പ്രേതക്കപ്പൽ ചെങ്കടലിലേക്ക്‌ ഒഴുകുന്നത് 10 ലക്ഷം ലിറ്റർ ഓയിൽ

Divya John

പ്രേതക്കപ്പൽ ചെങ്കടലിലേക്ക്‌ ഒഴുകുന്നത് 10 ലക്ഷം ലിറ്റർ ഓയിൽ. കഴിഞ്ഞ അഞ്ചുവർഷമായി സേഫറിൽ അറ്റകുറ്റപണികൾ നടത്താനുള്ള അന്താരാഷ്ട്ര എഞ്ചിനീയർമാരുടെ ശ്രമങ്ങളെ ഹൂത്തികൾ തടയുകയാണ്. അത്യാവശ്യ അറ്റകുറ്റപണികൾ നടത്തണമെന്ന ആവശ്യം ഉയരുമ്പോഴും മേഖലയിലേക്കുള്ള പ്രവേശനത്തിന് ഹൂത്തികൾ അനുമതി നൽകുന്നില്ല.

 

 

  കപ്പലിന്‍റെ അവസ്ഥ വഷളാകുമ്പോൾ ഇതിലെ 1.4 ദശലക്ഷം ബാരൽ എണ്ണ കടലിലേക്ക് ഒഴുകാൻ തുടങ്ങുമെന്ന ആശങ്കയാണ് ഉയരുന്നത്.എന്നാൽ ചെങ്കടലിലേക്ക് 10 ലക്ഷം ലിറ്റർ ഓയിൽ ഒഴുകുന്നത് തടയാൻ അഭ്യർത്ഥനയുമായി യെമൻ സർക്കാരും യുഎൻ സുരക്ഷാ സമിതിയും. 1988 മുതൽ യെമൻ തീരത്ത് നിന്ന് 7 കിലോമീറ്റർ അകലെയുള്ള കപ്പൽ എഫ്എസ്ഒ സേഫറിൽ നിന്നുള്ള ഓയിൽ ചോർച്ച തടയണമെന്നാണ് യെമൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

 

  2015 മുതൽ ഹൂത്തി വിമതരുടെ കൈകളിലാണ് ഈ മേഖല.നിലവിൽ കപ്പലിലേക്ക് പ്രവേശിക്കാനുള്ള എല്ലാ സ്വതന്ത്ര അന്താരാഷ്ട്ര അഭ്യർത്ഥനകളും ഹൂത്തികൾ നിരസിക്കുകയാണ്. ഏറ്റവും ഒടുവിലായി സാങ്കേതിക സംഘത്തിന്‍റെ പ്രവേശനത്തിനായി യുഎൻ യെമൻ പ്രതിനിധി മാർട്ടിൻ ഗ്രിഫിത്ത് മുന്നോട്ട് വെച്ച ആവശ്യവും ഹൂത്തികൾ തള്ളുകയായിരുന്നു.

 

 

 

  സേഫറിലെ ടാങ്കുകളിൽ നിന്നുള്ള എണ്ണ ചേർച്ച മേഖലയിലെയും ലോകത്തിലെയും തന്നെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നായിരിക്കുമെന്നാണ് യെമൻ വിദേശകാര്യ മന്ത്രി മുഹമ്മദ് അൽ ഹദ്രാമി യുഎന്നിലെ ജർമ്മൻ സ്ഥിരം പ്രതിനിധിയും സുരക്ഷാ കൗൺസിൽ പ്രസിഡന്‍റുമായ ക്രിസ്റ്റോഫ് ഹ്യൂസ്നോട് പറഞ്ഞിരിക്കുന്നത്.

 

 

 

  യെമനിലെ പൊത പ്രവർത്തകരും രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും വിഷയത്തിൽ ശ്രദ്ധ ലഭിക്കാനായി സോഷ്യൽ മീഡിയയിൽ ഒരു പ്രചാരണ പരിപാടിയും ആരംഭിച്ചിട്ടുണ്ട്. അതേസമയം ആറിന് ഹൂതികൾ എന്ന് നമുക്കറിയാം. തലസ്ഥാനമായ സനയിലേക്ക് ആക്രമിച്ചു കയറിയ ഹൂതികൾ ഒരു സുപ്രഭാതത്തിൽ വന്നവരല്ല. രാജ്യത്ത് വര്‍ഷങ്ങളായി പോരാടുകയാണവർ. സനായുടെ വലിയൊരു പ്രദേശം കയ്യടക്കും മുമ്പ് ദേശീയ സേനയുമായി നിരവധി ദിവസങ്ങൾ നീണ്ട  പോരാട്ടവും അവർ നടത്തി.

 

 

 

  2011-നു ശേഷമാണ് അവർ ഈ ശക്തി കൈവരിച്ചത്. മറ്റ് പല വിമതരെയും പോലെ ഹൂതികൾ യെമൻ സര്‍ക്കാരിനെ അട്ടിമറിക്കാനോ, യെമനിൽ നിന്നും വിട്ടുപോകാനോ ആഗ്രഹിക്കുന്നില്ല. സനായിലെ സൈനിക ദൌത്യത്തിന് അടിയന്തിരമായി മൂന്നു ലക്ഷ്യങ്ങളാണുള്ളത്.  ഒന്ന്, ഉയര്‍ന്ന സര്‍ക്കാർ പദവികളിൽ ഹൂതികളെയോ ഹൂതി അനുഭാവികളെയോ പ്രതിഷ്ഠിക്കാൻ അവർ ആഗ്രഹിക്കുന്നു.

 

 

  രണ്ട്, വടക്കൻ യെമനിലെ ഹൂതി മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഇന്ധന വിലയിളവ് വെട്ടിക്കുറച്ച നടപടി  റദ്ദാക്കണം. മൂന്നാമതായി, ഇപ്പോൾ കരട് രൂപപ്പെട്ട യെമൻ ഭരണഘടന, അന്തിമ രൂപത്തിലാകുമ്പോൾ തങ്ങളുടെ താത്പര്യങ്ങൾ കൂടി പ്രതിഫലിക്കണമെന്നും ഹൂതികൾ ആഗ്രഹിക്കുന്നു. 

Find Out More:

Related Articles: