ഇനി സിനിമയിൽ തുടരില്ലേയെന്ന ചോദ്യത്തിനുള്ള മറുപടിയുമായി കീർത്തി സുരേഷ്; അതെ നിലപാട് വരൻ ആന്റണിക്കും! തമിഴിലും തെലുങ്കിൽ നിന്നുമായി മികച്ച അവസരങ്ങളായിരുന്നു കീർത്തിക്ക് ലഭിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീർത്തിയെ തേടിയെത്തിയിരുന്നു. മഹാനടിയിലൂടെയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ കീർത്തിയുടെ കരിയർ തന്നെ മാറിമറിയുകയായിരുന്നു. നിരവധി മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. സിനിമയിലെത്തിയ കാലം മുതലേ കീർത്തിയുടെ പ്രണയവും വിവാഹവും ചോദ്യമായിരുന്നു. കൂടെ അഭിനയിച്ച നടൻമാരുടെ പേരുകൾ ചേർത്ത് വെച്ചായിരുന്നു ഗോസിപ്പുകൾ പ്രചരിച്ചത്. എന്നാൽ അതൊന്നും കീർത്തി ശ്രദ്ധിച്ചിരുന്നില്ല.
കിംവദന്തികളിലൊന്നും കാര്യമില്ലെന്ന് വ്യക്തമാക്കി മേനകയും സുരേഷ് കുമാറും എത്തിയതോടെയാണ് ചർച്ചകൾ അവസാനിച്ചത്. മകളുടെ വിവാഹം തീരുമാനിച്ചാൽ എല്ലാവരെയും അറിയിക്കുമെന്ന് ഇരുവരും ഉറപ്പ് പറഞ്ഞിരുന്നു. ഡിസംബർ 12നായിരുന്നു കീർത്തിയും സുഹൃത്ത് ആന്റണി തട്ടിലും തമ്മിലുള്ള വിവാഹം. വിവാഹം തീരുമാനിച്ചത് മുതലുള്ള വിശേഷങ്ങളെല്ലാം വൈറലാണ്. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു കീർത്തി സുരേഷ് നായികയായി അരങ്ങേറിയത്. അഭിനയം പോരെന്നായിരുന്നു തുടക്കത്തിലെ വിമർശനങ്ങൾ. വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു പിന്നീട് കണ്ടത്. വിവാഹത്തോടെയായി കീർത്തി അഭിനയം നിർത്തുമോയെന്നായിരുന്നു ആരാധകരുടെ ആശങ്ക. ആന്റണിയെപ്പോലെ ബിസിനസിലായിരിക്കുമോ താരപുത്രിയുടെ ശ്രദ്ധ എന്നായിരുന്നു ചോദ്യങ്ങൾ.
ചർച്ചകളെല്ലാം അസ്ഥാനത്താണെന്ന് കീർത്തി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയായി ത്‌ന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും കീർത്തി പങ്കുവെച്ചിരുന്നു. ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ബേബി ജോണിൻരെ പോസ്റ്ററായിരുന്നു പങ്കുവെച്ചത്. ഡിസംബർ 25നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. കല്യാണ വിശേഷങ്ങൾക്കിടയിലാണ് പുതിയ സിനിമയെക്കുറിച്ചുള്ള പോസ്റ്റും വന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ജോലിയോട് എത്രത്തോളം ആത്മാർത്ഥതയുണ്ടെന്ന് ഇതിൽ നിന്ന് തന്നെ മനസിലാക്കാമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. അഭിനയം നിർത്തുന്നതിനെക്കുറിച്ചൊന്നും അവർ ചിന്തിച്ചിട്ട് പോലുമുണ്ടാവില്ലെന്നും ആരാധകർ പറയുന്നു. വിവാഹത്തോടെയായി സിനിമ വിട്ടതാണ് മേനക.
മകളും അതേ പാത പിന്തുടരുമോയെന്നായിരുന്നു ചോദ്യം. ഗോവയിൽ വെച്ചായിരുന്നു വിവാഹം. കീർത്തിയും വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. പരമ്പരാഗത രീതിയിലായിരുന്നു ചടങ്ങുകൾ. അതിന് ശേഷമായിരുന്നു പള്ളിയിലെ ചടങ്ങുകൾ. ഗൗണും ബൊക്കെയും പിടിച്ച് ക്രിസ്ത്യൻ ബ്രൈഡായ വിശേഷങ്ങളും താരപുത്രി പങ്കുവെച്ചിരുന്നു. കല്യാണത്തിന്റെ കാര്യങ്ങളെല്ലാം കീർത്തി തന്നെയാണ് ചെയ്തത്. മാതാപിതാക്കൾ എന്ന നിലയിൽ ടെൻഷനൊന്നുമുണ്ടായിരുന്നില്ല. അവരുടെ ഇഷ്ടം അംഗീകരിച്ചു, അവരെ ഒന്നിപ്പിച്ചു എന്നായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം.