മാലദ്വീപ് പ്രസിഡണ്ട് മുയിസ്സുവിനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി!

Divya John
 മാലദ്വീപ് പ്രസിഡണ്ട് മുയിസ്സുവിനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ച് ഇന്ത്യൻ പ്രധാനമന്ത്രി!മൂന്നാംതവണയും പ്രധാനമന്ത്രിയായി മോദി തെരഞ്ഞെടുക്കപ്പെട്ടതിിൽ ആശംസയറിയിച്ച് മുയിസ്സു എക്സിൽ പോസ്റ്റിട്ടിരുന്നു. ഇതിൽ ഒരുമിച്ച് മുമ്പോട്ടു പോകാൻ കഴിയുന്ന മേഖലകളിൽ അതിനായി പ്രവർത്തിക്കുമെന്ന സൂചനയും മാലദ്വീപ് പ്രസിഡണ്ട് നൽകിയിരുന്നു. അടുത്തകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ വന്ന വിള്ളലുകളെ ശരിപ്പെടുത്താനാകുമെന്ന അനുകൂല സൂചനയായാണ് മുയിസ്സുവിന്റെ എക്സ് പോസ്റ്റ് വായിക്കപ്പെട്ടത്. ഇതിനു പിന്നാലെ മോദി തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുയിസ്സുവിനെ ക്ഷണിക്കുകയായിരുന്നു. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് മാലദ്വീപ് പ്രസിഡണ്ട് മുഹമ്മദ് മുയിസ്സുവിനെ ക്ഷണിച്ച് ഇന്ത്യ. അതെസമയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാർ രൂപീകരണ ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. 



സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ബിജെപി നേതാക്കളായ അമിത് ഷായും രാജ്‌നാഥ് സിങും പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡയുടെ വസതിയിൽ ചർച്ചകൾ നടത്തിവരികയാണ്. ചർച്ചകൾ നീളുന്നതിന് കാരണം ടിഡിപി, ജെഡിയു, ജെഡിഎസ് തുടങ്ങിയ കക്ഷികൾ പ്രധാന വകുപ്പുകൾക്കായി അവകാശവാദം ഉന്നയിച്ചതിനാലാണെന്ന് അറിയുന്നു. ജെഡിയുവും ടിഡിപിയും പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. മൂന്നാംസർക്കാർ രൂപീകരണത്തിനിറങ്ങാൻ കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ യോഗം തീരുമാനിച്ചിരുന്നു. സഖ്യത്തിന്റെ നേതാവായി യോഗം നരേന്ദ്രമോദിയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഈ പ്രശ്നത്തിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. 



മുയിസ്സു പക്ഷെ ബന്ധം മെച്ചപ്പെടുത്താൻ നിൽക്കാതെ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തി മുമ്പോട്ടു പോകാനാണ് ശ്രമം നടത്തിയത്. ഇതിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ മുയിസ്സു വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു.
 മുയിസ്സു അധികാരത്തിലേറിയതിനു ശേഷം ഇതുവരെ ഇന്ത്യ സന്ദർശിച്ചിട്ടില്ല. പതിറ്റാണ്ടുകളായി ഇന്ത്യയുമായി മികച്ച രീതിയിൽ തുടർന്നുവന്ന നയതന്ത്രബന്ധം മുയിസ്സുവിന്റെ സ്ഥാനാരോഹണത്തിനു ശേഷം വഷളാവുകയായിരുന്നു. പിന്നീട് മാലദ്വീപ് മന്ത്രിമാർ പരസ്യമായി ഇന്ത്യൻ പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യൽ‌ മീഡിയ പോസ്റ്റുകളിടുന്നതിലേക്കു വരെ കാര്യങ്ങളെത്തി.



പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് മാലദ്വീപ് പ്രസിഡണ്ട് മുഹമ്മദ് മുയിസ്സുവിനെ ക്ഷണിച്ച് ഇന്ത്യ. അതെസമയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാർ രൂപീകരണ ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ബിജെപി നേതാക്കളായ അമിത് ഷായും രാജ്‌നാഥ് സിങും പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡയുടെ വസതിയിൽ ചർച്ചകൾ നടത്തിവരികയാണ്. ചർച്ചകൾ നീളുന്നതിന് കാരണം ടിഡിപി, ജെഡിയു, ജെഡിഎസ് തുടങ്ങിയ കക്ഷികൾ പ്രധാന വകുപ്പുകൾക്കായി അവകാശവാദം ഉന്നയിച്ചതിനാലാണെന്ന് അറിയുന്നു. ജെഡിയുവും ടിഡിപിയും പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. 

Find Out More:

Related Articles: