കൊതുക് കടി ഒരു പ്രശ്‌നമാണോ? എങ്കിൽ പരിഹാരം ഉണ്ട്
കൊതുക് കടി ഒരു പ്രശ്‌നമാണോ? എങ്കിൽ പരിഹാരവും ഉണ്ട്. ചില പൊടി കൈകൾ നമ്മുടെ കയ്യിൽ തന്നെയുണ്ട്. ശുദ്ധവായു കയറുന്നതോടൊപ്പം മറ്റൊന്നു കൂടി ഈ സമയം വീടിനുള്ളിലേക്ക് പ്രവേശിക്കുന്നുണ്ട്. കാഴ്ചയിൽ ഇത്തരം കൊതുകുകൾ നിരുപദ്രവകാരികളാണെന്ന് തോന്നാമെങ്കിലും ഭൂമിയിലെ ഏറ്റവും ശല്യപ്പെടുത്തുന്ന ജീവികളാണവ. ഇവയുടെ കാതടപ്പിക്കുന്ന ശബ്‌ദം മുതൽ ഇവ ചർമത്തിൽ ഏൽപ്പിക്കുന്ന പ്രഹരങ്ങൾ വരെ നമ്മെ അസ്വസ്ഥതയിലേക്ക് തള്ളിവിടുന്നു.
വളരെ ചെറുതായതുകൊണ്ട് തന്നെ ഇവയെ ഒഴിവാക്കുക എന്നത് അസാധ്യമായ കാര്യമാണ്.അത് നമ്മുടെ സ്വസ്ഥത കവർന്ന്കൊണ്ട് ജീവിതത്തെ ദുഷ്കരമാക്കി മാറ്റുന്ന കൊതുകുകളാണത്. മാത്രമല്ല കൊതുക് കടിച്ചതിനെ തുടർന്ന് നാം ചർമത്തിൽ മാന്തുക കൂടി ചെയ്യുമ്പോൾ അവസ്ഥ കൂടുതൽ വഷളാകുന്നു. എന്നാൽ ഇനിമുതൽ കൊതുകു കടിയേല്ക്കുമ്പോൾ ചർമത്തിനുണ്ടാകുന്ന ലക്ഷണങ്ങളെ ശമിപ്പിക്കുവാനായി ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചാൽ മതി.
ഓരോ കൊതുക് കടിയും നമ്മുടെ ചർമത്തിൽ ചൊറിച്ചിലും തിണർപ്പുമെല്ലാം അവശേഷിപ്പിക്കാറ് പതിവാണ്. കൊതുകു കടി മൂലം ചർമത്തിനുണ്ടാകുന്ന അസ്വസ്ഥതകളെ പരിഹരിക്കാൻ ചില സ്വാഭാവിക ചേരുവകൾ നമുക്കിന്ന് ഇവിടെ കണ്ടെത്താം.കൊതുകുകൾ ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങൾ പടർത്താൻ കാരണമാകാറുണ്ട് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം.
അപൂർവമായി മാത്രമാണ് ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നതെങ്കിലും കൊതുക് കടിയേറ്റാൽ പതിവായി നമ്മുടെ ചർമ്മത്തിൽ പ്രകോപനങ്ങൾ, തിണർപ്പ്, ചുവപ്പ് നിറം, നീർവീക്കം, ചൊറിച്ചിൽ തുടങ്ങിയ ഉണ്ടാകാറുണ്ട്.കൊതുക് നമ്മുടെയെല്ലാം വീട്ടിൽ ഉണ്ടാക്കുന്ന പൊല്ലാപ്പിനെ പറ്റി പ്രത്യേകം എടുത്തു പറയേണ്ട കാര്യമുണ്ടോ? ഏതാണ്ട് രാത്രിസമയം ആകുമ്പോഴേക്കും ചോര കുടിക്കാനായി ഈ ചെറുജീവികൾ പുറത്തിറങ്ങും. എത്ര ശ്രമിച്ചാലും ഇവയിൽ നിന്നും ഒരു ഒളിച്ചോട്ടം സാധ്യമല്ല.
ഇതിനൊരു ഇതിനൊരു പൊടി കയ്യാണ് തേൻ എന്നത്, ചർമ്മത്തെ ശാന്തമാക്കാനും വീക്കങ്ങൾ കുറയ്ക്കാനുമെല്ലാം ഇതിന് ശക്തിയുണ്ട്. അതിനാൽ മാന്തുന്നതിന് പകരമായി നിങ്ങളുടെ കൊതുക് കടിയേറ്റ ഭാഗങ്ങളിൽ കുറച്ച് തേൻ പുരട്ടുന്നത് എളുപ്പത്തിൽ ആശ്വാസം നൽകാൻ സഹായിക്കും.നിരവധി ആരോഗ്യ പ്രശ്നങ്ങളെ ചികിത്സിക്കുന്നതിനുള്ള അത്ഭുതകരമായ ഒരു പരിഹാര വിധിയാണ്. അതുപോലെ തന്നെയാണ് കറ്റാർ വാഴയും. നിങ്ങളുടെ കൊതുക് കടിയേറ്റ ചർമ്മഭാഗങ്ങളിൽ കറ്റാർ വാഴ ജെൽ പുരട്ടുന്നത് ചർമ്മത്തിൽ മൃദുലമാക്കി മാറ്റുകയും വീക്കം, ചുവപ്പ് നിറം, തിണർപ്പ്, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതുപോലെ തന്നെ മറ്റൊന്നാണ് ബേക്കിംഗ് സോഡയും.c
ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങളെ ചികിത്സിക്കുന്നതിനുള്ള അത്ഭുതകരമായ ഒരു പരിഹാര വിധിയാണ്. അതുപോലെ തന്നെയാണ് കറ്റാർ വാഴയും. നിങ്ങളുടെ കൊതുക് കടിയേറ്റ ചർമ്മഭാഗങ്ങളിൽ കറ്റാർ വാഴ ജെൽ പുരട്ടുന്നത് ചർമ്മത്തിൽ മൃദുലമാക്കി മാറ്റുകയും വീക്കം, ചുവപ്പ് നിറം, തിണർപ്പ്, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതുപോലെ തന്നെ മറ്റൊന്നാണ് ബേക്കിംഗ് സോഡയും.
ഇത് ചർമ്മത്തെ ശാന്തമാക്കിക്കൊണ്ട് ചൊറിച്ചിൽ, അസ്വസ്ഥത എന്നിവയിൽ നിന്നും ആശ്വാസം കണ്ടെത്തുന്നു. കുറച്ച് ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി കൊതുക് കടിയേറ്റ ഭാഗങ്ങളിൽ പുരട്ടുക. എന്നാൽ നമ്മുടെ അടുക്കളയിലെ മറ്റൊരു പ്രധാനിയായ ഉപ്പിനും ചില ഗുണങ്ങൾ ഇതിൽ കലർത്താനുണ്ട് .
ഉപ്പിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ഇത് സാധാരണ കൊതുക് കടിയുടെ പ്രശ്നങ്ങളെ ചികിത്സിക്കാൻ മികച്ചതാണ്. നിങ്ങളുടെ കൊതുകു കടിയേറ്റ ഭാഗങ്ങളിൽ ഉപ്പ് പുരട്ടുന്നത് വഴി ചൊറിച്ചിലും തിണർപ്പുമെല്ലാം എളുപ്പത്തിൽ മാറിപ്പോകും.