ഇന്ത്യയുടെ 'പ്രധാനമന്ത്രി നേതാജി: ചന്ദ്ര ബോസിനെ കുറിച്ച് അറിയപ്പെടാത്ത ചരിത്ര അറിവുകൾ! ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സായുധ വിപ്ലവത്തിന്റെ മാർഗം തിരഞ്ഞെടുത്തതിനാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം നിഗൂഢതകൾ നിറഞ്ഞതുമായിരുന്നു. മരണം പോലും വലിയ വിവാദവിഷയമായി ഇന്നും തുടരുന്നു. എന്തെല്ലാമോ രഹസ്യങ്ങൾ ആ മരണത്തിനു പിന്നിലുണ്ടെന്ന് ഇന്നും ചിലരെങ്കിലും വിശ്വസിക്കുന്നു. സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് അത്രയേറെ അറിയപ്പെടാത്ത നിരവധി വസ്തുതകളുണ്ട്. സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം എല്ലാക്കാലത്തും ഒരു ചർച്ചാവിഷയമാണ്.തികച്ചും തെറ്റായ കങ്കണയുടെ പ്രസ്താവന അന്നുതന്നെ ഏറെ പരിഹസിക്കപ്പെടുകയും ചെയ്തു. എങ്കിലും സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഒരു ചരിത്രസന്ദർഭമുണ്ട്.
അത് സിംഗപ്പൂർ കേന്ദ്രീകരിച്ച് ആസാദ് ഹിന്ദ് എന്ന പേരിൽ നേതാജി ഇന്ത്യയുടെ സർക്കാർ രൂപീകരിച്ചപ്പോഴായിരുന്നു. 1943ൽ സുഭാഷ് ചന്ദ്രബോസ് ഈ സർക്കാർ രൂപീകരിക്കുകയും അതിന്റെ പ്രധാനമന്ത്രിയായി സ്വയം അവരോധിക്കുകയും ചെയ്തു. ഭരണകൂടത്തിന്റെ തലവനും, 'യുദ്ധമന്ത്രി'യുമായാണ് സുഭാഷ് ചന്ദ്രബോസ് സ്വയം അവരോധിച്ചത്. ക്യാപ്റ്റൻ ഡോ. ലക്ഷ്മി സ്വാമിനാഥൻ ഈ സർക്കാരിന്റെ പട്ടാളമായ ഇന്ത്യൻ നാഷണൽ ആർമിയിൽ വനിതാ വിങ്ങിനെ നയിച്ചു. റാണി ഝാൻസി സെഗ്മെന്റ് എന്നായിരുന്നു ഈ വിങ്ങിന്റെ പേര്. ഏഷ്യയിലെ സൈനകളിലെ ആദ്യത്തെ വനിതാ വിങ്ങായിരുന്നു എൻഐഎയിലേത്. കുറെനാൾ മുമ്പ് ബിജെപി നേതാവ് കങ്കണ റണാവത്ത് നടത്തിയ ഒരു പ്രസ്താവന വലിയ വിവാദമായിരുന്നു. സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണ് എന്നതായിരുന്നു അവരുടെ പ്രസ്താവന. 1916ൽ ആത്മീയ അന്വേഷണങ്ങളെല്ലാം അവസാനിപ്പിച്ച് സുഭാഷ് പ്രസിഡൻസി കോളേജിൽ ചേർന്നു.
ഈ കോളേജിൽ ബ്രിട്ടീഷുകാരായ അധ്യാപകരും ഉദ്യോഗസ്ഥരും വലിയ വിവേചനമാണ് ഇന്ത്യൻ വിദ്യാർത്ഥികളോട് കാണിച്ചിരുന്നത്. കോളേജിലെ ചരിത്രാധ്യാപകനായ ഇഎഫ് ഓറ്റൻ (E. F. Oaten) എന്നയാൾ ചില ഇന്ത്യൻ വിദ്യാർത്ഥികളെ ഉപദ്രവിച്ച ഒരു സംഭവമുണ്ടായി. ഇതിന് പകരം ചോദിക്കാൻ സുഭാഷ് ചന്ദ്രബോസ് അടക്കമുള്ളവർ ചെന്നു. കേസിൽ ഇതിൽ പ്രധാന പ്രതിയായി വന്നത് സുഭാഷ് ചന്ദ്രബോസായിരുന്നു. 16 വയസ്സായിരുന്നു അന്ന് ബോസിന്റെ പ്രായം. ജീവിതത്തിന്റെ തുടക്കത്തിൽ ഒരു ആത്മീയാന്വേഷിയായിരുന്നു സുഭാഷ് ചന്ദ്രബോസ്. അദ്ദേഹം അക്കാലത്തെ ആത്മീയാന്വേഷികളുടെ പാത പിൻപറ്റി വീട് വിട്ടിറങ്ങി.
1914ൽ അദ്ദേഹം വീടു വിട്ടിറങ്ങി ഗുരുവിനെ തേടി അലഞ്ഞു. വാരാണസിയും ഹരിദ്വാറും അടക്കമുള്ള ആത്മീയകേന്ദ്രങ്ങളിൽ അലഞ്ഞു നടന്നു. പിന്നീട് ആത്മീയാന്വേഷണം അന്വേഷണം അവസാനിപ്പിക്കുകയും ഭൗതിക ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തു.എട്ട് മാസത്തോളം പരിശീലനം നേടുകയും ചെയ്തിരുന്നു. എന്നാൽ പരീക്ഷ പാസായതിനു ശേഷം ജോലി ലഭിച്ചത് രാജി വെക്കുകയും സ്വാതന്ത്ര്യ സമര പോരാട്ടത്തിന് ഇറങ്ങുകയും ചെയ്തു. ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ ആളാണ് സുഭാഷ് ചന്ദ്ര ബോസ്. എന്നാൽ അദ്ദേഹം ബ്രിട്ടീഷുകാരെ സേവിക്കാൻ തയ്യാറായില്ല. 1919ൽ ഇംഗ്ലണ്ടിൽ പോയാണ് അദ്ദേഹം പഠിച്ചത്.