മാഗസിൻ കവർ ഷൂട്ടിനെക്കുറിച്ച് മനസ്സ് തുറന്ന് അർച്ചന കവി! സജീവമായി മുന്നേറുന്നതിനിടയിലായിരുന്നു കരിയറിൽ നിന്നും ബ്രേക്കെടുത്തത്. ഒൻപത് വർഷത്തെ ഇടവേള അവസാനിപ്പിച്ച് ഐഡന്റിറ്റിയിലൂടെയായി സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അർച്ചന. വിവാഹവും ഡിവോഴ്‌സും ഡിപ്രഷനുമൊക്കെയായി അത്ര നല്ല അവസ്ഥയിലൂടെയായിരുന്നില്ല താൻ കടന്നുപോയതെന്ന് അർച്ചന തുറന്നുപറഞ്ഞിരുന്നു. അടുത്ത സുഹൃത്തിനെയായിരുന്നു അർച്ചന വിവാഹം ചെയ്തത്. അബീഷിനെ വർഷങ്ങളായി അറിയാവുന്നതാണ്. ഫ്രണ്ട്‌സായി തന്നെ തുടർന്നാൽ മതിയെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. വിവാഹ ജീവിതം പിരിയുന്നതാണ് നല്ലതെന്ന് മനസിലാക്കിയതോടെയാണ് ഡിവോഴ്‌സായത്. പരസ്പരം പഴി പറയാനോ, ചീത്ത വിളിക്കാനോ പോവാതെയാണ് ഞങ്ങൾ പിരിഞ്ഞത്. നല്ലൊരു വിവാഹമായിരുന്നു. അതുപോലെ ഡിവോഴ്‌സും.
അബീഷ് ഇപ്പോൾ വേറെ വിവാഹം ചെയ്ത് സന്തോഷകരമായി കഴിയുകയാണെന്നും അർച്ചന പറഞ്ഞിരുന്നു. കുഞ്ഞിമാളുവായി ബിഗ് സ്‌ക്രീനിൽ വരവറിയിച്ചതാണ് അർച്ചന കവി. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളായിരുന്നു പിന്നീട് അർച്ചനയെ തേടിയെത്തിയത്.ഐഡന്റിറ്റി എന്ന ചിത്രത്തിലേക്ക് അഖിൽ പോൾ വിളിച്ചപ്പോഴും ഇതേ ചോദ്യമായിരുന്നു അർച്ചന ചോദിച്ചത്. എന്നിൽ വിശ്വസിച്ചതിന് നന്ദി. അഭിനേത്രിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഒരുപാട് കാര്യങ്ങൾ പിന്നിട്ടു. ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നത് എനിക്ക് ശീലമായിരിക്കുന്നു. ഈയൊരു അവസരത്തിനും സപ്പോർട്ടിനും നന്ദി എന്നുമായിരുന്നു അർച്ചന കുറിച്ചത്.
ഈ വർഷം മികച്ചതായിരിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, ഇതൊരു തുടക്കം മാത്രം, ഇതിലും മികച്ചതാണ് വരാനിരിക്കുന്നത് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.
രണ്ടാം വരവിൽ തന്നെ തേടിയെത്തിയ വലിയൊരു സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. രണ്ടാം വരവിൽ തന്നെ തേടിയെത്തിയ വലിയൊരു സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. കുറേയേറെ കാര്യങ്ങൾ സംഭവിക്കുന്നുണ്ട് ഇപ്പോൾ. ഇതെനിക്ക് ഏറെ സ്‌പെഷലായ കാര്യമാണ്. അഭിനേത്രിയെന്ന നിലയിൽ ഒരു മാഗസിന്റെ കവർ ചിത്രമാവാൻ കഴിയുക എന്നത് വലിയ നേട്ടമായാണ് കാണുന്നത്. അതിനായി എന്നെ വിളിച്ചപ്പോൾ ഞാനോ, എന്നെ തന്നെയാണോ വിളിച്ചതെന്നായിരുന്നു അർച്ചനയുടെ ചോദ്യം. എന്റെ കാര്യങ്ങളുമായി ഞാനും മുന്നേറുകയാണെന്നും അർച്ചന പറഞ്ഞിരുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവിനിടയിൽ നൽകിയ അഭിമുഖങ്ങളെല്ലാം സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. ബ്രേക്കപ്പും ഡിവോഴ്‌സുമൊന്നും അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു.
വീട്ടുകാർ എല്ലാത്തിനും പിന്തുണയുമായി കൂടെയുണ്ട്. ഡിപ്രഷൻ കൂടിയപ്പോൾ ചികിത്സ തേടിയിരുന്നുവെന്നും അർച്ചന പറഞ്ഞിരുന്നു. വേർപിരിയലിനെക്കുറിച്ചും, കരിയർ തിരികെ പിടിക്കുന്നതിനെക്കുറിച്ചുമുള്ള തുറന്നുപറച്ചിൽ വൈറലായിരുന്നു.അടുത്ത സുഹൃത്തിനെയായിരുന്നു അർച്ചന വിവാഹം ചെയ്തത്. അബീഷിനെ വർഷങ്ങളായി അറിയാവുന്നതാണ്. ഫ്രണ്ട്‌സായി തന്നെ തുടർന്നാൽ മതിയെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. വിവാഹ ജീവിതം പിരിയുന്നതാണ് നല്ലതെന്ന് മനസിലാക്കിയതോടെയാണ് ഡിവോഴ്‌സായത്. പരസ്പരം പഴി പറയാനോ, ചീത്ത വിളിക്കാനോ പോവാതെയാണ് ഞങ്ങൾ പിരിഞ്ഞത്. നല്ലൊരു വിവാഹമായിരുന്നു. അതുപോലെ ഡിവോഴ്‌സും. അബീഷ് ഇപ്പോൾ വേറെ വിവാഹം ചെയ്ത് സന്തോഷകരമായി കഴിയുകയാണെന്നും അർച്ചന പറഞ്ഞിരുന്നു.