കൊല്ലം ഉൾപ്പെടെ 18 ഇടങ്ങളിൽ വാട്ടർ മെട്രോ പദ്ധതി!

Divya John
 കൊല്ലം ഉൾപ്പെടെ 18 ഇടങ്ങളിൽ വാട്ടർ മെട്രോ പദ്ധതി! നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് മെട്രോ എത്തിക്കാനുള്ള ആലോചനകൾ തുടരുകയാണ്. ഐടി പാർക്കായ ഇൻഫോപാർക്കിലേക്ക് വൈകാതെ കൊച്ചി മെട്രോ ഓടിയെത്തും. പ്രധാന സ്റ്റേഷനുകളിലൊന്നായ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിൽ നിന്ന് കാക്കനാട് വഴി ഇൻഫോപാർക്കുവരെ നീളുന്നതാണ് പുതിയ റൂട്ട്.കേരളത്തിൻ്റെ ഐടി നഗരമായ കൊച്ചിയുടെ ഗതാഗതത്തിൻ്റെ പ്രധാന പങ്കുവഹിക്കുന്ന സംവിധാനമാണ് കൊച്ചി മെട്രോ. രാജ്യത്തെ പതിനെട്ട് ഇടങ്ങളിലാണ് വാട്ടർമെട്രോ ആരംഭിക്കാൻ കേന്ദ്ര സർക്കാർ സാധ്യത തേടുന്നത്. ഈ പട്ടികയിൽ കൊല്ലം ഉൾപ്പെടുന്നുണ്ട്. അഹമ്മദാബാദ് - സബർമതി, സുററ്റ്, മംഗലാപുരം, അയോധ്യ, ധുബ്രി, ഗോവ, ഗോഹത്തി, കൊച്ചി, കൊല്ലം, കൊൽക്കത്ത, പട്ന, പ്രയാഗ്‌രാജ്, ശ്രീനഗർ, വാരണാസി, മുംബൈ, വാസായ്, ലക്ഷദ്വീപ്, ആന്തമാൻ എന്നിവിടങ്ങളിലാണ് വാട്ടർ മെട്രോയ്ക്കുള്ള സാധ്യത കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്.



ഗുജറാത്തിലെ സുററ്റിൽ താപി നദിയിൽ വാട്ടർ മെട്രോ പദ്ധതി നടപ്പാക്കാനാണ് ആലോചനകൾ നടക്കുന്നത്. കൊച്ചി വാട്ടർ മെട്രോ സംവിധാനം പഠിക്കാൻ സുററ്റിൽ നിന്നുള്ള സംഘം കൊച്ചിയിൽ എത്തുമെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. താപി നദിയിൽ 33 കിലോമീറ്റർ ദൈർഘ്യത്തിൽ വാട്ടർ മെട്രോ സംവിധാനം ഒരുക്കാനാണ് സുററ്റ് മുനിസിപ്പൽ കോർപറേഷൻ (എസ്എംസി) ആലോചന നടത്തുന്ന. 70 ലക്ഷത്തോളം ജനസംഖ്യയുള്ള സുററ്റ് നഗരത്തിൻ്റെ ഗതാഗഗ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ വാട്ടർ മെട്രോ പദ്ധതി.കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. കൊച്ചിക്ക് പുറമേ കൊല്ലത്താണ് വാട്ടർ മെട്രോ സംവിധാനം സജീവ ചർച്ചയിലുള്ളത്.



കൊല്ലം അഷ്ടമുടിക്കായലിൽ പദ്ധതി എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ഇൻഫോ പാർക്കിലേക്കുള്ള പുതിയ മെട്രോ പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടമായി അങ്കമാലിയിലേക്ക് മെട്രോ സേവനം വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാനുള്ള കേന്ദ്ര അനുമതി ലഭിച്ചിരുന്നു. കൊച്ചി മെട്രോയുടെ വിജയത്തിന് പിന്നാലെ വാട്ടർ മെട്രോ സർവീസ് വ്യാപിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോയിലൂടെ ഇതുവരെ 35 ലക്ഷം യാത്രക്കാർ സഞ്ചരിച്ചുവെന്നാണ് കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കുന്നത്. എറണാകുളം, മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനലുകൾ ഈ വർഷം പൂർത്തിയാം. 



ഈ വർഷം 15 ബോട്ടുകൾക്കുള്ള ഓർഡർ കൂടി നൽകും.കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിലാണ് ഇൻഫോപാർക്കിലേക്ക് മെട്രോ എത്തുക. 2026ൽ രണ്ടാംഘട്ട നിർമാണങ്ങൾ പൂർത്തിയാകും. ഇൻഫോപാർക്കിനുള്ളിൽ മെട്രോ സ്റ്റേഷൻ ഉണ്ടാകും. ഇൻഫോപാർക്കിലെ ഐടി ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർക്കായി ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനുള്ള ഒരുക്കം അതിവേഗത്തിലാണ്. ലാസ്റ്റ്‌മൈൽ, ഫസ്റ്റ്‌മൈൽ കണക്ടിവിറ്റി കൂട്ടി പ്രതിദിന യാത്രക്കാരെ കൂടുതൽ ആകർഷിക്കാനായി 15 ഇലക്ട്രിക് ബസുകളുടെ സർവീസ് ഉടനെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചുകഴിഞ്ഞു.

Find Out More:

Related Articles: