വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോഡിലെന്ന് കണക്കുകൾ!

Divya John
 വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോഡിലെന്ന് കണക്കുകൾ! ചൊവ്വാഴ്ച (02-04-2024) 106.8882 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.  ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോഡിലെത്തി.വൈകുന്നേരങ്ങളിൽ ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യുന്നത് ഒഴിവാക്കണം. കുടിവെള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും, വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതും, വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതും കഴിയുന്നതും പകൽ സമയത്ത് ചെയ്യുക വൈദ്യുതി വാഹനങ്ങൾ പകൽ സമയത്ത് ചാർജ് ചെയ്യാൻ ശ്രമിക്കണമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.വൈകിട്ട് 6 മണി മുതൽ രാത്രി 11 മണിവരെ എസി, പമ്പ് സെറ്റ്, വാഷിങ് മെഷീൻ, ഇസ്തിരിപ്പെട്ടി മുതലായ ഉപഭോഗം കൂടിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പീക്ക് ഡിമാൻഡ് കുറയ്ക്കുന്നതിന് സഹായിക്കൂ.



 ഏപ്രിൽ ഒന്നിന് 104.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം റെക്കോഡിട്ടത്. വൈദ്യുതി പാഴാക്കാതിരിക്കണമെന്ന നിർദേശവും മന്ത്രി നൽകി.ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോഡിലെത്തി. ചൊവ്വാഴ്ച (02-04-2024) 106.8882 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.ശക്തമായ മഴയുടെ കുറവും ഉയർന്ന താപനില തുടരുന്നതിനാലും സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന തോതിലാണ്. സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.



വൈദ്യുതി പുറത്തുനിന്നും ഉയർന്ന വില നൽകി വാങ്ങുകയാണ്. പരമാവധി ഉപഭോഗം കുറയ്ക്കാൻ ശ്രമിക്കണമെന്നും മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു. വൈകുന്നേരങ്ങളിൽ ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യുന്നത് ഒഴിവാക്കണം. കുടിവെള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും, വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതും, വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതും കഴിയുന്നതും പകൽ സമയത്ത് ചെയ്യുക വൈദ്യുതി വാഹനങ്ങൾ പകൽ സമയത്ത് ചാർജ് ചെയ്യാൻ ശ്രമിക്കണമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. വൈകിട്ട് 6 മണി മുതൽ രാത്രി 11 മണിവരെ എസി, പമ്പ് സെറ്റ്, വാഷിങ് മെഷീൻ, ഇസ്തിരിപ്പെട്ടി മുതലായ ഉപഭോഗം കൂടിയ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കി പീക്ക് ഡിമാൻഡ് കുറയ്ക്കുന്നതിന് സഹായിക്കൂ.

Find Out More:

Related Articles: