ഗോട്ട് സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം ഇങ്ങനെ....

Divya John
 ഗോട്ട് സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം ഇങ്ങനെ.... പുലർച്ചെ നാല് മണിക്ക് പാലഭിഷേകവും കൊട്ടും മേളവുമൊക്കെയായിട്ടായിരുന്നു ഫസ്റ്റ്‌ഡേ ഫസ്റ്റ് ഷോ. സിനിമ കണ്ട് പുറത്തിറങ്ങിയ ആരാധകരുടെ പ്രതികരണങ്ങൾ സിനിമ സൂപ്പർ ആണെന്നാണ്.
വെങ്കിട് പ്രഭു ഇങ്ങനെ ചെയ്യും എന്ന് കരുതിയില്ല, ഇത് വേറെ മാതിരി പടം എന്നാണ് ഒരു ആരാധകൻ ആവേശത്തോടെ പറയുന്നത്. വിജയ് എന്ന താരത്തിന്റെ ആരാധക പിന്തുണ എത്രത്തോളം ബലമുള്ളതാണ് എന്ന് സിനിമ കണ്ടിറങ്ങുമ്പോൾ ബോധ്യമാവും. കരിസ്മാറ്റിക് സ്‌ക്രീൻ പ്രസൻസുള്ള വിജയ് എന്തുകൊണ്ടാണ് ഇപ്പോഴും ഇളയദളപതിയായി, സൂപ്പർ താരമായി നിൽക്കുന്നത് എന്ന് ഗോട്ടിന്റെ ഓരോ സീനിലും ബോധ്യമാവും. വിജയ് യുടെ കരിയർ ബെസ്റ്റ് പ്രകടനമാണെന്നാണ് ഭൂരിപക്ഷാഭിപ്രായം.


അങ്ങനെ വെങ്കട് പ്രഭു - വിജയ് കൂട്ടുകെട്ടിലുള്ള സിനിമ തിയേറ്ററുകളിലെത്തി. ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം അഥവാ, ഗോട്ട് എന്ന വിജയ് ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണുക, അതൊരുത്സവമാക്കുക എന്നത് വിജയ് ഫാൻസിനെ സംബന്ധിച്ച് മാറ്റി നിർത്താൻ കഴിയാത്ത ഒന്നാണ്.  സിനിമയിൽ വരുന്ന കാമിയോ താരങ്ങളാണ് മറ്റൊരു ത്രസിപ്പിക്കുന്ന കാര്യം. ക്ലൈമാക്‌സ് അതി ഗംഭീരം, സ്റ്റേഡിയത്തിലാണ് ക്ലൈമാക്‌സ് വരുന്നത്. അത് എന്താണ്, എങ്ങനെയാണ് എന്നൊക്കെ കണ്ടറിയണം എന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ ഒരു ആരാധകൻ പറഞ്ഞു. ഗോട്ട് ഫസ്റ്റ് ഹാഫിന് അഞ്ചി നാല് റേറ്റിങും, സെക്കന്റ് ഹാഫിന് അഞ്ചിൽ അഞ്ച് റേറ്റിങും കൊടുക്കുന്ന കട്ടഫാൻസിനെ ട്വിറ്ററിൽ കാണാം. പക്ക ഫാൻസിന് അടിച്ചുപൊളിക്കുന്ന സിനിമ എന്നതിനപ്പുറം, ഫാമിലി ഓഡിയൻസിനെയും ഗോട്ട് തൃപ്തിപ്പെടുത്തും.
അതേ സമയം നെഗറ്റീവ് അഭിപ്രായങ്ങളും വരാതെയല്ല. ഫസ്റ്റ് ഹാഫ് അല്പം കൂടെ എൻഗേജിങ് ആക്കാമായിരുന്നു. സെക്കന്റ് ഹാഫിൽ കുറച്ചധികം ട്വിസ്റ്റ് വന്നിരുന്നെങ്കിൽ ക്ലൈമാക്‌സ് ഗംഭീരമായേനെ എന്നൊക്കെയുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.



വേറിട്ട രീതിയിൽ കഥ പറയുന്ന സംവിധായകനാണ് വെങ്കട് പ്രഭു, എന്നാൽ ഈ സിനിമയിൽ അത് പാളിപ്പോയോ എന്ന വിമർശനമുണ്ട്. അതേ സമയം സാധാരണ തമിഴ് സിനിമയെ പോലും കൊമേർഷ്യൽ ഘടകങ്ങളെ ഉൾപ്പെടുത്തി ഒരുക്കുന്ന വെങ്കിട് പ്രഭുവിന്റെ സംവിധായകനെ പ്രശംസിക്കുന്ന കമന്റുകളും വരുന്നുണ്ട്. സിനിമയുടെ ഓരോ ട്വിസ്റ്റും അൾട്ടിമേറ്റാണ് എന്ന അഭിപ്രായമുള്ളവരുമുണ്ട്. 


കുറച്ചൊന്ന് സിനിമ സ്ലോ ആവുമ്പോഴും, അതിന്റെ ബീറ്റ് നിലനിർത്താൻ വിജയ് യുടെ പെർഫോമൻസിന് സാധിയ്ക്കുന്നു. യുവൻ ശങ്കർ രാജയുടെ മ്യൂസിക്കും, നൈന്റീസിലെ സ്‌നേഹ, പ്രശാന്ത്, ലൈല തുടങ്ങിയവരുടെയൊക്കെ കൂടിച്ചേരലും സിനിമയുടെ പ്ലസ്സ് ആണ്. എന്നാൽ എല്ലാം ചെന്നു നിൽക്കുന്നത് വിജയ് യിൽ തന്നെയാണ്. വിജയ് യുടെ സ്റ്റൈലിഷ്, പവർ - പാക്ക്ഡ് പെർഫോമൻസ്.

Find Out More:

Related Articles: