മലയാളി ടാലന്റിനെ 2040 -ലെങ്കിലും തിരിച്ചെത്തിക്കും: 200 കിലോമീറ്റർ വേഗത കേരളത്തിൽ നാടകീയ മാറ്റങ്ങളുണ്ടാക്കുമെന്ന് മുരളി തുമ്മാരുകുടി!

Divya John
 മലയാളി ടാലന്റിനെ 2040 -ലെങ്കിലും തിരിച്ചെത്തിക്കും: 200 കിലോമീറ്റർ വേഗത കേരളത്തിൽ നാടകീയ മാറ്റങ്ങളുണ്ടാക്കുമെന്ന് മുരളി തുമ്മാരുകുടി!  കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ ജപ്പാൻ പോലുള്ള രാജ്യങ്ങൾ കൈവരിച്ചുകഴിഞ്ഞ വേഗതയാണ് ഇപ്പോൾ നാം ലക്ഷ്യം വെച്ചു തുടങ്ങുന്നത്. ആ വേഗതയെങ്കിലുമുള്ള ഗതാഗതസംവിധാനങ്ങൾ വേണമെന്ന കാര്യത്തിൽ ഒരു ചർച്ചപോലും ആവശ്യമില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അടുത്ത ഒരു ഇരുപത് വർഷത്തെയെങ്കിലും മുന്നിൽക്കണ്ടു വേണം നാം പദ്ധതികൾ തയ്യാറാക്കാനെന്ന് ഐക്യരാഷ്ട്രസഭാ ദുരന്തലഘൂകരണ വിഭാഗം അദ്ധ്യക്ഷൻ മുരളി തുമ്മാരുകുടി. തിരുവനന്തപുരത്തു നിന്ന് കാലറഗോഡ് എത്തണമെങ്കിൽ 12 മണിക്കൂർ സമയമെടുക്കും.



ഒസാക്കയും ടോക്കിയോയും ജപ്പാനിലെ രണ്ട് നഗരങ്ങളാണ്. ഈ നഗരങ്ങൾ തമ്മിലുള്ള ദൂരം ഏതാണ്ട് 500 കിലോമീറ്ററാണ്. ഈ അഞ്ഞൂറ് കിലോമീറ്റർ അവർ താണ്ടുന്നത് മൂന്ന് മണിക്കൂറിൽ താഴെ സമയത്തിലാണ്. അതായത് ശരാശരി 160 കിലോമീറ്റർ സ്പീഡിലാണ് ട്രെയിനുകൾ ഓടുന്നത്. 250 കിലോമീറ്റർ വരെ വേഗതയിൽ പോകുന്ന ട്രെയിനുകളാണവ. ശരാശരി 160 കിമി വേഗത പിടിക്കുന്നു," മുരളി തുമ്മാരുകുടി വിശദീകരിക്കുന്നു.
കേരളത്തിലുള്ളവർക്ക് ഹൈസ്പീഡ് റെയിൽവേ എന്നത് അത്ര പരിചയമുള്ള ഒന്നല്ല. റെയിൽവേ കേരളത്തിൽ വന്നിട്ട് പതിറ്റാണ്ടുകളായെങ്കിലും നമ്മുടെ ശരാശരി വേഗത നാൽപ്പതും അമ്പതും കിലോമീറ്ററാണ്. "ഇന്ന് എറണാകുളത്തു നിന്ന് തിരുവനന്തപുരത്ത് പോയി എന്തെങ്കിലും കാര്യം നടത്തണമെങ്കിൽ രണ്ട് ദിവസത്തെ ജോലിയാണ്. ഒന്നര-രണ്ട് മണിക്കൂറിനകം തിരുവനന്തപുരത്തെത്താനായാൽ കാര്യങ്ങൾ അന്നയ്ക്കന്ന് തീർത്ത് തിരിച്ചു വരാനാകും. ഇത് നമ്മുടെ ഇക്കണോമിക് ആക്ടിവിറ്റിയെ സ്പീഡപ്പ് ചെയ്യും.



"ശരാശരി 200 കിലോമീറ്ററെങ്കിലും വേഗത കൈവരിക്കാൻ കേരളത്തിന് സാധിച്ചാൽ അത് നാടകീയമായ മാറ്റങ്ങൾ എല്ലാ മേഖലയിലും ഉണ്ടാക്കുമെന്ന് മുരളി തുമ്മാരുകുടി വ്യക്തമാക്കി. തിരുവനന്തപുരം തൊട്ട് കാസറഗോഡ് വരെയുള്ള യാത്ര നാല് മണിക്കൂറിൽ പൂർത്തിയാക്കാൻ സാധിച്ചാൽ അത് നമ്മുടെ സാമ്പത്തിക പ്രവർത്തനങ്ങളെയാകെ മാറ്റിത്തീർക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസം വളർച്ച, റോഡുകളിലെ തിരക്ക് കുറയ്ക്കുക എന്നിവയ്ക്കെല്ലാം പ്രാധാന്യം കൊടുക്കുന്നതായിരിക്കണം നമ്മുടെ ഭാവിയെപ്പറ്റിയുള്ള ആലോചനയും, പദ്ധതികളുടെ രൂപകൽപ്പനയും. 2019ൽ കേരളത്തിലോ റോഡുകളിൽ മരിച്ചുവീണത് 4300 ആളുകളാണ്. ഈ ട്രാഫിക് ട്രെയിനിലേക്ക് മാറുന്നതോടെ അത്തരം അപകടങ്ങൾ കുറയും. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്ര ട്രെയിൻ യാത്രയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.




അതിവേഗതയുള്ള ട്രെയിനുകൾ നമുക്ക് ആവശ്യമുണ്ടാകുമോ എന്ന തോന്നലുള്ളവരുണ്ടാകാം. എന്നാൽ, ഒസാക-ടോക്കിയോ നഗരങ്ങൾക്കിടയിൽ ഓരോ മൂന്ന് മിനിറ്റിലും ഒരു ഹൈസ്പീഡ് ട്രെയിൻ ഓടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "കേരളം ഒരു സാമ്പത്തികശക്തിയായി വളരുകയാണ്. ഓരോ വർഷവും കേരളത്തിന്റെ ജിഡിപി ഉയരുകയാണ്. ഇന്ന് കാണുന്ന കേരളത്തിനു വേണ്ടിയല്ല നാം പദ്ധതികൾ രൂപകൽപ്പന ചെയ്യേണ്ടത്. 2030ലെ കേരളം എന്തായിരിക്കണം, 2040ലെ കേരളം എന്തായിരിക്കണം എന്ന രീതിയിലാണ് ആലോചിക്കേണ്ടത്," തുമ്മാരുകുടി കൂട്ടിച്ചേർത്തു.1964ലാണ് ജപ്പാനിൽ അതിവേഗ ട്രെയിൻ വരുന്നത്. അമ്പതു വർഷത്തോളം പിന്നെയും കാലം മുമ്പോട്ടുപോയി. ജപ്പാനിലെ ഹൈസ്പീഡ് ട്രെയിനിനിന്റെ പകുതിവേഗതയുള്ള ഒരു അതിവേഗ റെയിൽ വേണോ വേണ്ടയോ എന്ന ചർച്ചപോലും അപ്രസക്തമാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ മറ്റ് രാജ്യങ്ങളിൽ വന്ന ഒരു സംവിധാനം കേരളത്തിൽ എത്താൻ വൈകിപ്പോയെന്നേ താൻ പറയൂ എന്നും മുരളി തുമ്മാരുകുടി വ്യക്തമാക്കി.

Find Out More:

Related Articles: