അന്നും ഇന്നും മാറ്റമില്ലാതെ മമ്മൂട്ടിയും നയൻതാരയും! എംഎംഎംഎന്നിന്റെ അഞ്ചാമത്തെ ഷെഡ്യൂളിന്റെ ഭാഗമാവാൻ നയൻതാരയും എത്തി. സെറ്റിലെത്തിയ നയൻ മമ്മൂട്ടിയെ കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അരുവരുടെയും ആ സ്‌റ്റൈലും ലുക്കും പ്രഭയും ആളുകളെ ആകർഷിക്കുന്നതാണ്. എന്നും സൗന്ദര്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന രണ്ട് പേർ എന്നാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ. മലയാള സിനിമ ഒന്നടങ്കം കാത്തിരിയ്ക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്റെ എംഎംഎംഎൻ. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിച്ചഭിനയിക്കുന്നു എന്ന് മാത്രമല്ല, വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. കുഞ്ചാക്കോ ബോബനും, ഫഹദ് ഫാസിലും രേവതിയും എല്ലാം ചിത്രത്തിന്റെ ഭാഗമായ വാർത്ത അത്രയേറെ ആകാംക്ഷയോടെയും സന്തോഷത്തോടെയുമാണ് ജനം ഏറ്റെടുത്തത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമായി ലേഡി സൂപ്പർസ്റ്റാറും. അതെ, മമ്മൂട്ടിയും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത് 20 വർഷങ്ങൾക്ക് മുൻപാണ്. അതിന് ശേഷം ഭാസ്‌കർ ദ റാസ്‌ക്കൽ, പുതിയ നിയമം എന്നീ ചിത്രങ്ങളിലും നയനും മമ്മൂട്ടിയും ഒന്നിച്ചു. 2005 ൽ പുറത്തിറങ്ങിയ തസ്‌കരൻ വീരൻ എന്ന ചിത്രത്തിന് വേണ്ടി. മമ്മൂട്ടി അറക്കളം കൊച്ചുബേബിയായും നയൻതാര തങ്കമണിയായും എത്തിയ ചിത്രം സ്റ്റൈലിഷ് ആയിരുന്നു. പിന്നീട് രാപ്പകലിന് വേണ്ടി ഇരുവരും ഒന്നിച്ചു. തമിഴകത്ത് ഗ്ലാമർ റോളിൽ മിന്നി നിൽക്കുന്ന സമയത്താണ് നയൻ മമ്മൂട്ടിയുടെ നായികയായി, രാപ്പകലിലെ വേലക്കാരിയായി തിരിച്ചെത്തിയത്.
നിലവിൽ നായികാ നിരയിൽ സജീവമായവരിൽ മമ്മൂട്ടി ഏറ്റവും അധികം ജോഡി ചേർന്നഭിനയിച്ചിട്ടുള്ളത് നയൻതാരയ്‌ക്കൊപ്പം തന്നെയാണ്. തമിഴ് - തെലുങ്ക് ഇന്റസ്ട്രിയിൽ ഉയർന്ന പ്രതിഫലം വാങ്ങി ഗ്ലാമർ റോൾ ചെയ്യുന്ന നയൻതാര മലയാളത്തിലേക്ക് എത്തുമ്പോൾ പ്രതിഫലത്തിന്റെ കാര്യത്തിൽ ഇളവ് കാണിക്കും എന്ന് മാത്രമല്ല, ഡി-ഗ്ലാം റോളുകൾ ചെയ്യാനും തയ്യാറാണ്. നിലവിൽ നായികാ നിരയിൽ സജീവമായവരിൽ മമ്മൂട്ടി ഏറ്റവും അധികം ജോഡി ചേർന്നഭിനയിച്ചിട്ടുള്ളത് നയൻതാരയ്‌ക്കൊപ്പം തന്നെയാണ്.
തമിഴ് - തെലുങ്ക് ഇന്റസ്ട്രിയിൽ ഉയർന്ന പ്രതിഫലം വാങ്ങി ഗ്ലാമർ റോൾ ചെയ്യുന്ന നയൻതാര മലയാളത്തിലേക്ക് എത്തുമ്പോൾ പ്രതിഫലത്തിന്റെ കാര്യത്തിൽ ഇളവ് കാണിക്കും എന്ന് മാത്രമല്ല, ഡി-ഗ്ലാം റോളുകൾ ചെയ്യാനും തയ്യാറാണ്.
അതേ സമയം മോഹൻലാലിനൊപ്പമുള്ള നയൻതാരയുടെ മൂന്നാമത്തെ സിനിമയാണിത്. വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. പിന്നീട് നാട്ടുരാജാവ് എന്ന ചിത്രത്തിൽ ലാലിന്റെ പെങ്ങളായും നയൻ എത്തിയിട്ടുണ്ട്.