അനശ്വര ഞങ്ങളുടേതാണ്; 49 വർഷമായി ഞങ്ങൾക്ക് കടയുണ്ട്!

frame അനശ്വര ഞങ്ങളുടേതാണ്; 49 വർഷമായി ഞങ്ങൾക്ക് കടയുണ്ട്!

Divya John
 അനശ്വര ഞങ്ങളുടേതാണ്; 49 വർഷമായി ഞങ്ങൾക്ക് കടയുണ്ട്! സോഷ്യൽമീഡിയ ലോകത്ത് തരംഗമാണ് അനുരാജ് - പ്രീണ ദമ്പതിമാർ. സിനിമ - ടിവി താരങ്ങളെപോലെ തന്നെ ഏറെ സ്വീകാര്യതയാണ് ഇവർക്ക് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നതും. ചെറു ചെറു വീഡിയോകളിലൂടേയും വെബ് സീരീസുകളിലൂടേയുമൊക്കെ വളരെ പെട്ടെന്നാണ് ഇവരെ പ്രേക്ഷകർ ഏറ്റെടുത്തത്.വിവാഹം കഴിഞ്ഞപ്പോൾ മുതലേ മൂന്നു കുട്ടികൾ വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഇരട്ടക്കുട്ടികൾ വേണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അത് ദൈവം ഞങ്ങൾക്ക് അത് തന്നില്ല, എന്നാൽ ഞങ്ങളുടെ ആഗ്രഹം പോലെ മൂന്നുമക്കളെ ദൈവം ഞങ്ങൾക്ക് തന്നു. പിന്നെ ഏട്ടന്റെ അച്ഛനും മൂന്നു മക്കൾ വേണമെന്നായിരുന്നു എന്നാൽ അവർ രണ്ടുപേരാണ്. എന്റെ വീട്ടിലും എന്റെ അച്ഛനും അതേ ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ അവിടെയും രണ്ടുകുട്ടികൾ ആയിരുന്നു.





അപ്പോൾ അപ്പൂപ്പന്മാരുടെ ആഗ്രഹവും ഞങ്ങളുടെ ആഗ്രഹവും സാധിച്ചു എന്നുപറയുന്നതുപോലെയാണ് ദൈവം ഞങ്ങളുടെ കുഞ്ഞുങ്ങളെ തന്നത്. എന്നാണ് മുൻപൊരിക്കൽ ഞങ്ങൾക്ക് തന്ന അഭിമുഖത്തിൽ ഇരുവരും പറഞ്ഞത്. അടൂരും കൊല്ലത്തും, കൊച്ചിയിലും ഇപ്പോൾ ഞങ്ങൾക്ക് ഷോറൂം ഉണ്ട്. കൊല്ലത്തെ ഷോ റൂം ഉദ്ഘാടനം ആണ് ഞങ്ങളുടെ ഏറ്റവും വലിയ വിശേഷം.മൂന്നുമക്കളും അച്ഛനും അമ്മയും അടങ്ങുന്നതാണ് അനുവിന്റെയും പ്രീണയുടെയും കുടുബം. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേർസ് എന്നതിലുപരി അനശ്വര ജ്യൂവലറിയുടെ ഉടമകൾ ആണ് തങ്ങൾ എന്ന് അഭിമാനത്തോടെ പറയുകയാണ് ഇരുവരും. ആരും ഞങ്ങൾ ജ്യൂലറി ഉടമകൾ ആണെന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല. സത്യത്തിൽ ഞങ്ങളുടെ ജ്യൂലറിയാണ് അനശ്വര. 





ഞാൻ പൈസ കൊടുത്തു പാറുവിനെ (പ്രീണ ) മോഡൽ ഒക്കെ ആക്കി എന്നാണ് ആളുകളുടെ വിചാരം എന്നാൽ അങ്ങനെ അല്ലെന്നും ഇരുവരും പറഞ്ഞു. പ്രീണ, മനോഹരം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കലാരംഗത്ത് പ്രവർത്തിക്കാൻ ഏറെ ഇഷ്ടപെടുന്ന ഇവർ ബിസിനെസ്സ് രംഗത്തും തങ്ങളുടെ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട് 49 വർഷത്തിൽ അധികമായി ജ്യൂവലറി ബിസിനസ്സാണ് ഇരുവർക്കും. ഇപ്പോൾ അനുവും പ്രീണയും ആണ് അത് നോക്കി നടത്തുകയാണ്. ഇവരിൽ ഒരാൾ എപ്പോഴും കടയിൽ ഉണ്ടാകും. അനശ്വരയുടെ മോഡൽ കൂടിയാണ് ഇപ്പോൾ പ്രീണ. അടുത്തിടെയാണ് കൊച്ചിയിലേക്കും ഇവർ ഷോറൂം തുടങ്ങിയത്. പിന്നാലെ കഴിഞ്ഞദിവസം കൊല്ലത്തും പുതിയ ഷോ റൂം ഇരുവരും ആരംഭിച്ചിരുന്നു.

Find Out More:

Related Articles: