നടൻ അജിത് കുമാറിന്റെ പിതാവ് പി എസ് മണി അന്തരിച്ചു!

Divya John
 നടൻ അജിത് കുമാറിന്റെ പിതാവ് പി എസ് മണി അന്തരിച്ചു! കേരളത്തിലെ പാലക്കാട് സ്വദേശിയാണ് പി എസ് മണി. അനുപ് കുമാർ, അജിത് കുമാർ, അനിൽ കുമാർ എന്നീ മൂന്ന് മക്കളാണുള്ളത്. കൊൽക്കത്ത സ്വദേശിയായ മോഹിനിയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്നും അജിത്തിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. തമിഴ് നടൻ അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു. 85 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഞങ്ങളുടെ പിതാവ് പി. എസ്. മണി അസുഖത്തെത്തുടർന്ന് ഇന്ന് പുലർച്ചെ അന്തരിച്ചു. അദ്ദേഹത്തിന് 85 വയസ്സായിരുന്നു. ഉറക്കത്തിലായിരുന്നു അന്ത്യം.   അദ്ദേഹത്തിനും ഞങ്ങളുടെ കുടുംബത്തിനും നിരവധി മെഡിക്കൽ പ്രൊഫഷണലുകൾ നൽകിയ പിന്തുണയ്ക്ക് ഈ നിമിഷം നന്ദി പറയുകയാണ്, പ്രത്യേകിച്ച് നാല് വർഷം മുമ്പുള്ള അദ്ദേഹത്തിന്റെ തളർച്ചയെ തുടർന്നുള്ള പരിചരണങ്ങൾക്ക്. നടൻ കഴിഞ്ഞ ദിവസം ഭാര്യ ശാലിനിക്കും കുട്ടികൾക്കുമൊപ്പം അവധി ആഘോഷിക്കുന്നതിനായി യൂറോപ്പിലേയ്ക്ക് പുറപ്പെട്ടിരുന്നു. മരണ വാർത്ത അറിഞ്ഞതോടെ അദ്ദേഹം ഉടൻ ചെന്നൈയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ ആരാധകരുടേയും സിനിമ ലോകത്തു നിന്നും നിരവധി ആളുകൾ സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തുകയാണ്. വിവരം അറിഞ്ഞ് ആശ്വാസ വാക്കുകളുമായി ഞങ്ങൾക്കരികിലേയ്ക്ക് എത്തുന്ന സന്ദേശങ്ങൾക്കും അനുശോചനങ്ങൾക്കും നന്ദി. എന്നാൽ സമയബന്ധിതമായി ഫോൺ കോളുകളോട് പ്രതികരിക്കാൻ സാധിക്കുന്ന അവസ്ഥയിലല്ല ഞങ്ങൾ. ഇത് നിങ്ങളെല്ലാവരും മനസ്സിലാക്കുമെന്നും പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ അന്ത്യ കർമങ്ങൾ തികച്ചും കുടുംബത്തോടൊപ്പമായിരിക്കുമെന്നും ഈ അവസരത്തിൽ അറിയിക്കുന്നു.' അനുപ് കുമാർ, അജിത് കുമാർ, അനിൽകുമാർ എന്നിവർ സംയുക്തമായി നടത്തിയ പ്രസ്താവനയിലൂടെ പറയുന്നു.


കൊൽക്കത്ത സ്വദേശിയായ മോഹിനിയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്നും അജിത്തിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു. തമിഴ് നടൻ അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു. 85 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഞങ്ങളുടെ പിതാവ് പി. എസ്. മണി അസുഖത്തെത്തുടർന്ന് ഇന്ന് പുലർച്ചെ അന്തരിച്ചു. അദ്ദേഹത്തിന് 85 വയസ്സായിരുന്നു. ഉറക്കത്തിലായിരുന്നു അന്ത്യം. അദ്ദേഹത്തിനും ഞങ്ങളുടെ കുടുംബത്തിനും നിരവധി മെഡിക്കൽ പ്രൊഫഷണലുകൾ നൽകിയ പിന്തുണയ്ക്ക് ഈ നിമിഷം നന്ദി പറയുകയാണ്, പ്രത്യേകിച്ച് നാല് വർഷം മുമ്പുള്ള അദ്ദേഹത്തിന്റെ തളർച്ചയെ തുടർന്നുള്ള പരിചരണങ്ങൾക്ക്. നടൻ കഴിഞ്ഞ ദിവസം ഭാര്യ ശാലിനിക്കും കുട്ടികൾക്കുമൊപ്പം അവധി ആഘോഷിക്കുന്നതിനായി യൂറോപ്പിലേയ്ക്ക് പുറപ്പെട്ടിരുന്നു. മരണ വാർത്ത അറിഞ്ഞതോടെ അദ്ദേഹം ഉടൻ ചെന്നൈയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.   

Find Out More:

Related Articles: