പൾസർ സുനി പുറത്തിറങ്ങി ഏഴു വർഷത്തിന് ശേഷം: ജയിലിന് പുറത്ത് മുദ്രാവാക്യം വിളി!

Divya John
 പൾസർ സുനി പുറത്തിറങ്ങി ഏഴു വർഷത്തിന് ശേഷം: ജയിലിന് പുറത്ത് മുദ്രാവാക്യം വിളി! ഏഴര വർഷത്തെ വിചാരണാ തടവിനൊടുവിൽ ഈ മാസം 17ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ് പൾസർ സുനിക്ക് പുറത്തിറങ്ങാനായത്. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് വിചാരണാ കോടതിയാണ് ജാമ്യവ്യവസ്ഥകൾ സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവുമായി വെള്ളിയാഴ്ച 4:15ഓടെ ബന്ധുക്കൾ എറണാകുളം സബ് ജയിലിൽ എത്തി പൾസർ സുനിയെ കൂട്ടിക്കൊണ്ടുപോയി. ജയിലിന് പുറത്തിറങ്ങിയ പൾസർ സുനിയെ ഓൾ കേരള മെൻസ് അസോസിയേഷൻ മുദ്രാവാക്യം മുഴക്കി സ്വീകരിച്ചു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി (സുനിൽ കുമാർ) കർശന ജാമ്യവ്യവസ്ഥകളോടെ ജയിലിൽനിന്ന് പുറത്തിറങ്ങി.  



സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം നടിയെ ആക്രമിച്ച കേസിൽ വിചാരണ നടത്തുന്ന എറണാകുളം സെഷൻസ് കോടതി ആണ് വെള്ളിയാഴ്ച കർശന ജാമ്യവ്യവസ്ഥകൾ പുറപ്പെടുവിച്ചത്. അനുവാദമില്ലാതെ എറണാകുളം സെഷൻസ് കോടതിയുടെ പരിധിക്ക് പുറത്തേക്ക് പോകരുത്, മാധ്യമങ്ങളോട് പ്രതികരിക്കരുത്, സാക്ഷികളുമായോ മറ്റു പ്രതികളുമായോ സംസാരിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. പൾസർ സുനിക്ക് സുരക്ഷ ഉറപ്പാക്കാൻ വിചാരണാ കോടതി എറണാകുളം റൂറൽ എസ്പിക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ പ്രൊബേഷൻ ഓഫീസർ പൾസർ സുനിയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി നവംബർ 10 മുതൽ തുടർന്നുള്ള എല്ലാ മാസവും സമർപ്പിക്കണമെന്നും കോടതിയുടെ നിർദേശമുണ്ട്. ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവൂ, ഫോൺ നമ്പർ കോടതിയെ തിങ്കളാഴ്ച അറിയിക്കണം, എല്ലാ മാസവും പോലീസ് ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം എന്നിങ്ങനെയും കോടതിയുടെ ജാമ്യവ്യവസ്ഥയിലുണ്ട്.



 രണ്ടുപേരുടെ ആൾജാമ്യം, ഒരു ലക്ഷം രൂപയുടെ ബോണ്ട് എന്നിവ കെട്ടിവെച്ചാണ് സുനി പുറത്തിറങ്ങിയത്. 2017 ഫെബ്രുവരി 17നായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവം. ഏഴര വർഷമായി ജയിലിൽ കഴിയുന്നതും വിചാരണയിലെ കാലതാമസവും ചൂണ്ടിക്കാട്ടി സുപ്രീം കോടതി ജസ്റ്റിസ് എഎസ് ഓക അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സർക്കാരിൻ്റെ വാദം തള്ളി പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകൾ വിചാരണാ കോടതിക്ക് തീരുമാനിക്കാമെന്നും ഇതുസംബന്ധിച്ചു സംസ്ഥാന സർക്കാരിൻ്റെ വാദം കൂടി കേൾക്കണമെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ, വിചാരണാ കോടതിയുടെ നടപടികളെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പൾസർ സുനിക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും ജാമ്യത്തിലിറങ്ങിയാൽ സമൂഹത്തിന് ഭീഷണിയാകുമെന്നുമായിരുന്നു സംസ്ഥാന സർക്കാർ വാദം.



അനുവാദമില്ലാതെ എറണാകുളം സെഷൻസ് കോടതിയുടെ പരിധിക്ക് പുറത്തേക്ക് പോകരുത്, മാധ്യമങ്ങളോട് പ്രതികരിക്കരുത്, സാക്ഷികളുമായോ മറ്റു പ്രതികളുമായോ സംസാരിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. പൾസർ സുനിക്ക് സുരക്ഷ ഉറപ്പാക്കാൻ വിചാരണാ കോടതി എറണാകുളം റൂറൽ എസ്പിക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ പ്രൊബേഷൻ ഓഫീസർ പൾസർ സുനിയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി നവംബർ 10 മുതൽ തുടർന്നുള്ള എല്ലാ മാസവും സമർപ്പിക്കണമെന്നും കോടതിയുടെ നിർദേശമുണ്ട്. ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവൂ, ഫോൺ നമ്പർ കോടതിയെ തിങ്കളാഴ്ച അറിയിക്കണം, എല്ലാ മാസവും പോലീസ് ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം എന്നിങ്ങനെയും കോടതിയുടെ ജാമ്യവ്യവസ്ഥയിലുണ്ട്. രണ്ടുപേരുടെ ആൾജാമ്യം, ഒരു ലക്ഷം രൂപയുടെ ബോണ്ട് എന്നിവ കെട്ടിവെച്ചാണ് സുനി പുറത്തിറങ്ങിയത്.

Find Out More:

Related Articles: