വിനേഷ് ഫോഗട്ട് കോൺഗ്രസിൽ മത്സരിക്കുമോ? അറിയാം ചിലത്....

Divya John
 വിനേഷ് ഫോഗട്ട് കോൺഗ്രസിൽ മത്സരിക്കുമോ? അറിയാം ചിലത്.... രണ്ടുപേരും കോൺഗ്രസ്സിൽ ചേർന്നതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയസാധ്യത അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചാണ് ഇക്കാര്യത്തിൽ പാർട്ടി നിലപാട് എടുക്കുക. സംസ്ഥാനത്തെയും കേന്ദ്രത്തിലെയും കോൺഗ്രസ് നേതൃത്വം വിനേഷിനും പൂനിയയ്ക്കും ഒപ്പം അടിയുറച്ച് നിന്നിരുന്നതായി കേവൽ ധിംഗ്ര പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ഇരുവരും മത്സരിക്കുമെന്ന് വാർത്തകൾ വരുന്നുണ്ട്. ചില മണ്ഡലങ്ങളുടെ പേരുകളും ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ കോൺഗ്രസ് ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. വിനേഷ് ഫോഗട്ട് മത്സരിക്കാൻ സാധ്യതയുള്ള മണ്ഡലമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജുലാനയാണ്. നിലവിൽ എൻഡിഎ സഖ്യകക്ഷിയായ ജൻനായക് ജൻതാ പാർട്ടിയുടെ അമർജീത് ധൻഡയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പൂനിയ കോൺഗ്രസ്സിന്റെ മണ്ഡലമായ ബാദിയിൽ മത്സരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗുസ്തി താരങ്ങളായ വിനേഷ് ഫോ‌ഗട്ടും ബജ്റംഗ് പൂനിയയും തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നതിൽ കേന്ദ്ര നേതൃത്വം വ്യക്തത വരുത്തുമെന്ന് ഹരിയാന കോൺഗ്രസ് വക്താവ് കേവൽ ധിംഗ്ര.



 അതെസമയം വിനേഷിന്റെയും ബജ്റംഗിന്റെയും തീരുമാനത്തോട് മറ്റൊരു ഗുസ്തി താരവും, ബ്രിജ് ഭൂഷൻ സിങ്ങിനെതിരായ പോരാട്ടത്തിൽ ഇരുവർ‌ക്കുമൊപ്പം നിന്നയാളുമായ സാക്ഷി മാലിക് വിയോജിച്ചു. തങ്ങളുടെ പോരാട്ടത്തെ ഈ രാഷ്ട്രീയവുമായി കലർത്തി വ്യാഖ്യാനിക്കുമോയെന്ന ആശങ്കയാണ് അവർ വ്യംഗ്യമായി പങ്കുവെച്ചത്. തനിക്കും പാർട്ടികളിൽ നിന്ന് ഓഫറുകൾ ലഭിച്ചിരുന്നതായി അവർ വ്യക്തമാക്കി. പാർട്ടികളിൽ ചേരുന്നതെല്ലാം ഓരോരുത്തരും സ്വകാര്യമായ തെരഞ്ഞെടുപ്പാണ്. അത് തങ്ങളുടെ പോരാട്ടവുമായി കൂടിക്കലർത്തി ആരും കാണരുതെന്ന് അവർ പറഞ്ഞു. റെസ്‌ലിങ് ഫെഡറേഷൻ പരിഷ്കരിക്കപ്പെടുന്നതു വരെ താൻ പോരാട്ടം തുടരുമെന്നും സാക്ഷി മാലിക് പറഞ്ഞു. സംസ്ഥാനത്ത് ആംആദ്മി പാർട്ടിയുമായി കോൺഗ്രസ് സഖ്യത്തിലാണ്.



 സീറ്റ് ഷെയറിങ്ങിൽ കോൺഗ്രസ്സിന് വലിയ വിലപേശൽ ശേഷിയാണ് ഇരുവരുടെയും വരവോടെ ലഭിച്ചിരിക്കുന്നത്.ബ്രിജ് ഭൂഷണെതിരെ അതിശക്തമായ വികാരം രാജ്യത്ത് വളർന്നിട്ടുമുണ്ട്. ഇതെല്ലാം വരുംനാളുകളിൽ കോൺഗ്രസ്സിന് ഗുണകരമാകും. ഇത്രയേറെ ജനപ്രീതിയുള്ള വ്യക്തികൾ കോൺഗ്രസ്സിലേക്ക് അടുത്തകാലത്തൊന്നും കടന്നു വന്നിട്ടില്ല. കോൺഗ്രസ്സിൽ നിന്നുള്ള കൊഴിഞ്ഞു പോക്കുകളുടെ കാലം അവസാനിക്കുന്നതിന്റെ സൂചനയായി കോൺഗ്രസ് പ്രവർത്തകർ ഇരുവരുടെയും വരവിനെ കാണും.



ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തു വെച്ചാണ് വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും പാർട്ടി അംഗത്വം നേടിയത്. ഇതിനു ശേഷം ഇരുവരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടു. അരുവരുടെയും വരവ് കോൺഗ്രസ്സിന് സംസ്ഥാന തലത്തിലും ദേശീയതലത്തിലും കരുത്ത് വർദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്. രാജ്യവ്യാപകമായി വലിയ പിന്തുണ ലഭിച്ച സമരമായിരുന്നു വിനേഷും പൂനിയയും സാക്ഷി മാലിക്കുമെല്ലാം നയിച്ചത്.

Find Out More:

Related Articles: