കോട്ടയം മെഡിക്കൽ കോളജിൽ പ്രേതമോ?
രാത്രി 12 മണിയോട് അടുക്കുന്ന സമയത്ത് ഇവിടെ നിന്നും കേൾക്കുന്ന നിലവിളി ശബ്ദം ആളുകളെ ഭയപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് സെക്യൂരിറ്റി ജീവനക്കാർ അടക്കം പരിശോധന നടത്തിയത്. ഇവിടെ എത്തി പരിശോധിക്കുമ്പോൾ ആരും ഉണ്ടാകില്ല.
ചിലദിവസങ്ങളിൽ ഇവിടെ നിന്നും വലിയ ശബ്ദത്തിലാണ് നിലവിളി കേൾക്കുന്നത്. രാത്രിയിൽ ഒറ്റപ്പെട്ട കെട്ടിടത്തിൽ നിന്നും നിലവിളി കേൾക്കുന്നതിനാൽ ജീവനക്കാരും ഇവിടേയ്ക്കു പോകാൻ ധൈര്യപ്പെടുന്നില്ല. സെക്യൂരിറ്റി ജീവനക്കാരിൽ ചിലരുടെ ഒത്താശയും ഈ സംഘത്തിനുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ലഹരി മാഫിയ സംഘത്തിന്റെയും അനാശാസ്യ പ്രവർത്തകരുടെയും സജീവമായ ഇടപെടലിനു വേണ്ടിയാണ് ഇത്തരത്തിൽ ഗൈനക്കോളജി വിഭാഗത്തിനു സമീപം പ്രേതബാധയുള്ള കെട്ടിടം ഉണ്ടെന്ന പ്രചാരണം നടത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രിയിലെ ഒരു വിഭാഗം സെക്യൂരിറ്റി ജീവനക്കാരുടെ പിന്തുണയും ഇതിനു ലഭിക്കുന്നുണ്ടെന്നാണ് സൂചന.
ഈ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ പോലീസാണ് സംഭവത്തിനു പിന്നിൽ അനാശാസ്യ - ലഹരി മാഫിയ സംഘങ്ങളാണ് എന്നു കണ്ടെത്തിയത്.വ്യാജ പ്രചാരണം നടത്തിയ ശേഷം ഈ കെട്ടിടം കേന്ദ്രീകരിച്ചു അനാശാസ്യ പ്രവർത്തനം നടത്തുകയാണ് സംഘം. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു.
കൊവിഡ് കാലത്ത് ആശുപത്രിയിൽ കൂടുതൽ ആളുകൾക്കു കൊവിഡ് സ്ഥിരീകരിച്ചതായി സെക്യൂരിറ്റി ജീവനക്കാർ തന്നെ പ്രചരിപ്പിച്ചിരുന്നു. ഇതിൽ ചില ജീവനക്കാരാണ് ഗൈനക്കോളജി വിഭാഗത്തിലെ ഒഴിഞ്ഞ കെട്ടിടത്തിൽ പ്രേത ബാധയുണ്ടെന്ന പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നതെന്നാണ് ജില്ലാ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
കെട്ടിടത്തിൽ പ്രേതബാധയുണ്ടെന്നു വരുത്താൻ ആശുപത്രിയിലെ ചില സെക്യൂരിറ്റി ജീവനക്കാരും ഇവർക്കൊപ്പം കൂട്ടു ചേരുന്നുണ്ടെന്നും സൂചനയുണ്ട്. Powered by Froala Editor