പുതിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറിന് ആശംസകളുമായി പിപി ദിവ്യ! നിലവിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായ കെകെ രത്നകുമാരി യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ ജൂബിലി ചാക്കോയെ പരാജയപ്പെടുത്തിയാണ് പ്രസിഡൻറായത്. ബാക്കിയുള്ള കുറച്ചു മാസങ്ങൾക്കുള്ളിൽ നമുക്ക് പൂർത്തിയാക്കാനുള്ളത് അനവധി സ്വപ്നങ്ങളാണെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗം എന്ന നിലയിൽ അത് പൂർത്തീകരിക്കാൻ കൂടെ ഞാനുമുണ്ടെന്നും ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട കെകെ രത്നകുമാരിയെ അഭിനന്ദിച്ച് മുൻ പ്രസിഡൻറ് പിപി ദിവ്യ. ഓർത്തെടുക്കുമ്പോൾ അനേകം നേട്ടങ്ങൾ നമുക്കുണ്ട്. പൂർത്തിയാക്കാൻ ചിലതുണ്ട്. സ്ത്രീ പദവി പഠനം. രാജ്യത്ത് ആദ്യമാണ് ഒരു ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളെയും ചേർത്തുപിടിച്ചു ജില്ലയുടെ റിപ്പോർട്ട് തയ്യാറാകുന്നത്. പൂർത്തിയാക്കണം സ്മാർട്ട് ഐ പദ്ധതിയിലേടെ 1500 cctv ക്യാമറകൾ അതിവേഗം കൺ തുറക്കണം. രാജ്യത്തെ ആദ്യത്തെ സമ്പൂർണ സെക്കണ്ടറി ജില്ലയാവണം.
വിവര സഞ്ചയ്കയിലൂടെ സമ്പൂർണ വിവര ശേഖരണം പൂർത്തിയാക്കണം. ജില്ലാ ആശുപത്രിയിൽ MRI സ്കാനിങ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ഒരുക്കണം. കുറച്ചു മാസങ്ങൾക്കുള്ളിൽ നമുക്ക് പൂർത്തിയാക്കാനുള്ളത് അനവധി സ്വപ്നങ്ങളാണ്. കണ്ണൂർ ജില്ലാ പഞ്ചായത്തിൻറെ ഭരണ സമിതി അംഗം എന്ന നിലയിൽ കൂടെ ഞാനുമുണ്ട്. നമ്മുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ. അതിമഹത്തായ ചരിത്ര പാരമ്പര്യമുള്ള മണ്ണാണ് നമ്മുടേത് ചെറുശ്ശേരിയുടെ തൂലിക സഞ്ചരിച്ച കേസരിയുടെ ആദ്യ കഥ പിറന്ന ഇന്ദുലേഖയിലൂടെ ചിന്തയുടെ വെളിച്ചം പകർന്ന പഴശ്ശിയുടെ പോരാട്ടങ്ങൾക്ക് ഊർജ്ജമേകിയ ഏകെജിയും അഴിക്കോടനും നായനാരും കെ കരുണാകരനു മുൾപ്പെടുന്ന നിരവധി ജനനേതാക്കൾക്ക് ജന്മം നൽകിയ, കലയുടെ കൈത്തറിയുടെ തിറയുടെ ഈ നാടിനെ നമുക്ക് ഇനിയുമേറെ ഉയരത്തിലെത്തിക്കണം.കഴിഞ്ഞ 3 വർഷവും 10 മാസവും കണ്ണൂർ ജില്ലാ പ്രസിഡൻറ് ആയിരിക്കവേ എനിക്ക് പിന്തുണ നൽകി കൂടെ നിന്ന ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, ഉദ്യോഗസ്ഥർ, മാധ്യമ സുഹൃത്തുക്കൾ, ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ. എല്ലാവർക്കും എൻറ നന്ദി.കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാൻ ഈ നാല് വർഷം കൊണ്ട് നാം നേടിയ നേട്ടങ്ങൾ നിരവധിയാണ്.
സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം സ്വരാജ് ട്രോഫി ഉൾപ്പെടെ 4 സംസ്ഥാന അവാർഡുകൾ. 1500 പുസ്തകങ്ങൾ ഒരു വേദിയിൽ പ്രകാശനം ചെയ്തു കൊണ്ട് ലോക റെക്കേഡ് സ്വന്തമാക്കി.കണ്ണൂർ ജില്ലാ പഞ്ചായത്തിൻറെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട രത്നകുമാരിക് അഭിനന്ദനങ്ങൾ. നമ്മുടെ ഭരണസമിതി അഞ്ചാംവർഷത്തിലേക്ക് കടക്കുകയാണ്. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും, നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹർദ്ദവുമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിൻറെ വിജയം.കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി രത്നകുമാരിയ്ക്ക് 16 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന് ഏഴ് വോട്ടുകളാണ് ലഭിച്ചത്. പ്രസിഡൻറായിരുന്ന പിപി ദിവ്യ രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്.
ഇതിന് പിന്നാലെയാണ് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പുതി അധ്യക്ഷയ്ക്ക് ആശംസകളുമായി ദിവ്യ രംഗത്തെത്തിയത്. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും, നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹർദ്ദവുമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിൻറെ വിജയം. കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാൻ ഈ നാല് വർഷം കൊണ്ട് നാം നേടിയ നേട്ടങ്ങൾ നിരവധിയാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം സ്വരാജ് ട്രോഫി ഉൾപ്പെടെ 4 സംസ്ഥാന അവാർഡുകൾ. 1500 പുസ്തകങ്ങൾ ഒരു വേദിയിൽ പ്രകാശനം ചെയ്തു കൊണ്ട് ലോക റെക്കേഡ് സ്വന്തമാക്കി.