മോദിയെ ആദരിച്ച് നൈജീരിയ; ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ (GCON) നൽകി!

Divya John
 മോദിയെ ആദരിച്ച് നൈജീരിയ;  ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ (GCON) നൽകി! നൈജീരിയൻ പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബു ആണ് പുരസ്കാരം സമ്മാനിച്ചത്. എലിസബത്ത് രാജ്ഞിക്ക് ശേഷം ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ പുരസ്കാരത്തിന് അർഹനാകുന്ന വിദേശിയാണ് നരേന്ദ്ര മോദി. 1969ലായിരുന്നു നൈജീരിയൻ ഭരണകൂടം പുരസ്കാരം നൽകി എലിസിബത്ത് രാജ്ഞിയെ ആദരിച്ചത്. മോദിക്ക് ലഭിക്കുന്ന 17-ാമത്തെ രാജ്യാന്തര പുരസ്കാരമാണ് ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ. ഏറ്റവും വലിയ രണ്ടാമത്തെ ദേശീയ പുരസ്കാരം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ചു നൈജീരിയ. ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ (GCON) നൽകിയാണ് ആദരം. നൈജീരിയയുടെ നല്ല സുഹൃത്തായതിന് മോദിക്ക് നൈജീരിയൻ പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബു നന്ദി പറഞ്ഞു. 



ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, നൈജീരിയയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കാലത്തിൻ്റെ പരീക്ഷണമായി നിലകൊള്ളുന്നുവെന്നും മോദിയുടെ സന്ദർശനം ഇരു രാജ്യങ്ങളെയും സമൃദ്ധിയിലേക്ക് നയിക്കാൻ സഹായിക്കുമെന്നും ബോല അഹമ്മദ് ടിനുബു എക്സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോല അഹമ്മദ് ടിനുബുവും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തി. സംസ്‌കാരം, പ്രതിരോധം, ഖനനം, ആചാരങ്ങൾ, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ, ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. അതേസമയം നൈജീരിയയിൽ കഴിഞ്ഞ മാസം ഉണ്ടായ വെള്ളപ്പൊക്കത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയായി ഇന്ത്യ 20 ടൺ സഹായവസ്തുക്കൾ അയയ്ക്കുമെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 



നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ചയാണ് പ്രധാനമന്ത്രി പുറപ്പെട്ടത്. പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് നൈജീരിയൻ സന്ദർശനം. 17 വർഷത്തിന് ശേഷം നൈജീരിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് പുരസ്കാരം സമ്മാനിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ പുരസ്‌കാരം ലഭിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്. ഇതിന് നൈജീരിയൻ സർക്കാരിനോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. 140 കോടി ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയും നൈജീരിയയും തമ്മിലുള്ള അഗാധമായ സൗഹൃദത്തിനും പുരസ്‌കാരം സമർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.



നൈജീരിയയുടെ നല്ല സുഹൃത്തായതിന് മോദിക്ക് നൈജീരിയൻ പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബു നന്ദി പറഞ്ഞു. ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, നൈജീരിയയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കാലത്തിൻ്റെ പരീക്ഷണമായി നിലകൊള്ളുന്നുവെന്നും മോദിയുടെ സന്ദർശനം ഇരു രാജ്യങ്ങളെയും സമൃദ്ധിയിലേക്ക് നയിക്കാൻ സഹായിക്കുമെന്നും ബോല അഹമ്മദ് ടിനുബു എക്സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോല അഹമ്മദ് ടിനുബുവും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തി. സംസ്‌കാരം, പ്രതിരോധം, ഖനനം, ആചാരങ്ങൾ, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ, ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. 

Find Out More:

Related Articles: