ഗോപി സുന്ദറുമായുള്ള ബ്രേക്കപ്പ് എങ്ങനെയാണ് നേരിട്ടത്; പിറ്റേമറുപടിയുമായി അഭയ ഹിരണ്മയി!ദിവസം മുതൽ ജോലി ചെയ്ത് തുടങ്ങിഎന്നാ

Divya John
 ഗോപി സുന്ദറുമായുള്ള ബ്രേക്കപ്പ് എങ്ങനെയാണ് നേരിട്ടത്; പിറ്റേദിവസം മുതൽ ജോലി ചെയ്ത് തുടങ്ങിഎന്നാ മറുപടിയുമായി അഭയ ഹിരണ്മയി! എഞ്ചീനീയറിംഗ് അവസാന വർഷമായിരുന്ന സമയത്താണ് താൻ അദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് അവർ പറഞ്ഞിരുന്നു. ജീവിതത്തിലെ വഴിത്തിരിവായൊരു കൂടിക്കാഴ്ചയായിരുന്നു അത്. നന്നായി പാടുന്നുണ്ടല്ലോ എന്ന് പറഞ്ഞ് പോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. ഗായികയാവുന്നതിനെക്കുറിച്ച് ചിന്തിച്ചത് അങ്ങനെയാണ്. അദ്ദേഹത്തെ മാറ്റി നിർത്തി പാട്ടുകളെക്കുറിച്ച് സംസാരിക്കാനാവില്ല. അടുത്തിടെയായിരുന്നു ഇരുവരും ലിവിങ് റ്റുഗദർ ജീവിതം അവസാനിപ്പിച്ചത്. അന്നത്തെ ബ്രേക്കപ്പിനെ താൻ എങ്ങനെയാണ് അതിജീവിച്ചതെന്ന് പറഞ്ഞുള്ള അഭയയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്ട്രോക്ക് മാജിക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭയ മനസ് തുറന്നത്. ഗായികയും അവതാരകയുമായ അഭയ ഹിരൺമയി സോഷ്യൽമീഡിയയിൽ സജീവമാണ്.


നാക്കു പെന്റ എന്ന ഗാനത്തിലൂടെയായാണ് അഭയയുടെ ശബ്ദം സിനിമയിൽ കേട്ടത്. ഗോപി സുന്ദറായിരുന്നു അഭയയോട് സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് ചോദിച്ചത്. എഞ്ചീനീയറിംഗ് അവസാന വർഷമായിരുന്ന സമയത്താണ് താൻ അദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് അവർ പറഞ്ഞിരുന്നു.  ഒപ്പീനിയേറ്റഡ് വുമൺ ആണ് ഞാൻ. എന്റെ നാല് ചുവരുകൾക്കുള്ളിലേ ഞാനിപ്പോൾ അഭിപ്രായം പറയുന്നുള്ളു. ഇതുപോലെ അഭിമുഖങ്ങളിൽ വന്ന് സംസാരിച്ചിരിക്കാം. അല്ലാതെ ഒരു സഭയിൽ പോയി നിന്ന് സംസാരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അത് എത്രമാത്രം എനിക്ക് ചെയ്യാൻ പറ്റും എന്നറിയില്ല. അത് ചിലപ്പോൾ എന്റെ കുറവായിരിക്കാം. ആൾക്കാർക്ക് എത്രമാത്രം എന്നെക്കൊണ്ട് ഇൻഫ്‌ളുവൻസ് ചെയ്യിക്കാനാവുമെന്നറിയില്ല. ആളുകൾ ഇൻസ്പയേഡായാൽ സന്തോഷം. മന:പ്പൂർവ്വമായി ആരേയും ഇംപ്രസ് ചെയ്യിക്കാനായി ഞാനൊന്നും ചെയ്യുന്നില്ല.


ഒപ്പീനിയേറ്റഡ് വുമൺ ആണ് ഞാൻ. എന്റെ നാല് ചുവരുകൾക്കുള്ളിലേ ഞാനിപ്പോൾ അഭിപ്രായം പറയുന്നുള്ളു. ഇതുപോലെ അഭിമുഖങ്ങളിൽ വന്ന് സംസാരിച്ചിരിക്കാം. അല്ലാതെ ഒരു സഭയിൽ പോയി നിന്ന് സംസാരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അത് എത്രമാത്രം എനിക്ക് ചെയ്യാൻ പറ്റും എന്നറിയില്ല. അത് ചിലപ്പോൾ എന്റെ കുറവായിരിക്കാം. ആൾക്കാർക്ക് എത്രമാത്രം എന്നെക്കൊണ്ട് ഇൻഫ്‌ളുവൻസ് ചെയ്യിക്കാനാവുമെന്നറിയില്ല. ആളുകൾ ഇൻസ്പയേഡായാൽ സന്തോഷം. മന:പ്പൂർവ്വമായി ആരേയും ഇംപ്രസ് ചെയ്യിക്കാനായി ഞാനൊന്നും ചെയ്യുന്നില്ല. എനിക്ക് ബ്രേക്കപ്പുണ്ടായ സമയത്ത് പിറ്റേ ദിവസം തന്നെ ഞാൻ ജോലി ചെയ്യാൻ തുടങ്ങിയിരുന്നു. ഞാൻ ശക്തയായ സ്ത്രീയാണെന്ന് ആരേയും ബോധിപ്പിക്കുന്നതിന് വേണ്ടി ചെയ്തതല്ല. എന്റേതായൊരു ലോകമുണ്ടെന്ന് എനിക്ക് എന്നെത്തന്നെ മനസിലാക്കിക്കുന്നതിനായാണ് അത് ചെയ്തത്.


നമ്മൾ നമുക്ക് തന്നെ കോമ്പറ്റീഷനാണെന്ന് മനസിലാക്കണം. സ്‌ട്രോംഗാണെന്ന് പറയുന്ന എനിക്ക് വീക്ക് പോയിന്റുണ്ട്. അത് സോഷ്യൽമീഡിയയിലൂടെ നിങ്ങൾക്ക് കാണാനാവില്ല, അതെന്റെ കൂടെയുള്ളവർ കാണുന്നുണ്ട്. കംപ്ലയന്റ് പറയാനായി തുടങ്ങിക്കഴിഞ്ഞാൽ അത് മാത്രമേ നടക്കുള്ളൂ. നമുക്ക് മുന്നോട്ട് പോവണമെങ്കിൽ ജോലി ചെയ്‌തേ മതിയാവൂ. നമ്മളെ നമ്മൾ തന്നെ ശ്രദ്ധിക്കണം. ചേച്ചി സ്‌ട്രോംങ്ങാണ്, എങ്ങനെയാണ് കാര്യങ്ങൾ ഹാൻഡിൽ ചെയ്യുന്നതെന്നൊക്കെ എന്നോട് പലരും ചോദിക്കാറുണ്ട്. എല്ലാവർക്കും അവരവരുടേതായ സ്ട്രഗിൾസ് ഉണ്ട്. അവരവരുടേതായ വഴികളിലൂടെ അതിനെ തരണം ചെയ്യണം. എന്റേത് പോലെയായിരിക്കില്ല നിങ്ങളുടേത്.സ്‌ട്രോംഗായിരിക്കുമ്പോൾ തന്നെ വീക്കായൊരു വ്യക്തി കൂടിയാണ് ഞാൻ. അതൊന്നും ആരേയും കാണിക്കാറില്ലെന്ന് മാത്രം.

Find Out More:

Related Articles: