ഓണ ദിനത്തിൽ റ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലത്ത്! ഒന്നാം ഓണമായ ഉത്രാട ദിനത്തിൽ ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത് കൊല്ലം ജില്ലയിലെ ഔട്ട്‍ലെറ്റിൽ. ആശ്രാമം ഔട്ട്ലെറ്റാണ് ഒന്നാം സ്ഥാനത്തെത്തിയത്. 11 മണിക്കൂറിൽ ഒരു കോടി 15 ലക്ഷത്തി നാൽപതിനായിരത്തി എണ്ണൂറ്റി എഴുപത് (1,15,40,870) രൂപയുടെ മദ്യവിൽപനയാണ് ആശ്രാമം ഔട്ട്‍ലെറ്റിൽ നടന്നത്.കേരള സംസ്ഥാന ബിവറേജസ് കോർപറേഷൻ്റെ (ബെവ്കോ) ഓണക്കാലത്തെ മദ്യവിൽപനയുടെ കൂടുതൽ കണക്കുകൾ പുറത്ത്.ഇക്കുറി ഉത്രാട ദിനത്തിലെ മദ്യവിൽപനയിൽ വർധന രേഖപ്പെടുത്തി. സംസ്ഥാന വ്യാപകമായി 124 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 116 കോടിയായിരുന്നു. അന്ന് തൃശൂർ ഇരിഞ്ഞാലക്കുടയിലെ ഔട്ട്‍ലെറ്റിലായിരുന്നു ഒന്നാം സ്ഥാനത്ത്.
1.06 കോടി രൂപയുടെ വിൽപന ഇരിഞ്ഞാലക്കുട ഔട്ട്‍ലെറ്റിൽ നടന്നപ്പോൾ കൊല്ലം ആശ്രാമം പോർട്ട് ഔട്ട്‍ലെറ്റ് 1.01 കോടി രൂപയുടെ മദ്യം വിറ്റ് രണ്ടാമതെത്തി. കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ 95 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് ഉത്രാടം വരെയുള്ള ഒൻപതു ദിവസം മദ്യവിൽപനയിൽ ഇടിവ് രേഖപ്പെടുത്തി. ഇക്കുറി 701 കോടി രൂപയുടെ മദ്യമാണ് ബെവ്കോയ്ക്ക് വിറ്റഴിക്കാനായത്. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ 715 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. മദ്യവിൽപനയിൽ 14 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. ബെവ്കോയ്ക്ക് സംസ്ഥാനത്ത് 278 ഔട്ട്‍ലെറ്റുകളും 155 സെൽഫ് സർവീസ് ഔട്ട്‍ലെറ്റുകളുമാണ് ഉള്ളത്. ഏറ്റവും കൂടുതൽ ഔട്ട്ലെറ്റുകൾ എറണാകുളത്തും (36) കുറവ് ഔട്ട്ലെറ്റുകൾ വയനാട്ടിലും (ആറ്) ആണ്.
ഔട്ട്ലെറ്റുകളിലും ഓഫീസുകളിലുമായി മൊത്തം 5000 ജീവനക്കാരാണ് ബെവ്കോയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തും കൊല്ലം ജില്ലയിലെ ഔട്ട്‍ലെറ്റ് ഇടംപിടിച്ചു. 1,15,02,520 രൂപയുടെ വിൽപന നടന്ന കരുനാഗപ്പള്ളി ഔട്ട്‍ലെറ്റാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള തൃശൂർ ചാലക്കുടി ഔട്ട്‍ലെറ്റിൽ 1,04,47,620 രൂപയുടെ വിൽപന നടന്നു. തൃശൂർ ഇരിഞ്ഞാലക്കുട ഔട്ട്‍ലെറ്റിൽ 1,00,73,460 രൂപയുടെ വിൽപനയും തിരുവനന്തപുരം പവർഹൗസ് റോഡ് ഔട്ട്‍ലെറ്റിൽ 99,40,910 രൂപയുടെ വിൽപനയും കോട്ടയം ചങ്ങനാശേരി ഔട്ട്‍ലെറ്റിൽ 94,65,880 രൂപയുടെ വിൽപനയും മലപ്പുറം തിരൂർ ഔട്ട്‍ലെറ്റിൽ 87, 84,700 രൂപയുടെ വിൽപനയും ആലപ്പുഴ ചേർത്തല കോടതി ജങ്ഷനിലെ ഔട്ട്‍ലെറ്റിൽ 86,73,180 രൂപയുടെ വിൽപനയും നടന്നു. 11 മണിക്കൂറിൽ ഒരു കോടി 15 ലക്ഷത്തി നാൽപതിനായിരത്തി എണ്ണൂറ്റി എഴുപത് (1,15,40,870) രൂപയുടെ മദ്യവിൽപനയാണ് ആശ്രാമം ഔട്ട്‍ലെറ്റിൽ നടന്നത്.
കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ 95 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് ഉത്രാടം വരെയുള്ള ഒൻപതു ദിവസം മദ്യവിൽപനയിൽ ഇടിവ് രേഖപ്പെടുത്തി. ഇക്കുറി 701 കോടി രൂപയുടെ മദ്യമാണ് ബെവ്കോയ്ക്ക് വിറ്റഴിക്കാനായത്. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ 715 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. മദ്യവിൽപനയിൽ 14 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. ബെവ്കോയ്ക്ക് സംസ്ഥാനത്ത് 278 ഔട്ട്‍ലെറ്റുകളും 155 സെൽഫ് സർവീസ് ഔട്ട്‍ലെറ്റുകളുമാണ് ഉള്ളത്. ഏറ്റവും കൂടുതൽ ഔട്ട്ലെറ്റുകൾ എറണാകുളത്തും (36) കുറവ് ഔട്ട്ലെറ്റുകൾ വയനാട്ടിലും (ആറ്) ആണ്. ഔട്ട്ലെറ്റുകളിലും ഓഫീസുകളിലുമായി മൊത്തം 5000 ജീവനക്കാരാണ് ബെവ്കോയ്ക്കുള്ളത്.