ജാതകമല്ല, താലി പൂജ മാത്രം നടത്തി; വിവാഹത്തിന് ഒരുങ്ങി ദിയയുടെ കുടുംബം!

frame ജാതകമല്ല, താലി പൂജ മാത്രം നടത്തി; വിവാഹത്തിന് ഒരുങ്ങി ദിയയുടെ കുടുംബം!

Divya John
 ജാതകമല്ല, താലി പൂജ മാത്രം നടത്തി; വിവാഹത്തിന് ഒരുങ്ങി ദിയയുടെ കുടുംബം! നാല് പെൺമക്കളിൽ രണ്ടാമത്തെവളുടെ കല്യാണമാണ് വരാൻ പോകുന്നത്. ചേച്ചി അഹാന കൃഷ്ണ കരിയറിൽ ശ്രദ്ധിക്കുമ്പോഴാണ് ദിയ കൃഷ്ണ വിവാഹത്തിന് ഒരുങ്ങുന്നത്. നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ വീട് ഒരു കല്യാണത്തിന് തയ്യാറെടുക്കുകയാണ്. വിവാഹ ഒരുക്കങ്ങൾ വീട്ടിൽ തുടങ്ങി കഴിഞ്ഞു. ജാതകം നോക്കിയോ മറ്റുള്ള കാര്യങ്ങൾ ഒന്നും നോക്കിയല്ല വിവാഹം ഇരു കുടുംബക്കാരും ആലോച്ചുറപ്പിച്ചത്. ചെക്കനും പെണ്ണിനും ഇഷ്ടമായി അങ്ങനെ വിവാഹവും നടക്കുന്നു. അത്രമാത്രം. അടുത്തിടെ അശ്വിന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ദിയയും അശ്വിനും താലി പൂജ ചടങ്ങ് നടത്തുകയുണ്ടായി. നാഗർകോവിലിലെ അശ്വിന്റെ കുടുംബ ക്ഷേത്രത്തിലായിരുന്നു താലി പൂജ.




വിവാഹത്തിനു ഓവർ ആയി ആഭരണങ്ങൾ ഇടാനുള്ള സാധ്യത കുറവാണ് എങ്കിലും പവിത്രപ്പട്ട് സാരിയിൽ കതിര്മണ്ഡപത്തിലേക്ക് ദിയ എത്തും എന്നാണ് സൂചന. കുറെ ദിവസങ്ങൾ മുൻപേ തന്നെ ആഭരണങ്ങൾ സഹോദരങ്ങൾക്കും ദിയക്കുമായി വാങ്ങുന്ന വീഡിയോ കുടുംബം പങ്കുവച്ചിരുന്നു. കൃഷ്ണകുമാർ, സിന്ധു കൃഷ്ണ ദമ്പതികളുടെ നാല് പെൺമക്കളിൽ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ. നടി അഹാന കൃഷ്ണയുടെ തൊട്ടു താഴെയുള്ള സഹോദരിയാണ് ദിയ. ഇഷാനി കൃഷ്, ഹൻസിക കൃഷ്ണ എന്നിവരാണ് ദിയയുടെ മറ്റ് സഹോദരിമാർ. സ്വന്തമായി ബിസിനെസ്സ് ചെയ്തു വരികയാണ് താരം. പോരാത്തതിന് യൂട്യുബിലും ഏറെ ഫാൻസുണ്ട്. മക്കൾക്ക് എല്ലാ വിധ സ്വാതന്ത്ര്യങ്ങളും നൽകുന്ന, അവരുടേ കൂടെ എന്തിനും ഏതിനും നിൽക്കുന്ന അച്ഛനും അമ്മയും തന്നെയാണ് രണ്ടുപേരും എന്ന കാര്യത്തിൽ തർക്കമില്ല. ഇപ്പോൾ ദിയ തന്റെ ഇഷ്ടം പറഞ്ഞപ്പോഴും അച്ഛനും അമ്മയും എന്ന നിലയിൽ അവർ സമ്മതം മൂളി.



ആദ്യം വിവാഹത്തെ കുറിച്ച് മകൾ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല എങ്കിലും അശ്വിനും ദിയയും സീരിയസ് ആണെന്ന് മനസിലായതോടെ വിവാഹത്തിന് സമ്മതിച്ചു. പിന്നെ വിവാഹ ഒരുക്കങ്ങൾ ആയി. ഈ മാസം വിവാഹം ഉണ്ടാകും എന്നല്ലാതെ എന്ന് എപ്പോൾ എവിടെ എന്ന കാര്യത്തിൽ എല്ലാം സസ്പെൻസ് നിറച്ചു വച്ചിരിക്കുകയാണ്.മക്കൾക്ക് എല്ലാ വിധ സ്വാതന്ത്ര്യങ്ങളും നൽകുന്ന, അവരുടേ കൂടെ എന്തിനും ഏതിനും നിൽക്കുന്ന അച്ഛനും അമ്മയും തന്നെയാണ് രണ്ടുപേരും എന്ന കാര്യത്തിൽ തർക്കമില്ല. 


ഇപ്പോൾ ദിയ തന്റെ ഇഷ്ടം പറഞ്ഞപ്പോഴും അച്ഛനും അമ്മയും എന്ന നിലയിൽ അവർ സമ്മതം മൂളി. ആദ്യം വിവാഹത്തെ കുറിച്ച് മകൾ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല എങ്കിലും അശ്വിനും ദിയയും സീരിയസ് ആണെന്ന് മനസിലായതോടെ വിവാഹത്തിന് സമ്മതിച്ചു. പിന്നെ വിവാഹ ഒരുക്കങ്ങൾ ആയി. ഈ മാസം വിവാഹം ഉണ്ടാകും എന്നല്ലാതെ എന്ന് എപ്പോൾ എവിടെ എന്ന കാര്യത്തിൽ എല്ലാം സസ്പെൻസ് നിറച്ചു വച്ചിരിക്കുകയാണ്.

Find Out More:

Related Articles: