അർജുനായി കേരളം കാത്തിരുന്നു; റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്തും!

Divya John
 അർജുനായി കേരളം കാത്തിരുന്നു; റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്തും! റഡാർ ഉപയോഗിച്ച് അർജുൻറെ ലോറി എവിടെയാണെന്ന് കണ്ടെത്തി മണ്ണുനീക്കി പരിശോധന നടത്താനാണ് നീക്കം. ഇന്നലെ രാത്രി ഒൻപത് മണിയോടെ മോശം കാലാവസ്ഥയെത്തുടർന്ന് തെരച്ചിൽ നിർത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ഉത്തരകന്നഡയിലെ അങ്കോളയ്ക്കടുത്ത് ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ മണ്ണിനടിയിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ അഞ്ചാം ദിവസത്തിൽ. കർണാടക - ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ - കന്യാകുമാരി ദേശീയപാതയിലായിരുന്നു അപകടം. അന്ന് സ്വിച്ച് ഓഫായിരുന്ന അർജുൻറെ ഫോൺ മൂന്നുദിവസത്തിനുശേഷം റിങ് ചെയ്തതും, ലോറിയുടെ എൻജിൻ ഓണായെന്നതും പ്രതീക്ഷ നൽകുന്നതാണ്.



 അതേസമയം കനത്തമഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തത്തെ ബാധിക്കുന്നുണ്ട്. 16ന് രാവിലെ ബെലഗാവിയിൽനിന്ന് മരം കയറ്റി വരുന്നതിനിടെയാണ് അർജുൻ അപകടത്തിൽപ്പെട്ടത്. 12 ചക്രമുള്ള വലിയ വാഹനമായതിനാൽ മണ്ണ് വീണു പൂർണമായും ഭൂമിക്കടിയിലേക്കു താഴ്ന്നു പോകാൻ സാധ്യതയില്ലെന്നാണ് അർജുൻറെ കുടുംബം പറയുന്നത്. വണ്ടി ഓണായി കിടക്കുന്നുവെങ്കിൽ എസി പ്രവർത്തിക്കുന്നതുമൂലം ശ്വസ തടസ്സം ഉണ്ടാകില്ലെന്നും ഇവർ വിശ്വസിക്കുന്നു. ബെംഗളുരുവിൽ നിന്ന് റഡാർ ഡിവൈസ് എത്തിച്ച് പരിശോധന നടത്താനാണ് തീരുമാനം. ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് ഷിരൂരിലേക്ക് കൊണ്ടുവരിക. ലോറിയുള്ള സ്ഥലം ഈ റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും.



നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പോലീസ്, അഗ്നിശമനസേന സംഘങ്ങൾ ചേർന്നാണ് രക്ഷാദൗത്യം തുടരുന്നത്.ഇന്നലെ രാത്രി രക്ഷാപ്രവർത്തനം തുടരാൻ ലൈറ്റുകൾ ഉൾപ്പെടെ സജ്ജമാക്കിയിരുന്നെങ്കിലും മേഖലയിൽ അതിശക്തമായ മഴ തുടർന്നതോടെ മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട് തിരച്ചിൽ നിർത്തിവയ്ക്കുകയാണെന്ന് കളക്ടർ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ റഡാർ ഉപയോഗിച്ച് തെരച്ചിൽ നടത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.



16ന് രാവിലെ ബെലഗാവിയിൽനിന്ന് മരം കയറ്റി വരുന്നതിനിടെയാണ് അർജുൻ അപകടത്തിൽപ്പെട്ടത്. കർണാടക - ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ - കന്യാകുമാരി ദേശീയപാതയിലായിരുന്നു അപകടം. അന്ന് സ്വിച്ച് ഓഫായിരുന്ന അർജുൻറെ ഫോൺ മൂന്നുദിവസത്തിനുശേഷം റിങ് ചെയ്തതും, ലോറിയുടെ എൻജിൻ ഓണായെന്നതും പ്രതീക്ഷ നൽകുന്നതാണ്. അതേസമയം കനത്തമഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തത്തെ ബാധിക്കുന്നുണ്ട്.

Find Out More:

Related Articles: