ഡെലിവറി ബോയിക്ക് ടിപ്പ് നൽകിയത് ഒരു ലക്ഷം രൂപ!

Divya John
ഡെലിവറി ബോയിക്ക് ടിപ്പ് നൽകിയത് ഒരു ലക്ഷം രൂപ! ഒരു ലക്ഷം രൂപ ഡെലിവറി ബോയ്ക്ക് ടിപ്പ് നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയെ ഞെട്ടിച്ച സംഭവമായിരുന്നു. വീഡിയോ കണ്ട പലരും പ്രാങ്ക് വീഡിയോ ആണെന്നാണ് കരുതിയത്. എന്നാൽ സംഭവം യാഥാർത്ഥ്യമെന്നറിഞ്ഞതോടെ വീഡിയോ കണ്ടവർ അമ്പരന്നു. തിരുവനന്തപുരം സ്വദേശിയായ വ്‌ളോഗർ കാർത്തിക് സൂര്യയാണ് ഒരു ലക്ഷം രൂപ ടിപ്പ് കൊടുത്ത് ഡെലിവറി ബോയിയേയും ഒപ്പം സോഷ്യൽ മീഡിയയേയും ഞെട്ടിച്ചത്. വ്‌ളോഗിങ്ങിൽ വെറൈറ്റിക്ക് വേണ്ടിയാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത് എന്ന് കാർത്തിക് പറയുന്നു. പലരുടെ മുന്നിലും ഈ ആവശ്യം അവതരിപ്പിച്ചെങ്കിലും അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഇല്ലാത്തതിനാൽ 1 ലക്ഷം രൂപ മുടക്കാൻ ആരും തയ്യാറായിരുന്നില്ല.

 അതിനിടയിലാണ് ഒരു ആപ്ലിക്കേഷൻറെ അധികൃതരുമായി ഇക്കാര്യം സംസാരിക്കുകയും അവർ പണം നൽകുകയും ചെയ്തത്.ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാൻ മാസങ്ങളോളമായി പദ്ധതിയുണ്ടായിരുന്നു. യൂട്യൂബ് ആഡ് സെൻസിൽ നിന്ന് ഇത്രയും റവന്യൂ ഇല്ലാത്തതിനാൽ പണം കണ്ടെത്താൻ മറ്റ് വഴികൾ തേടി. അതിനിടയിലാണ് ഒരു ആപ്ലിക്കേഷൻറെ അധികൃതരുമായി ഇക്കാര്യം സംസാരിക്കുകയും അവർ പണം നൽകുകയും ചെയ്തത്.1 ലക്ഷം രൂപ കയ്യിൽ വെച്ചു കൊടുത്ത് ഇതിൽ നിന്നും എത്ര രൂപ വേണമെങ്കിലും ടിപ്പായി എടുക്കാമെന്ന് അഖിലിനോട് പറഞ്ഞു. എന്നാൽ ടിപ്പൊന്നും വേണ്ടെന്നും വീട്ടിൽ വെറുതെ ഇരിക്കുന്നതു കൊണ്ട് ഡെലിവറി ജോലി ചെയ്യുകയാണ് എന്നുമായിരുന്നു അഖിലിന്റെ മറുപടി.തുടർന്ന് കൊച്ചിയിൽ വച്ച് ഷൂട്ട് പ്ലാൻ ചെയ്തു. കൊച്ചി സ്വദേശിയായ അഖിൽ ദാസ് എന്ന ചെറുപ്പക്കാരനാണ് താനും സുഹൃത്തുക്കളും ചേർന്ന് ഓർഡർ ചെയ്ത ജ്യൂസുമായി എത്തിയത്.

മാത്രമല്ല ഇതു മുഴുവൻ അഖിലിന് നൽകിയതാണെന്ന് പറഞ്ഞിട്ടും അഖിലിന് വിശ്വാസമായില്ല. പ്രാങ്ക് വിഡിയോ ആണെന്നാണ് ധരിച്ചത്. 1 ലക്ഷം രൂപ ടിപ്പ് കിട്ടിയാൽ ഒരു ഡെലിവറി ബോയിക്കുണ്ടാകുന്ന ഭാവ വ്യത്യാസം എന്തെന്നറിയാൻ നടത്തിയ പരീക്ഷണമാണെന്നും ആ ഭാഗ്യവാൻ അഖിൽ ആണെന്നും കാർത്തിക് പറഞ്ഞപ്പോളാണ് നടക്കുന്നതെല്ലാം യാഥാർഥ്യമാണെന്ന് ഡെലിവറി ബോയിക്ക് വിശ്വാസമായത്. പിന്നീട് ഓർഡർ ചെയ്ത ജ്യൂസും കുടിപ്പിച്ചാണ് കാർത്തിക്കും സുഹൃത്തുക്കളും പണവുമായി അഖിലിനെ മടക്കി അയച്ചത്. 

എന്നാൽ അതിനുശേഷം ആ ഡെലിവറി ബോയിയെ കണ്ടിട്ടില്ലെന്നും ആ പൈസ എന്ത് ചെയ്തുവെന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും കാർത്തിക് പറയുന്നു. ഇന്ത്യയിൽ തമിഴ്നാട്ടിൽ മാത്രമാണ് മുൻപ് ഒരു വ്‌ളോഗർ ഇത്തരത്തിൽ ഡെലിവറി ബോയ്ക്ക് ടിപ്പ് കൊടുത്തിട്ടുള്ളത്. 50,000 രൂപയായിരുന്നു അത്. ആദ്യമായാണ് 1 ലക്ഷം രൂപ ഒന്നിച്ച് ഒരാൾക്ക് നൽകുന്നതെന്നും കാർത്തിക് പറയുന്നു. ടെക്ക്‌നോപാർക്കിൽ ബിസിനസ് ഡെവലപ്പമെന്റ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക് മുഴുവൻ സമയ വ്‌ളോഗർ ആയത്. അത്യാവശ്യം നല്ല റവന്യൂ വ്‌ളോഗിങ്ങിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും കാർത്തിക് വ്യക്തമാക്കി. 

Find Out More:

Related Articles: