കാർ!

Divya John
  വലിയ ചെലവ് വരുന്ന രോഗങ്ങളുടെ ചികിത്സ: പരിഹാരം കാണാൻ കേരള സർക്കാർ! അപൂർവ രോഗങ്ങളെ പ്രതിരോധിക്കാനും, നേരത്തെ കണ്ടെത്താനും, നിലവിൽ ലഭ്യമായ ചികിത്സ ലഭ്യമാക്കാനും, തെറാപ്പികൾ, സാങ്കേതിക സഹായ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കാനും, ഗൃഹ കേന്ദ്രീകൃത സേവനങ്ങൾ ഉറപ്പു വരുത്താനും മാതാപിതാക്കൾക്കുള്ള മാനസിക, സാമൂഹിക പിന്തുണ ഉറപ്പു വരുത്താനുമൊക്കെ ഉതകുന്ന ഒരു സമഗ്ര പരിചരണ പദ്ധതി തയ്യാറാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് അപൂർവ രോഗപരിചരണ പദ്ധതിയായ കെയർ പ്രഖ്യാപിക്കപ്പെടുന്നത്. പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകാപരമായ പ്രവർത്തനമാണ് കേരളം നടത്തുന്നത്. ഇതും അത്തരത്തിലൊന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപൂർവ രോഗ പരിചരണത്തിനായുള്ള കെയർ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 37 ഐസൊലേഷൻ വാർഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.




ഉയർന്ന ചെലവിന്റെ പേരിൽ ആർക്കും ചികിത്സ പ്രാപ്യമാകാതെ പോകരുത് എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. നഗരങ്ങളിൽ സാധാരണ ഗതിയിൽ ജീവിത ചെലവ് താരതമ്യേന കൂടുതലാണല്ലോ. ആരോഗ്യ സേവനങ്ങളുടെ കാര്യത്തിലും അതുതന്നെയാണവസ്ഥ. അതുകൊണ്ടു തന്നെയാണ് സൗജന്യവും സമഗ്രവുമായ ചികിത്സ ലഭ്യമാക്കാനായി നഗര ജനകീയാരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. നഗരപ്രദേശങ്ങളിലെ ജനങ്ങൾക്ക് ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനായാണ് നിലവിൽ 102 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇതുകൂടാതെ സംസ്ഥാനത്തെ 93 നഗര പ്രദേശങ്ങളിലായി 380 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങൾ കൂടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അതിൽ 42 എണ്ണമാണ് നാടിനു സമർപ്പിക്കുന്നത്.
സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ആധുനിക മെഡിക്കൽ സൗകര്യങ്ങളോടു കൂടിയ 10 കിടക്കകളുള്ള ഐസോലേഷൻ വാർഡുകൾ തയ്യാറാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം 10 ഐസോലേഷൻ വാർഡുകളുടെ ഉദ്ഘാടനം നടന്നു.




ഇപ്പോൾ 37 ഐസോലേഷൻ വാർഡുകൾ കൂടി നാടിന് സമർപ്പിക്കപ്പെടുന്നു.ആഗോളതലത്തിൽ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അയ്യായിരത്തിൽ അധികം അപൂർവ രോഗങ്ങളാണുള്ളത്. പതിനായിരം പേരിൽ ശരാശരി ഒന്ന് മുതൽ ആറ് വരെ ആളുകളെ ബാധിക്കുന്ന രോഗങ്ങളെയാണ് അപൂർവ രോഗങ്ങളായി കണക്കാക്കി വരുന്നത്. 2021 ലെ ദേശീയ അപൂർവരോഗനയ പ്രകാരം ദേശീയതലത്തിൽ 11 കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി അംഗീകരിച്ചിട്ടുണ്ട്. ഇവയിൽ ഒരു കേന്ദ്രം എസ്എടി ആശുപത്രിയാണ്. ഇതിനായി 3 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര നയ പ്രകാരം ഒരു രോഗിക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് ഈ കേന്ദ്രത്തിലൂടെ നൽകാൻ കഴിയുന്നത്. എന്നാൽ പല രോഗങ്ങളുടെയും നിലവിലെ ചികിത്സകൾക്ക് ഈ തുക മതിയാകില്ല എന്നതാണ് യാഥാർഥ്യം.



ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അപൂർവ രോഗ പരിചരണത്തിന് ഒരു സമഗ്ര നയരൂപീകരണം ലക്ഷ്യമിടുന്നത്.അപൂർവരോഗ ചികിത്സാരംഗത്തെ കേരളത്തിന്റെ നിർണായക ചുവടുവെപ്പായി 'കേരള യുണൈറ്റഡ് എഗെൻസ്റ്റ് റെയർ ഡിസീസസ്' അഥവാ കെയർ പദ്ധതി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപൂർവ രോഗങ്ങളെ പ്രതിരോധിക്കാനും, നേരത്തെ കണ്ടെത്താനും, നിലവിൽ ലഭ്യമായ ചികിത്സ ലഭ്യമാക്കാനും, തെറാപ്പികൾ, സാങ്കേതിക സഹായ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കാനും, ഗൃഹ കേന്ദ്രീകൃത സേവനങ്ങൾ ഉറപ്പു വരുത്താനും മാതാപിതാക്കൾക്കുള്ള മാനസിക, സാമൂഹിക പിന്തുണ ഉറപ്പു വരുത്താനുമൊക്കെ ഉതകുന്ന ഒരു സമഗ്ര പരിചരണ പദ്ധതി തയ്യാറാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. 

Find Out More:

Related Articles: