ഗോട്ടിലെ ഇരട്ട വേഷത്തിന് നടൻ വിജയിയുടെ പ്രതിഫലം എത്ര, സിനിമയുടെ ആകെ ബജറ്റിന്റെ പകുതിയിലധികവും പ്രതിഫലത്തിൽ! ഏറെ പ്രതീക്ഷയോടെ വരുന്ന ഗോട്ട് എന്ന ചിത്രം നാളെ, സെപ്റ്റംബർ 5 ന് തിയേറ്ററുകളിൽ എത്തുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു നൈന്റീൻ സ്റ്റാർ റീ യൂണിയൻ കൂടെയായിട്ടാണ് തമിഴ് സിനിമ കാണുന്നത്. വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സ്‌നേഹയാണ് നായിക. ഇവരെ കൂടാതെ പ്രഭുദേവ, പ്രശാന്ത്, ലൈല, ജയറാം തുടങ്ങിയ ഒരു വൻ താരനിരയും ഉണ്ട്. പ്രഖ്യാപിച്ചത് മുതൽ ഗോട്ടിനെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും ആരാധകർക്ക് കൗതുകമായിരുന്നു. ഇപ്പോഴിതാ റിലീസിന് തൊട്ടുമുൻപ് വരുന്നത് ചിത്രത്തിൽ അഭിനയിച്ചതിന് താരങ്ങൾ വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകളാണ്.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് ദളപതി വിജയ് ചെയ്തു തീർക്കുന്ന സിനിമകൾ ഏതൊക്കെയാവും എന്ന കണക്കു കൂട്ടലുകളിലാണ് വിജയ് ഫാൻസ്. വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സ്‌നേഹയാണ് നായിക. ഇവരെ കൂടാതെ പ്രഭുദേവ, പ്രശാന്ത്, ലൈല, ജയറാം തുടങ്ങിയ ഒരു വൻ താരനിരയും ഉണ്ട്. പ്രഖ്യാപിച്ചത് മുതൽ ഗോട്ടിനെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും ആരാധകർക്ക് കൗതുകമായിരുന്നു. ഇപ്പോഴിതാ റിലീസിന് തൊട്ടുമുൻപ് വരുന്നത് ചിത്രത്തിൽ അഭിനയിച്ചതിന് താരങ്ങൾ വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകളാണ്.'ഒരു നടന്റെ പ്രതിഫലം അവർക്ക് സൃഷ്ടിക്കാൻ കഴിയുന്ന ബോക്‌സോഫീസ് വരുമാനത്തിന് ആനുപാതികമാണ്. ഓടിടി, സാറ്റലൈറ്റ്, മറ്റ് ഭാഷയിലേക്ക് റൈറ്റ്‌സ് വാങ്ങുന്നത് എന്നിവയിൽ നിന്ന് ലഭിക്കുന്ന പണത്തിന് പ്രൊഡക്ഷൻ ഹൗസ് ഘടകമല്ല.
സിനിമ തിയേറ്ററിൽ ഓടുന്നതിലൂടെ തന്നെ അതിന് ചെലവായതും അതിലേറെയും നേടിയെടുക്കാൻ കഴിയും എന്നാണ് ഞങ്ങളുടെ വിശ്വാസം' എന്ന് അർച്ചന കൽപതി പറഞ്ഞു. തമിഴിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടനാണ് വിജയ്. 200 കോടി മുതൽ 250 കോടി വരെ വിജയ് പ്രതിഫലം വാങ്ങും. എന്നാൽ ഗോട്ടിന് വേണ്ടി വിജയ് വാങ്ങിയത് 200 കോടിയാണെന്ന് നിർമാതാവ് അർച്ചന കൽപതി വ്യക്തമാക്കി. സിനിമയ്ക്ക് വേണ്ടി ആകെ ചെലവാക്കിയത് ജിഎസ്ടി അടക്കം 400 കോടി രൂപയാണ്. ആകെ ബജറ്റിന്റെ പകുതി പ്രതിഫലവും നായക നടന് നൽകിയതിൽ നിർമാതാവ് വ്യക്തമായ കാരണവും പറയുന്നുണ്ട്.
ബോളിവുഡ് സിനിമാ ലോകത്തും സജീവമായി നിൽക്കുന്ന പ്രഭുദേവയ്ക്ക് 2 കോടിയാണ് ഗോട്ടിൽ അഭിനയിക്കുന്നതിന് നൽകുന്ന പ്രതിഫലം. തൊണ്ണൂറുകളിലെ യുവസൂപ്പർ താരം എന്നറിയപ്പെട്ടിരുന്ന പ്രശാന്ത് ചിത്രത്തിൽ അഭിനയിക്കുന്നതിനായി വാങ്ങിയത് 70 ലക്ഷമാണ്. മലയാളത്തിന്റെ ജനപ്രിയ നായകൻ ജയറാമിന് 50 ലക്ഷമാണ് പ്രതിഫലം.സിനിമയിൽ നായികയായി അഭിനയിക്കുന്ന സ്‌നേഹയ്ക്ക് 30 ലക്ഷമാണ് പ്രതിഫലം.