ജോജു ജോർജിന്റെ ഗാരേജിലെ വാഹനങ്ങൾ ഇവയൊക്കെയാണ്'..

Divya John
 ജോജു ജോർജിന്റെ ഗാരേജിലെ വാഹനങ്ങൾ ഇവയൊക്കെയാണ്'.. വാഹന പ്രേമത്തിൽ ന്യൂ ജനറേഷൻ എന്നോ ഓൾഡ് ജനറേഷൻ എന്നോ താരങ്ങൾക്കിടയിൽ വേർതിരിവും ഇല്ല. മലയാളികൾക്ക് ഏറ്റവും നന്നായി അറിയുന്ന മലയാള സിനിമയിലെ ഒരു വാഹന പ്രേമി ആരാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാവുള്ളു, അത് മമ്മൂക്ക എന്ന് തന്നെ ആയിരിക്കും. മമ്മൂക്കയോളം വാഹന പ്രേമി മലയാള സിനിമയിൽ വേറെ ഇല്ല എന്നാണ് ആരാധകരുടെ അഭിപ്രായം. ഏത് പുതിയ വാഹനം നിരത്തിൽ ഇറങ്ങിയാലും ആദ്യം സ്വന്തമാക്കാൻ താരങ്ങൾക്കിടയിൽ മത്സരം ഉണ്ടോ എന്ന് പോലും ആരാധകർക്ക് തോന്നും വിധം ആണ് താരങ്ങളുടെ വണ്ടി ഭ്രാന്ത്. മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്ക് വാഹനങ്ങളോടുള്ള പ്രീയത്തെ കുറിച്ച് ആരാധകർക്കും അറിവുള്ളതാണ്.



ഈ വാഹനത്തിന് ഏകദേശം ഒരു കോടിക്ക് മുകളിൽ ആണ് വില വരുന്നത്. ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിന്റെ പ്രത്യേകത. 291 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുണ്ട് ജോജുവിന്റെ ഈ വാഹനത്തിന്. 900 മില്ലിമീറ്റർ വരെ വെള്ളത്തിലൂടെ പോകാനും കഴിയും എന്ന പ്രത്യേകതയും ഉണ്ട്. മൂന്നു ലീറ്റർ പെട്രോൾ എൻജിനാണ് ഈ ഡിഫൻഡറിന്റെ കരുത്ത്. 400 ബിഎച്ച്പി കരുത്ത് ആണ് ഈ എൻജിൻ നൽകുന്നത്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്‌സും ഈ വാഹനത്തിനുണ്ട്. ജോജു സ്വന്തമാക്കിയ ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില ഏകദേശം 92 ലക്ഷം രൂപയാണ്‌. അത്തരത്തിൽ ജോജു ജോർജിന്റെ വാഹന കളക്ഷൻസിനെ കുറിച്ച് കൂടുതൽ അറിയാം.



ജോജുവിന്റെ വാഹന കളക്ഷൻസിൽ ആദ്യത്തേത് ലാൻഡ് റോവർ ഡിഫൻഡർ ആണ്. ഇത് കൂടാതെ മെർസിഡീസ് ബെൻസ് എഎംജി A45 എസും അദ്ദേഹത്തിനുണ്ട്. പെർഫോമൻസിന് വളരെ ഇമ്പോർട്ടൻസ് കൊടുക്കുന്ന ഒരു വാഹനം ആണിത്. ഇതിനും ഏകദേശം ഒരുകോടിക്ക് മുകളിൽ തന്നെയാണ് വില വരുന്നത്. അടുത്തത് ബിഎംഡബ്ലിയു എം6 ആണ്. ഇതിനു ഏകദേശം ഒന്നര കോടി രൂപയ്ക്ക് മുകളിൽ ആണ് വില വരുന്നത്. അടുത്തത് ഔഡി ആർ.എസ് 7 ആണ്. ഒന്നര കോടി രൂപയാണ്‌ ഇതിന്റെ വില. 4 ലിറ്റർ പ്രെട്രോൾ എൻജിൻ ആണ് ഇത്. മിനി കൂപ്പറും ജോജുവിന്റെ ഗാരേജിൽ ഉണ്ട്. ഇതിന്റെ വില ഏകദേശം 40 ലക്ഷത്തിനടുത്താണ്. 2 ലിറ്റർ പെട്രോൾ എൻജിൻ ആണ് ഈ മിനികൂപ്പർ.

Find Out More:

Related Articles: