തിരുവനന്തപുരത്ത് നടക്കുന്ന ക്രിക്കറ്റ് മത്സരത്തിനായി ഫോളോവേഴ്സിനെ ആവശ്യമുണ്ട് എന്ന വാർത്ത തെറ്റാണെന്ന് ക്രിക്കറ്റ് ബോർഡ്

VG Amal
ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്റീസ് ടി20 മത്സരത്തിന് വളന്റിയര്‍മാരെ ക്ഷണിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) അറിയിച്ചു.വളന്റിയര്‍മാരെ നിയോഗിക്കാന്‍ കെ.സി.എ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷന് ഇതുമായി യോതൊരു ബന്ധവുമില്ലെന്നും കെ.സി.എ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരം വ്യാജ സന്ദേശങ്ങളില്‍ പെട്ട് പണം നഷ്ടമാകുന്നതിന് കെ.സി.എ ഉത്തരവാദിയല്ല. ടി20യുമായി ബന്ധപ്പെട്ട് വളന്റിയര്‍മാരെ ക്ഷണിച്ചുകൊണ്ടുള്ള വ്യാജ സന്ദേശം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കെ.സി.എ നിയമനടപടി സ്വീകരിക്കുന്നത്.

Find Out More:

Related Articles: