വന്ദേഭാരതും സിൽവ‍ർ ലൈനും താരതമ്യം ചെയ്യുമ്പോൾ: സന്തോഷ് ജോർജ് കുളങ്ങര പറയാനുള്ളത് എന്ത്?

Divya John
 വന്ദേഭാരതും സിൽവ‍ർ ലൈനും താരതമ്യം ചെയ്യുമ്പോൾ: സന്തോഷ് ജോർജ് കുളങ്ങര പറയാനുള്ളത് എന്ത്? ഇന്ത്യൻ റെയിൽവേ മാറുന്നുവെന്നതിന്റെ സൂചനയാണ് വന്ദേഭാരത് ട്രെയിനുകളുടെ സർവീസെന്ന് അദ്ദേഹം പറഞ്ഞു.വന്ദേഭാരതിനെ സിൽവർ ലൈനുമായി താരതമ്യം ചെയ്യാൻ കഴിയുമോയെന്ന് ഒരാഴ്ച കഴിയുമ്പോൾ യാത്രക്കാർക്ക് പറയാൻ കഴിഞ്ഞേക്കുമെന്ന് സന്തോഷ് ജോർജ് കുളങ്ങര."സിൽവർലൈനുമായി വന്ദേഭാരതിനെ താരതമ്യം ചെയ്യാൻ കഴിയുമോയെന്ന് ആദ്യ ഒരാഴ്ച യാത്ര ചെയ്തു കഴിയുമ്പോൾ യാത്രക്കാർക്ക് പറയാൻ കഴിഞ്ഞേക്കും. വന്ദേഭാരതിലെ സൗകര്യങ്ങൾ സംബന്ധിച്ച് സിൽവ‍ർലൈനുമായി താരതമ്യം ചെയ്യാൻ കഴിഞ്ഞേക്കാം. വേഗതയുടെ കാര്യത്തിൽ കഴിയുമോയെന്ന് സംശയമുണ്ട്. നിലവിലുള്ള പാതകളുടെ പോരായ്മകൾ നമുക്ക് അറിയാമല്ലോ. സിൽവ‍ർ ലൈൻ മറ്റൊരു പാതയാണ്. അത് വേഗതയ്ക്കു വേണ്ടി മാത്രം വിഭാവനം ചെയ്തതാണ്.



 ഇനി വന്ദേഭാരതിന്റെ നിലവാരത്തിനു മുകളിലുള്ള കോച്ച് മാത്രമേ ഇന്ത്യൻ റെയിൽവേക്ക് നി‍ർമിക്കാൻ കഴിയൂ. അതിൽ താഴേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യാൻ ആളുകൾ ആഗ്രഹിക്കുന്നില്ല." സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. ഈ മാറ്റം എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകമാണ്. അതിന്റെ ഭാഗമായാണ് വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ ഞാൻ പങ്കാളിയായത്. ലോക നിലവാരമുള്ള എക്സ്പ്രസാണ് വന്ദേഭാരത്. ഞാൻ അതിൽ യാത്ര ചെയ്തിട്ടില്ല. ഞാൻ കണ്ട ദൃശ്യങ്ങളും യാത്ര ചെയ്ത ആളുകളുടെ അനുഭവങ്ങളും വെച്ചു നോക്കുമ്പോൾ അങ്ങനെയാണ് മനസിലാകുന്നത്. ലോക നിലവാരത്തിലേക്ക് ഇന്ത്യൻ റെയിൽവേ മാറുന്നുവെന്നതിന്റെ ആദ്യത്തെ ചുവടുവെയ്പ്പായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്."അതേസമയം വന്ദേഭാരത് എക്സ്പ്രസിന് ഒമ്പത് സ്റ്റോപ്പുകളാണുള്ളത്. തിരുവനന്തപുരത്തു നിന്നും കാസർഗോഡ് എത്താൻ 8.05 മണിക്കൂറാണ് ആവശ്യം. തിരുവനന്തപുരത്തു നിന്നും രാവിലെ 5.20ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.25നാണ് കാസർഗോഡ് എത്തുക. 



കാസർഗോഡു നിന്നും ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും. "സിൽവർലൈനുമായി വന്ദേഭാരതിനെ താരതമ്യം ചെയ്യാൻ കഴിയുമോയെന്ന് ആദ്യ ഒരാഴ്ച യാത്ര ചെയ്തു കഴിയുമ്പോൾ യാത്രക്കാർക്ക് പറയാൻ കഴിഞ്ഞേക്കും. വന്ദേഭാരതിലെ സൗകര്യങ്ങൾ സംബന്ധിച്ച് സിൽവ‍ർലൈനുമായി താരതമ്യം ചെയ്യാൻ കഴിഞ്ഞേക്കാം. വേഗതയുടെ കാര്യത്തിൽ കഴിയുമോയെന്ന് സംശയമുണ്ട്. നിലവിലുള്ള പാതകളുടെ പോരായ്മകൾ നമുക്ക് അറിയാമല്ലോ. സിൽവ‍ർ ലൈൻ മറ്റൊരു പാതയാണ്. അത് വേഗതയ്ക്കു വേണ്ടി മാത്രം വിഭാവനം ചെയ്തതാണ്. ഇനി വന്ദേഭാരതിന്റെ നിലവാരത്തിനു മുകളിലുള്ള കോച്ച് മാത്രമേ ഇന്ത്യൻ റെയിൽവേക്ക് നി‍ർമിക്കാൻ കഴിയൂ. അതിൽ താഴേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യാൻ ആളുകൾ ആഗ്രഹിക്കുന്നില്ല." സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.

Find Out More:

Related Articles: