കേരളം കാത്തിരുന്ന രണ്ട് സ്വപ്നപദ്ധതികൾ യാഥാർഥ്യത്തിലേക്ക്; മലയോര ഹൈവേ 2026ൽ പൂർത്തിയാകും!

Divya John
 കേരളം കാത്തിരുന്ന രണ്ട് സ്വപ്നപദ്ധതികൾ യാഥാർഥ്യത്തിലേക്ക്; മലയോര ഹൈവേ 2026ൽ പൂർത്തിയാകും!  നമ്മുടെ ചിരകാലസ്വപ്ന പദ്ധതികളായ മലയോര ഹൈവേയും തീരദേശ ഹൈവേയും യഥാർഥ്യമാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം മൂന്നര വർഷത്തിനുള്ളിൽ പൊതുമരാമത്തു വകുപ്പിന് കീഴിലുള്ള 50 ശതമാനം റോഡുകൾ ബിഎം ആന്റ് ബിസി നിലവാരത്തിൽ ഉയർത്തിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മലയോര ഹൈവേ 2026 ഓടെ യാഥാർഥ്യമാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.ആധുനിക ബിഎം ആന്റ് ബിസി നിലവാരത്തിൽ നവീകരിച്ച വട്ടിയൂർക്കാവ് - കുലശേഖരം റോഡിന്റെ ഉദ്ഘാടനം കൊടുങ്ങാനൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി പിഎ മുഹമ്മദ് റിയാസ്. വികെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. 




എന്തെല്ലാം സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായാലും സർക്കാർ ജനങ്ങൾക്ക്‌ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ 36 കിലോമീറ്റർ പൊതുമരാമത്തു റോഡ് ബിഎം ആന്റ് ബിസി ആക്കി പുതുക്കി നിർമിച്ചിട്ടുണ്ട്. ഇതിനായി 20 കോടി രൂപ ചെലവഴിച്ചു. ശാസ്‌തമംഗലം - മണ്ണറക്കോണം - വഴയില റോഡ് വികസനത്തിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. വട്ടിയൂർക്കാവ് വികസനം നടപ്പിലാക്കാൻ സർക്കാർ എല്ലാ രീതിയിലും ഇടപെടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 2.150 കിലോമീറ്റർ ദൈർഘ്യമുള്ള വട്ടിയൂർക്കാവ് - കുലശേഖരം റോഡ് സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നും 2 കോടി രൂപ വകയിരുത്തിയാണ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ചത്. 



തിരുവനന്തപുരം സെൻട്രലും കാട്ടാക്കടയുമാണ് ഹരിത സ്റ്റേഷനുകൾ ആകുന്നത്. ഇതോടൊപ്പം ജില്ലയിലെ മറ്റ് 18 ചെറിയ സ്റ്റേഷനുകളും ഹരിത സ്റ്റേഷൻ ആകുന്ന പ്രവർത്തനം പുരോഗമിക്കുന്നു. ആര്യനാട്, വെള്ളനാട്, ആറ്റിങ്ങൽ, കണിയാപുരം, കിളിമാനൂർ, വെഞ്ഞാറമൂട്,നെടുമങ്ങാട്, പാലോട്, വിതുര, നെയ്യാറ്റിൻകര, വെള്ളറട, പാപ്പനംകോട്, പാറശാല, പേരൂർക്കട, തിരുവനന്തപുരം സിറ്റി, വികാസ്ഭവൻ, പൂവാർ, വിഴിഞ്ഞം, എന്നിവയാണ് ഹരിത ബസ് സ്റ്റേഷനുകൾ ആകാൻ ഒരുങ്ങുന്നത്. ക്യാമ്പയിന്റെ ഭാഗമായി ബസ് സ്റ്റേഷനുകളിലെ ഖര - ദ്രവ മാലിന്യ സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്ലാന്റുകൾ സ്ഥാപിക്കുകയും ബോധവത്കരണം നൽകുകയും ചെയ്യും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ രണ്ടു പ്രധാന കെഎസ്ആർടിസി സ്റ്റേഷനുകൾ ഹരിത സ്റ്റേഷനുകളായി മാറും. 



വികെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. എന്തെല്ലാം സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായാലും സർക്കാർ ജനങ്ങൾക്ക്‌ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ 36 കിലോമീറ്റർ പൊതുമരാമത്തു റോഡ് ബിഎം ആന്റ് ബിസി ആക്കി പുതുക്കി നിർമിച്ചിട്ടുണ്ട്. ഇതിനായി 20 കോടി രൂപ ചെലവഴിച്ചു. ശാസ്‌തമംഗലം - മണ്ണറക്കോണം - വഴയില റോഡ് വികസനത്തിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. വട്ടിയൂർക്കാവ് വികസനം നടപ്പിലാക്കാൻ സർക്കാർ എല്ലാ രീതിയിലും ഇടപെടുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Find Out More:

Related Articles: