കൊച്ചി ഷിപ് യാർഡിന് 540 കോടിയുടെ പുതിയ ഓർഡർ; കരാർ ഇംഗ്ലണ്ടിൽ നിന്ന്!

Divya John
 കൊച്ചി ഷിപ് യാർഡിന് 540 കോടിയുടെ പുതിയ ഓർഡർ; കരാർ ഇംഗ്ലണ്ടിൽ നിന്ന്! കൊച്ചി ഷിപ് യാർഡിന് 540 കോടി രൂപയുടെ പുതിയ ഓർഡർ കൂടി ലഭിച്ചതായി മന്ത്രി പി രാജീവ്. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള നോർത്ത് സ്റ്റാർ ഷിപ്പിങ് കമ്പനിക്കായി പുതിയ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസൽ നിർമിച്ച് നൽകാനുള്ള കരാറിലാണ് സ്ഥാപനം ഒപ്പുവച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കേരളത്തിൻ്റെയും ഇന്ത്യയുടെയും യശസ്സുയർത്തിയ കൊച്ചി ഷിപ് യാർഡിന് മറ്റൊരു വമ്പൻ ഓർഡർ കൂടി. ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമായി ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങൾ ഇതിൽ സജ്ജീകരിക്കും. കേരളത്തിലേക്ക് ഇത്തരം വലിയ കരാറുകൾ എത്തിച്ചേരുന്നത് നമ്മുടെ നാട്ടിലെ എംഎസ്എംഇ സംരംഭങ്ങൾക്ക് കൂടി വലിയ മുന്നേറ്റം കാഴ്ച വെക്കാനുള്ള അവസരം ഒരുക്കുകയാണെന്ന് മന്ത്രി അറിയിച്ചിരുന്നു. 



   കൊച്ചി കപ്പൽശാലയ്‌ക്ക്‌ യൂറോപ്പിൽനിന്ന്‌ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ രൂപകൽപ്പനയ്ക്കും നിർമാണത്തിനുമായി 1000 കോടിയോളം രൂപയുടെ കരാർ ലഭിച്ചതായി മന്ത്രി മുൻപ് അറിയിച്ചിരുന്നു. സുസ്ഥിര ഊർജ സംവിധാനങ്ങൾക്ക് വൻ ആവശ്യകതയുള്ള യൂറോപ്പിൽ കാറ്റിൽ നിന്ന്‌ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ഓഫ്‌ഷോർ വിൻഡ് ഫാം മേഖലയ്ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനും അറ്റകുറ്റപ്പണികൾക്കും, മറ്റു പ്രവർത്തനാവശ്യങ്ങൾക്കുമായിരിക്കും ഈ യാനം ഉപയോഗിക്കുക. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും ഷിപ് യാർഡ് നേടിയിരുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. നിലവിൽ മറ്റൊരു യൂറോപ്യൻ കമ്പനിക്കുവേണ്ടി രണ്ടു കമീഷനിങ് സർവീസ് ഓപ്പറേഷൻ യാനങ്ങൾ നിർമിക്കുന്നുണ്ട്.



 പുനരുപയോഗ ഊർജമേഖലയിൽ പ്രവർത്തിക്കുന്ന സീമെൻസ് ഗമെസയാണ് കപ്പൽ പ്രവർത്തിപ്പിക്കുക. ഊർജകാര്യക്ഷമത മെച്ചപ്പെടുത്താനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനുമായി ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങൾ ഒരുക്കും. കേരളത്തിൻ്റെയും ഇന്ത്യയുടെയും യശസ്സുയർത്തിയ കൊച്ചി ഷിപ് യാർഡിന് മറ്റൊരു വമ്പൻ ഓർഡർ കൂടി. കൊച്ചി ഷിപ് യാർഡിന് 540 കോടി രൂപയുടെ പുതിയ ഓർഡർ കൂടി ലഭിച്ചതായി മന്ത്രി പി രാജീവ്. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള നോർത്ത് സ്റ്റാർ ഷിപ്പിങ് കമ്പനിക്കായി പുതിയ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസൽ നിർമിച്ച് നൽകാനുള്ള കരാറിലാണ് സ്ഥാപനം ഒപ്പുവച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.



കേരളത്തിൻ്റെയും ഇന്ത്യയുടെയും യശസ്സുയർത്തിയ കൊച്ചി ഷിപ് യാർഡിന് മറ്റൊരു വമ്പൻ ഓർഡർ കൂടി. ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമായി ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങൾ ഇതിൽ സജ്ജീകരിക്കും. കേരളത്തിലേക്ക് ഇത്തരം വലിയ കരാറുകൾ എത്തിച്ചേരുന്നത് നമ്മുടെ നാട്ടിലെ എംഎസ്എംഇ സംരംഭങ്ങൾക്ക് കൂടി വലിയ മുന്നേറ്റം കാഴ്ച വെക്കാനുള്ള അവസരം ഒരുക്കുകയാണെന്ന് മന്ത്രി അറിയിച്ചിരുന്നു. കൊച്ചി കപ്പൽശാലയ്‌ക്ക്‌ യൂറോപ്പിൽനിന്ന്‌ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ രൂപകൽപ്പനയ്ക്കും നിർമാണത്തിനുമായി 1000 കോടിയോളം രൂപയുടെ കരാർ ലഭിച്ചതായി മന്ത്രി മുൻപ് അറിയിച്ചിരുന്നു. 

Find Out More:

Related Articles: