ടൂറിസം വകുപ്പിനെതിരെ കടകംപള്ളി സുരേന്ദ്രൻ രംഗത്ത്.

Divya John
 ടൂറിസം വകുപ്പിനെതിരെ കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിലാണ് കടകംപള്ളിയുടെ കടുത്ത വിമർശനം. കോടികൾ വകയിരുത്തിയ പദ്ധതി നിക്ഷിപ്ത താത്പര്യങ്ങൾക്കായി ടൂറിസം വകുപ്പ് അട്ടിമറിച്ചുവെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി നിയമസഭയ്ക്ക് നൽകിയ ഉറപ്പുപോലും പാലിക്കപ്പെട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. നിയമസഭയിൽ സംസാരിക്കവെയാണ് ഭരണകക്ഷിയിലെ എംഎൽഎ വകുപ്പിനെതിരെ രംഗത്തെത്തിയത്. സംസ്ഥാന ടൂറിസം വകുപ്പിനെതിരെ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. 185 കോടി രൂപ ചെലവിട്ടുള്ള പദ്ധതിയാണ് ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കാനായി ആവിഷ്കരിച്ചിരിക്കുന്നത്. 



കായലിലെ ഫ്ലോട്ടിങ് മാലിന്യം നീക്കം ചെയ്യൽ, ഡ്രഡ്ജിങ് തുടങ്ങി പാർക്ക്, ഓപ്പൺ തിയേറ്റർ ഉൾപ്പെടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടും. 96.13 കോടി രൂപയ്ക്ക് ആദ്യഘട്ട പണി പൂർത്തിയാക്കാൻ കരാറുകാരൻ എത്തിയെങ്കിലും തുടർനടപടികൾ നടത്താൻ നടത്തിപ്പ് ഏജൻസിയോ ടൂറിസം വകുപ്പോ തയ്യാറായിട്ടില്ലെന്നാണ് സ്ഥലം എംഎൽഎയുടെ വിമർശനം. കരാറിൽ ഏർപ്പെടുന്നതിന് മുൻപ് കരാർ വ്യവസ്ഥകൾ പരിശോധിക്കുന്നതിനായി കിഫ്ബിയുടെ മേൽനോട്ടത്തിൽ ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചുവെന്ന് വിമർശനത്തിന് മറുപടിയായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ജലപുനരുജ്ജീവന ഘടകങ്ങളുടെ യോഗ്യത ഉൾപ്പെടെയുള്ള പരിശോധനയാണ് കമ്മിറ്റി നടത്തുന്നത്. പരിശോധന വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.



"സമയബന്ധിതമായി കരാറുകളിൽ ഏർപ്പെടാതെ ഓരോരോ മുടന്തൻ ന്യായം പറഞ്ഞ് ടൂറിസം വകുപ്പ് കരാർ നീട്ടിക്കൊണ്ടുപോകുകയാണ് ചെയ്തത്. നിക്ഷിപ്ത താത്പര്യങ്ങൾക്ക് വിധേയമായി യാതൊരുവിധ അനുമതിയുമില്ലാതെ നാലു ലക്ഷം രൂപ പ്രതിഫലത്തിൽ ഒരു സ്വകാര്യ കൺസൾട്ടൻ്റിനെ വകുപ്പ് നിയമിച്ചു. ബഹുമാനപ്പെട്ട വകുപ്പ് മന്ത്രി സഭയ്ക്ക് നൽകിയ ഉറപ്പുപോലും നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ല" - കടകംപള്ളി സുരേന്ദ്രൻ സഭയിൽ പറഞ്ഞു. ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിലാണ് കടകംപള്ളിയുടെ കടുത്ത വിമർശനം. കോടികൾ വകയിരുത്തിയ പദ്ധതി നിക്ഷിപ്ത താത്പര്യങ്ങൾക്കായി ടൂറിസം വകുപ്പ് അട്ടിമറിച്ചുവെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി നിയമസഭയ്ക്ക് നൽകിയ ഉറപ്പുപോലും പാലിക്കപ്പെട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി.



സംസ്ഥാന ടൂറിസം വകുപ്പിനെതിരെ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. 185 കോടി രൂപ ചെലവിട്ടുള്ള പദ്ധതിയാണ് ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കാനായി ആവിഷ്കരിച്ചിരിക്കുന്നത്. കായലിലെ ഫ്ലോട്ടിങ് മാലിന്യം നീക്കം ചെയ്യൽ, ഡ്രഡ്ജിങ് തുടങ്ങി പാർക്ക്, ഓപ്പൺ തിയേറ്റർ ഉൾപ്പെടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടും. 96.13 കോടി രൂപയ്ക്ക് ആദ്യഘട്ട പണി പൂർത്തിയാക്കാൻ കരാറുകാരൻ എത്തിയെങ്കിലും തുടർനടപടികൾ നടത്താൻ നടത്തിപ്പ് ഏജൻസിയോ ടൂറിസം വകുപ്പോ തയ്യാറായിട്ടില്ലെന്നാണ് സ്ഥലം എംഎൽഎയുടെ വിമർശനം. കരാറിൽ ഏർപ്പെടുന്നതിന് മുൻപ് കരാർ വ്യവസ്ഥകൾ പരിശോധിക്കുന്നതിനായി കിഫ്ബിയുടെ മേൽനോട്ടത്തിൽ ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചുവെന്ന് വിമർശനത്തിന് മറുപടിയായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

Find Out More:

Related Articles: