എന്നാലും എന്നെ ഇങ്ങനെ പറ്റിക്കാമോ എന്ന് പരിഭവം; സർപ്രൈസ് ഒരുക്കിയതിനെക്കുറിച്ച് ആശ ശരത്!

frame എന്നാലും എന്നെ ഇങ്ങനെ പറ്റിക്കാമോ എന്ന് പരിഭവം; സർപ്രൈസ് ഒരുക്കിയതിനെക്കുറിച്ച് ആശ ശരത്!

Divya John
 എന്നാലും എന്നെ ഇങ്ങനെ പറ്റിക്കാമോ എന്ന് പരിഭവം; സർപ്രൈസ് ഒരുക്കിയതിനെക്കുറിച്ച് ആശ ശരത്! സോഷ്യൽമീഡിയയിലൂടെയായി എല്ലാ വിശേഷങ്ങളും അവർ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ പിറന്നാളിനൊരുക്കിയ സർപ്രൈസിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. അമ്മൂമ്മയുടെ ബർത്ത് ഡേയ്ക്ക് വലിയൊരു സർപ്രൈസ് അമ്മ പ്ലാൻ ചെയ്തിട്ടുണ്ട്. കലാമണ്ഡലം സുമതി എന്ന ടീച്ചറമ്മയുടെ ജന്മദിനം അക്ഷാർത്ഥത്തിൽ വലിയ ആഘോഷമാക്കി മാറ്റുകയായിരുന്നു ആശ. ബന്ധുക്കളും സുഹൃത്തുക്കളും ശിഷ്യഗണങ്ങളുമായി നിരവധി പേരായിരുന്നു ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുക്കാനെത്തിയത്.മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമാണ് ആശ ശരത്.





അഭിനയം മാത്രമല്ല മികച്ച നർത്തകി കൂടിയാണ് ആശ.അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ആശ പോസ്റ്റ് ചെയ്യാറുണ്ട്. യൂട്യൂബ് ചാനലുമായും സജീവമാണ് അവർ. സിനിമ മാത്രമല്ല ആസ്വദിച്ചാണ് നൃത്ത പരിപാടികളും ചെയ്യുന്നതെന്നും അവർ തുറന്നുപറഞ്ഞിരുന്നു. സിനിമ വിട്ടാലും നൃത്തം കൈവിടരുതെന്നായിരുന്നു പ്രിയപ്പെട്ടവർ ആശയോട് പറഞ്ഞത്. രണ്ടും ഒരുപോലെ പ്രിയപ്പെട്ടതാണെന്നായിരുന്നു ആശയുടെ നിലപാട്.കരിയറിലും ജീവിതത്തിലും അമ്മയും ശരത്തേട്ടനും നൽകുന്ന പിന്തുണയെക്കുറിച്ച് എപ്പോഴും വാചാലയാവാറുണ്ട് ആശ. കുടുംബം എങ്ങനെയായിരിക്കണം, പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം താങ്ങാവുന്നത് എങ്ങനെയാണമെന്ന് എന്നെ പഠിപ്പിച്ചത് അച്ഛനും അമ്മയുമാണ്. എൻരെ സന്തോഷത്തിനായി ചിരിച്ച് ജീവിക്കുന്നവരാണ് അവർ.






ഇനിയെത്ര ജന്മമുണ്ടെങ്കിലും ഈ അച്ഛന്റെയും അമ്മയുടെയും കൂടെ ജീവിക്കാനാണ് ആഗ്രഹമെന്നും ആശ വ്യക്തമാക്കിയിരുന്നു.
 ഒരു മാസം മുന്നേയുള്ള പ്ലാനിംഗായിരുന്നു ഇത്. ഞങ്ങളൊരു വീട്ടിലാണ് താമസിക്കുന്നത്. എന്നിട്ട് എന്നോട് ഇത് പറഞ്ഞില്ലല്ലോ. ഇങ്ങനെ പറ്റിക്കാൻ പാടുണ്ടോ എന്നായിരുന്നു അമ്മയുടെ ചോദ്യം. ഇങ്ങനെയൊരാഘോഷം ഞാൻ പ്രതീക്ഷിച്ചതേയില്ലെന്നും അമ്മ പ്രതികരിച്ചിരുന്നു. ഒരുമാസം മുന്നെയായി അമ്മ ഇതിന്റെ പുറകെയായിരുന്നു. ഞാനാണ് ഈ സ്ട്രാറ്റജിയുടെ പുറകിൽ എന്നായിരുന്നു ശരതിന്റെ പ്രതികരണം. അങ്ങനെയെങ്കിൽ ഞാനും ക്രെഡിറ്റ് എടുക്കാമെന്നായിരുന്നു ഉത്തരയുടെ കമന്റ്. ഈ പ്ലാൻ പൊളിക്കാൻ സാധ്യതയുള്ളൊരാൾ ശരത്തേട്ടനാണ്.





അമ്മയ്ക്ക് ഇന്ന് എന്തോ ഒരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞാണ് ഇങ്ങോട്ടേക്ക് കൂട്ടിക്കൊണ്ട് വരുന്നത്. അമ്മ റെഡിയായിക്കൊണ്ടിരിക്കുകയാണ്. ശരത്തേട്ടാണ് കൂട്ടാൻ പോവുന്നത്. അമ്മ എത്തിയപ്പോൾ ആദ്യം സ്വീകരിച്ചത് ആശയും ഉത്തരയുമായിരുന്നു. അമ്മ ഹാളിലേക്ക് കയറിയതും അവിടെയുള്ളവരെല്ലാം ഹാപ്പി ബർത്ത് ഡേ പാടുകയായിരുന്നു. പ്രതീക്ഷിക്കാത്ത കാര്യം നടന്നപ്പോൾ അത്ഭുതമായിരുന്നു അമ്മയ്ക്ക്. പ്രിയപ്പെട്ടവരെയെല്ലാം അവിടെ കണ്ടപ്പോൾ വികാരഭരിതയാവുകയായിരുന്നു.

Find Out More:

Related Articles: