17 വർഷത്തെ ദാമ്പത്യം; രണ്ടുകുഞ്ഞുങ്ങൾക്ക് അമ്മയായി നടി ഗോപികയുടെ ജീവിതം! മമ്മൂട്ടിക്കും ദിലീപിനും ജയറാമിനും അങ്ങനെ നിരവധി സൂപ്പർ ഹീറോസിന്റെ നായികയായി തിളങ്ങിന്ന താരം. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും നിരവധി സിനിമകൾ ചെയ്‌ത ഗോപിക ഇന്ന് ഓസ്‌ട്രേലിയയിൽ ആണ്. പതിനഞ്ചുവയസുകാരി ആമിക്കും പത്തുവയസുകാരൻ ഏദനും ഒപ്പം അവരുടെ സ്നേഹനിധിയായ മമ്മിയായി ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് താരം.ഒരു മാട്രിമോണിയൽ സൈറ്റ് വഴി വന്ന ആലോചനയാണ് നടി ഗോപിക എന്ന ഗേളിയും അജിലേഷും തമ്മിലുള്ള വിവാഹം നടക്കാൻ കാരണം. ഒരു സമയത്ത് മലയാള സിനിമയിലെ തിരക്കുള്ള നായിക.മുൻപൊരിക്കൽ ഗോപികയുടെ അനുജത്തി ഗ്ലിനി പങ്കിട്ട ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.
അപ്പോഴാണ് ഗോപികയെ ഏറെ കാലങ്ങൾക്ക് ശേഷം ആരാധകർ കാണുന്നത്. അതേസമയം ലണ്ടനിൽ സെറ്റിൽഡ് ആയിരുന്ന ഗോപികയും അജിലേഷും ഇപ്പോൾ മെൽബണിൽ ആണ് കഴിയുന്നത്. അവിടെ സ്വന്തമായി ഒരു ക്ലിനിക്ക് നടത്തുകയാണ് ഗോപികയുടെ ഭർത്താവ് ഡോ. അജിലേഷ്.2007 ഡിസംബറിൽ, അജിലേഷ് അയർലണ്ടിൽ താമസിക്കുമ്പോൾ ആണ്ഒ രു ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ വഴി ഗേർളി ആന്റോയിൽ നിന്ന് ഒരു വിവാഹാലോചന ലഭിക്കുന്നത്. താൽപ്പര്യം തോന്നി അജിലേഷ് മറുപടിയായി ഒരു ഇ-മെയിൽ അയച്ചു അപ്പോഴാണ് ആള് നടി ആണെന്ന് അറിയുന്നത്. . മലയാള നടി ഗോപികയാണ് ഈ ഗേളി എന്ന് മനസ്സിലാക്കാൻ അജിലേഷ് ഗൂഗിൾ ചെക്ക് ചെയ്തുനോക്കിയ കഥയൊക്കെ മുൻപ് ഗോപിക പറഞ്ഞിട്ടുണ്ട്.
അജിലേഷും ഗോപികയും പിന്നീട് പരസ്പരം ഫോണിൽ സംസാരിക്കാൻ തുടങ്ങി. 2008 ജനുവരിയിൽ നാട്ടിലെത്തി അജിലേഷ് ഗോപികയെ കണ്ടു.ഞങ്ങൾ ഞങ്ങളുടെ ജീവിതത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും ഭാവി കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു ഒടുവിൽ ഒരു ഇഷ്ടം തുടങ്ങി അങ്ങനെ ഇരുവരും വിവാഹത്തിന് സമ്മതം പറഞ്ഞു എന്നാണ് വിവാഹ കഥ പങ്കിട്ട് അജിലേഷ് ഒരു നാഷണൽ മീഡിയയോട് സംസാരിച്ചത്. എല്ലാ വർഷവും നാട്ടിൽ രണ്ടുവട്ടം വന്നുപോകാറുള്ള ആളാണ് ഗോപിക. സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ലാത്ത ഗോപിക കുടുംബജീവിതം പതിനേഴാം വർഷത്തിലേക്ക് കടന്ന് സന്തോഷത്തിലാണ്. കുഞ്ഞുമക്കൾക്ക് ഒപ്പം ഭർത്താവിന് ഒപ്പമുള്ള ജീവിതം അതി സുന്ദരം എന്നാണ് ഗോപിക പറയുന്നത്.
ഈ അടുത്ത സമയത്ത് ഇവരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. പതിനഞ്ചുവയസുകാരി ആമിക്കും പത്തുവയസുകാരൻ ഏദനും ഒപ്പം അവരുടെ സ്നേഹനിധിയായ മമ്മിയായി ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് താരം.ഒരു മാട്രിമോണിയൽ സൈറ്റ് വഴി വന്ന ആലോചനയാണ് നടി ഗോപിക എന്ന ഗേളിയും അജിലേഷും തമ്മിലുള്ള വിവാഹം നടക്കാൻ കാരണം. ഒരു സമയത്ത് മലയാള സിനിമയിലെ തിരക്കുള്ള നായിക.മുൻപൊരിക്കൽ ഗോപികയുടെ അനുജത്തി ഗ്ലിനി പങ്കിട്ട ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. അപ്പോഴാണ് ഗോപികയെ ഏറെ കാലങ്ങൾക്ക് ശേഷം ആരാധകർ കാണുന്നത്. അതേസമയം ലണ്ടനിൽ സെറ്റിൽഡ് ആയിരുന്ന ഗോപികയും അജിലേഷും ഇപ്പോൾ മെൽബണിൽ ആണ് കഴിയുന്നത്.