അംഗീകൃത കൊവിഡ് വാക്സിൻ ഇന്ത്യയിൽ 2021 മാർച്ചിനകം ഇറങ്ങും

Divya John
അംഗീകൃത കൊവിഡ് വാക്സിൻ ഇന്ത്യയിൽ 2021 മാർച്ചിനകം ഇറങ്ങും. "പങ്കാളിത്തം വഴി രണ്ട് വാക്സിനുകള്‍ ഇന്ത്യയ്ക്ക് ലഭിക്കും. ആസ്ട്രസെനക്ക ഓക്സ്ഫഡ് വൈറൽ വെക്ടര്‍ വാക്സിനും നോവോവാക്സ് പ്രോട്ടീൻ സബ് യൂണിറ്റ് വാക്സിനും." റിപ്പോര്‍ട്ടിൽ പറയുന്നു. ഇരുവാക്സിനുകളും പ്രതീക്ഷിക്കുന്ന സമയത്ത് പ്രതീക്ഷിക്കുന്ന വിലയിൽ തന്നെ ഉത്പാദിപ്പിക്കാനുള്ള ശേഷി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഉണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ആഗോളതലത്തിൽ 2020 അവസാനത്തോടെയോ 2021 തുടക്കത്തിലോ നാല് വാക്സിൻ നിര്‍മാതാക്കള്‍ക്ക് അനുമതി ലഭിച്ചേക്കുമെന്നാണ് ബെൺസ്റ്റെയ്ൻ റിസര്‍ച്ചിലെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ ഐഎഎൻഎസ് വ്യക്തമാക്കുന്നത്.

  അതായത് ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിര്‍മാതാക്കളും പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ കമ്പനിയുമായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയായിരിക്കും ആദ്യ വാക്സിൻ പുറത്തിറക്കുകയെന്നും വാള്‍ സ്ട്രീറ്റ് ജേണലിൻ്റെ കീഴിൽ പ്രവര്‍ത്തിക്കുന്ന ബേൺസ്റ്റെയ്ൻ റിസര്‍ച്ച് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിൽ 2021 ആദ്യപാദത്തിനകം കൊവിഡ്-19 നെതിരെ അംഗീകൃത വാക്സിനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.  അതേസമയം, 21 മുതൽ 28 ദിവസത്തെ വരെ ഇടവേളയിൽ എല്ലാവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. 


 വാക്സിൻ ഉത്പാദിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷിയിൽ ആശങ്കയില്ലെന്നും 2021ൽ 60 കോടി ഡോസ് വാക്സിനും 2022ൽ 100 കോടി ഡോസ് വാക്സിനും ഉത്പാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കഴിയുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇതിൽ 40 കോടി മുതൽ 50 കോടി വരെ ഡോസ് വാക്സിൻ ഇന്ത്യയ്ക്ക് 2021ൽ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.ആദ്യ ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ ഓക്സ്ഫഡ് വാക്സിൻ കുത്തിവെച്ചവരിൽ കൊവിഡ്-19നെതിരെ രോഗപ്രതിരോധ ശേഷി ലഭിച്ചതായി കണ്ടെത്തിയിരുന്നു.

  ഇതിനു പിന്നാലെയാണ് കമ്പനി ഐസിഎംആര്‍ അനുമതിയോടെ ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്. വാക്സിൻ്റെ വ്യാവസായിക ഉത്പാദനവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യൻ വിപണിയിലെത്തു്ന വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണത്തിനായി പൂനെയിൽ അഞ്ച് പേരെ എൻറോൾ ചെയ്തെന്നും രണ്ട് പേര്‍ക്ക് വാക്സിൻ കുത്തിവെച്ചെന്നുമാണ് ലൈവ് മിൻ്റ് റിപ്പോ‍ര്‍ട്ട്.അതേസമയം, ഓക്സ്ഫഡ് വാക്സിൻ്റെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചു. 

Find Out More:

Related Articles: