ഇനി വിവാഹ സമ്മാനമായി വധുവിന് നൽകേണ്ടത് ഒരു ലക്ഷവും 10 പവനും!

Divya John
     ഇനി വിവാഹ സമ്മാനമായി  വധുവിന് നൽകേണ്ടത് ഒരു ലക്ഷവും 10 പവനും! വധുവിന് രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂവെന്നു നിബന്ധന വയ്ക്കുന്നതും ഉൾപ്പെടെ വ്യവസ്ഥകൾ ഉൾപ്പെടുത്തി സ്ത്രീധന നിരോധനച്ചട്ടങ്ങൾ പരിഷ്‌കരിക്കാനാണ് സർക്കാർ തീരുമാനം. സ്ത്രീധന നിരോധന ചട്ടങ്ങൾ പരിഷ്‌കരിക്കാൻ നടപടി തുടങ്ങി സർക്കാർ. വധുവിന് നൽകുന്ന മറ്റു സാധനങ്ങൾ 25,000 രൂപയിൽ കൂടാൻ പാടില്ല, ബന്ധുക്കൾ പരമാവധി 25,000 രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നൽകാവൂ, വധുവിന് ലഭിക്കുന്ന സമ്മാനങ്ങളുടെ വിനിയോഗാവകാശം വധുവിന് മാത്രം, വിവാഹ സമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം, വിവാഹ രജിസ്‌ട്രേഷൻ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ പട്ടിക നൽകണം, വിവാഹത്തിന് മുമ്പായി വധൂവരന്മാർക്ക് തദ്ദേശസ്ഥാപന തലത്തിൽ കൗൺസലിങ് നിർബന്ധമാക്കണം.



      കേന്ദ്ര സ്ത്രീധന നിരോധന നിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളും പരിഷ്‌കരിക്കും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങൾ സമർപ്പിച്ചു. ഇതിനായി തദ്ദേശഭരണ വകുപ്പിന്റെ നിർദേശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അനുബന്ധ വകുപ്പുകളുമായും ചർച്ചകൾ നടത്തിയ ശേഷം ഭേദഗതിയുടെ കരട് നിയമ വകുപ്പിന് അയയ്ക്കും. വിവാഹ രജിസ്‌ട്രേഷന്റെ അപേയ്‌ക്കൊപ്പം കൗൺസലിങ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വേണം,
രക്ഷിതാക്കൾക്കും കൗൺസലിങ് നൽകുന്നത് പരിഗണിക്കണം തുടങ്ങിയവയാണ് വനിതാ കമ്മിഷന്റെ പ്രധാന ശുപാർശകൾ.
 അവ കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചുകൊടുക്കും.



ഹൈസ്‌കൂൾ മുതലുള്ള പാഠപുസ്തകങ്ങളിൽ ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, പോക്‌സോ നിയമം എന്നിവ ഉൾക്കൊള്ളിക്കുന്ന അധ്യായം ഉണ്ടാകണമെന്ന കമ്മിഷന്റെ ശുപാർശയും ഇതുവരെ സംസ്ഥാനത്ത് നടപ്പായിട്ടില്ല. വനിതാ കമ്മിഷൻ നൽകിയ ചില ശുപാർശകൾ നടപ്പാക്കാൻ നിയമം ഭേദഗതി ചെയ്യേണ്ടി വരും.നവേകരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സുരക്ഷിതമാക്കാം പശ്ചിമഘട്ടം പദ്ധതിയിലെ നീർച്ചാൽ മാപ്പിങ്ങ് പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് നിർവ്വഹിക്കും. 



ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11 നു ഡീൻ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നവകേരളം കർമപദ്ധതി 2 സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ വിഷയാവതരണം നടത്തും. വാഴൂർ സോമൻ എം.എൽ.എ ബ്രോഷർ ഏറ്റു വാങ്ങും. എം.എം.മണി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. പി.ജെ. ജോസഫ് എം.എൽ.എ ലോഗോ പ്രകാശനം നിർവ്വഹിക്കും. അഡ്വ. എ. രാജ എം.എൽ.എ മാപ്പത്തോൺ വീഡിയോ പ്രകാശനം ചെയ്യും.

Find Out More:

Related Articles: