ദിയയ്ക്കൊപ്പം കറങ്ങി കൃഷ്ണകുമാറും സിന്ധുവും!

Divya John
 ദിയയ്ക്കൊപ്പം കറങ്ങി കൃഷ്ണകുമാറും സിന്ധുവും! രണ്ട് വർഷം മുൻപായിരുന്നു പ്രണയം പറഞ്ഞത്. കല്യാണത്തെക്കുറിച്ച് പറഞ്ഞപ്പോൾ രണ്ട് വീട്ടുകാരും മക്കളോടൊപ്പം നിൽക്കുകയായിരുന്നു. എൻഗേജ്‌മെന്റ് നടത്താതെ നേരെ കല്യാണത്തിലേക്ക് പോവുകയായിരുന്നു ഇവർ. വേദിയും മറ്റ് കാര്യങ്ങളുമെല്ലാം തീരുമാനിച്ചത് ദിയ ആയിരുന്നു. സഹോദരങ്ങളും ദിയയുടെ കൂടെയുണ്ടായിരുന്നു. കല്യാണം കഴിഞ്ഞതിന് ശേഷമായി പുതിയ ഫ്‌ളാറ്റിലേക്ക് മാറുകയായിരുന്നു ദിയയും അശ്വിനും. വീടിന് തൊട്ടടുത്താണ് അവരുടെ ഫ്‌ളാറ്റ്, എപ്പോൾ വേണമെങ്കിലും പോയി കാണാവുന്നതേയുള്ളൂ. അക്കാര്യത്തിൽ സന്തോഷമുണ്ടെന്ന് സിന്ധുവും കൃഷ്ണകുമാറും പ്രതികരിച്ചിരുന്നു. ദിയ കൃഷ്ണയും ഭർത്താവ് അശ്വിനും സോഷ്യൽമീഡിയയിലെ സെലിബ്രിറ്റികളാണ്. ബെസ്റ്റ് ഫ്രണ്ട്‌സിൽ നിന്നും ഭാര്യയും ഭർത്താവുമായിരിക്കുകയാണ് ഇവർ. ഇപ്പോഴിതാ മകളോടൊപ്പമായി പുറത്തേക്ക് പോയതിന്റെ വിശേഷവും പങ്കിട്ടിരിക്കുകയാണ്.



എ ഡേ ഔട്ട് വിത്ത് ഓസി ആൻഡ് കിച്ചു എന്നായിരുന്നു ചിത്രത്തിനൊപ്പം കുറിച്ചത്. അഹാനയും ഇഷാനിയും ഹൻസികയും കഴിഞ്ഞ ദിവസമായിരുന്നു അബുദാബിയിലേക്ക് പോയത്. നേരത്തെ തന്നെ തീരുമാനിച്ചതാണ് അവരുടെ യാത്ര. ഇത്തവണ ഞാൻ അവരുടെ കൂടെ പോവുന്നില്ലെന്നും സിന്ധു പറഞ്ഞിരുന്നു. ഓസിക്കും അപ്പച്ചിക്കും വയ്യെന്നും, ഇടയ്ക്കിടയ്ക്ക് ആശുപത്രിയിൽ പോവുന്നുണ്ടെന്നും പറഞ്ഞിരുന്നു. അപ്പച്ചിയുടെ കൈ ശരിയായി വരുന്നുണ്ടെന്നും സിന്ധു പറഞ്ഞിരുന്നു.
 പൊതുവെ ഒറ്റയ്ക്ക് നിൽക്കാത്ത ആളാണ് ദിയ. സഹോദരങ്ങളിൽ ആരെങ്കിലുമൊരാൾ എപ്പോഴും കൂടെയുണ്ടാവും. ഞങ്ങളെല്ലാവരും ഒന്നിച്ചാണ് കിടക്കാറുള്ളത്.



അത് ഇനി മിസ് ചെയ്യുമെന്ന് അന്ന് അഹാനയും ഇഷാനിയും ഹൻസികയും പറഞ്ഞിരുന്നു. ബാംഗ്ലൂരിലേക്ക് മാറാനുള്ള തീരുമാനം ദിയ മാറ്റിയതിൽ സന്തോഷമുണ്ട്. മിക്ക ദിവസങ്ങളിലും ദിയ ഇവിടെ വരാറുണ്ട്. അതുകൊണ്ട് കല്യാണം കഴിഞ്ഞ് പോയി എന്ന തരത്തിലുള്ള മിസിംഗൊന്നും തോന്നിയിട്ടില്ല. ഫ്‌ളാറ്റിലേക്കാളും കൂടുതൽ സമയം ഇവിടെയാണ് ഓസിയെന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. വെഡ്ഡിംഗ് ആനിവേഴ്‌സറി കേക്ക് കട്ട് ചെയ്തപ്പോൾ ദിയ കേക്ക് കഴിച്ചിരുന്നില്ല. ഡ്രിപ് കാനുല കൈയ്യിലുണ്ടായിരുന്നു. ഇത് കണ്ടതോടെയായിരുന്നു ദിയ ഗർഭിണിയാണോ എന്നുള്ള ചോദ്യങ്ങൾ ഉയർന്നത്. 



കമന്റുകളെല്ലാം കണ്ടിരുന്നുവെങ്കിലും കുടുംബത്തിലാരും പ്രതികരിച്ചിരുന്നില്ല. മകളോടൊപ്പമായി അച്ഛനും അമ്മയും കറങ്ങിയതിന്റെ വിശേഷം പങ്കുവെച്ചപ്പോഴും അതേ ചോദ്യങ്ങളാണ് ഉയർന്നത്. ഓസി അച്ഛനെപ്പോലെ തന്നെയുണ്ട് കാണാൻ. അച്ഛനും അമ്മയും കൂടെയുള്ളതിന്റെ സന്തോഷമാണോ, ഫോട്ടോ അടിപൊളി തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്.

Find Out More:

Related Articles: