ഞങ്ങൾക്ക് ഒരേ പ്രായമാണ്, ആദ്യം പ്രപ്പോസ് ചെയ്തപ്പോൾ റിജക്ട് ചെയ്തു; 21 വർഷത്തെ ദാമ്പത്യം ജീവിതത്തെ കുറിച്ച് സിമ്രൻ! സിനിമയിലേക്ക് തിരിച്ചുവന്നാൽ വേർപിരിയും എന്ന പറച്ചിലുകൾക്കും സിമ്രന്റെ ജീവിതം മറുപടി നൽകുന്നു. വളരെ അധികം സപ്പോർട്ടീവ് ആയ നല്ല മനുഷ്യനാണ് ദീപക് എന്നാണ് ഭർത്താവിനെ കുറിച്ച് സിമ്രൻ പറയുന്നത്.
ഏഴാം വയസ്സുമുതൽ ഞങ്ങൾക്ക് പരസ്പരം അറിയാം. എന്റെ ചിത്തിയുടെ വീടിന്റെ അയൽക്കാരായിരുന്നു ദീപക്കിന്റെ കുടുംബം. അങ്ങനെയാണ് പരിചയപ്പെട്ടത്. ഞങ്ങൾക്ക് ഒരേ പ്രായമാണ്, ഒന്നിച്ചു കളിച്ചു വളർന്നവരാണ്. പരസ്പരം നന്നായി അറിയാം. പതിനൊന്ന് വയസ്സുള്ള സമയത്ത് ഒരു ടോയ് കാർ നൽകി ദീപക് എനിക്ക് പ്രണയം പ്രപ്പോസ് ചെയ്തിരുന്നു. ഇല്ലില്ല, ഇപ്പോൾ പഠിക്കണം, വലിയ ആളാവണം എന്നൊക്കെ പറഞ്ഞപ്പോൾ ആ ടോയ് കാർ തിരിച്ചുവാങ്ങി ദീപക് പോയി. വേർപിരിയുന്ന സെലിബ്രിറ്റി ദാമ്പത്യ ജീവിതങ്ങളാണ് എന്നും ചർച്ചയാവാറുള്ളത്, പക്ഷേ വിജയകരമായി സന്തോഷത്തോടെ ജീവിയ്ക്കുന്ന ഒത്തിരി ജോഡികളുണ്ട്.
ദീപക് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ചോയ്‌സ് ആണ് എന്ന് ഞാൻ എന്നെ എന്നും ഓർമപ്പെടുത്തും. കാരണം അത്രയധികം അദ്ദേഹം എന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽക്കൂടുതൽ എന്താണ് ഒരു പെണ്ണിന് വേണ്ടത്. എനിക്ക് ഒരു തളർച്ച തോന്നുമ്പോൾ, ദീപക്കിന്റെ സാന്നിധ്യം വേണം എന്ന് തോന്നുമ്പോൾ അദ്ദേഹം എനിക്കൊപ്പമുണ്ടാവും. ആ കണക്ഷനാണ് വേണ്ടത്. തീർച്ചയായും വഴക്കുകളുണ്ടാവും, പക്ഷേ അതിന്റെ അവസാനം ദീപക് തന്നെ പിന്മാറും- സിമ്രൻ പറഞ്ഞു. ദൈവം എല്ലാം നമുക്ക് നല്ലതായിട്ടാണ് തന്നത്, ഒന്നും ജീവിതത്തിൽ മിസ്സ് ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടില്ല. ദീപക് ഒരു നല്ല മനുഷ്യനാണ്, എന്നെയും മക്കളെയും ജോലിയും അല്ലാതെ അദ്ദേഹത്തിന് മറ്റൊന്നും അറിയില്ല. വളരെ അധികം പ്രൊട്ടക്ടീവാണ്.
അദ്ദേഹത്തെ കുറിച്ച് എനിക്കൊരുപാട് പറയണം എന്നുണ്ട്, അതെല്ലാം പറയാൻ സാധിക്കില്ല. മൊത്തത്തിൽ, ഞാൻ ഭാഗ്യവതിയാണ്. പിന്നീട് സൗഹൃദം ഉണ്ടായിരുന്നു. 2003 ജനുവരിയിൽ ആണ് പിന്നീട് ഞങ്ങൾ അടുക്കുന്നത്. ഒരു ഷൂട്ടിങിന് വേണ്ടി ഡൽഹിയിൽ പോയപ്പോൾ ദീപക്കിനെ കണ്ടു, ഒരുമിച്ച് ജീവിക്കാം എന്ന തീരുമാനം എടുത്തു. വീട്ടുകാരുടെ സമ്മതം കിട്ടിയപ്പോൾ ഒരു ലവ് കം അറേഞ്ച് മ്യാരേജ് ആയി. അതേ വർഷം ഡിസംബറിൽ വിവാഹിതരായി. അന്നെനിക്ക് 27 വയസ്സായിരുന്നു. ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് 21 വർഷങ്ങളായി. എത്ര പെട്ടന്നാണ് വർഷങ്ങൾ പോകുന്നത് എന്ന് അതിശയിച്ചു പോകുന്നു.
ഏഴാം വയസ്സുമുതൽ ഞങ്ങൾക്ക് പരസ്പരം അറിയാം. എന്റെ ചിത്തിയുടെ വീടിന്റെ അയൽക്കാരായിരുന്നു ദീപക്കിന്റെ കുടുംബം. അങ്ങനെയാണ് പരിചയപ്പെട്ടത്. ഞങ്ങൾക്ക് ഒരേ പ്രായമാണ്, ഒന്നിച്ചു കളിച്ചു വളർന്നവരാണ്. പരസ്പരം നന്നായി അറിയാം. പതിനൊന്ന് വയസ്സുള്ള സമയത്ത് ഒരു ടോയ് കാർ നൽകി ദീപക് എനിക്ക് പ്രണയം പ്രപ്പോസ് ചെയ്തിരുന്നു. ഇല്ലില്ല, ഇപ്പോൾ പഠിക്കണം, വലിയ ആളാവണം എന്നൊക്കെ പറഞ്ഞപ്പോൾ ആ ടോയ് കാർ തിരിച്ചുവാങ്ങി ദീപക് പോയി.