ബെംഗളൂരുവിൽ 5,000 ജീവനക്കാരെ ഉൾക്കൊള്ളുന്ന പുതിയ ഓഫീസുമായി ഗൂഗിൾ!

Divya John
 ബെംഗളൂരുവിൽ 5,000 ജീവനക്കാരെ ഉൾക്കൊള്ളുന്ന പുതിയ ഓഫീസുമായി ഗൂഗിൾ! കിഴക്കൻ ബെംഗളൂരുവിലെ മഹാദേവപുരയിലാണ് എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും സജ്ജമാക്കിയാണ് 'അനന്തം' എന്ന പേരിൽ ഓഫീസ് തുറന്നത്. ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൻ്റെ പ്രധാന ടെക് ഹബ് എന്ന നിലയിലാണ് ബെംഗളൂരുവിലെ തങ്ങളുടെ പുതിയ കാമ്പസ് എന്ന് ഗൂഗിൾ പറഞ്ഞു.ഐടി നഗരമായ ബെംഗളൂരുവിൽ ഭീമൻ ഓഫീസ് തുറന്ന് ഗൂഗിൾ. കമ്പനിയുടെ ലോകത്തിലെ ഏറ്റവും വലിയ ഓഫീസാണ് ബെംഗളൂരുവിൽ തുറന്നത്. സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ശാന്തമായ തൊഴിൽ സാഹചര്യവും ഒരുക്കുന്നതിനാണ് പുതിയ ഓഫീസ് എന്ന് ഗൂഗിൾ അറിയിച്ചു. നഗര ഗ്രിഡ് പോലെയാണ് ലേഔട്ട് നിർമിച്ചിരിക്കുന്നത്.







എല്ലാവിധ സൗകര്യങ്ങളും ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. വർക്ക്‌സ്‌പെയ്‌സുകൾ, ചെറിയ ബൂത്തുകൾ, ചർച്ചകൾക്കും പരിപാടികൾക്കുമായി ഹാളുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ധാരാളം സൂര്യപ്രകാശം ഉള്ളിലേക്ക് കടക്കുന്ന തരത്തിലാണ് ഓഫീസിൻ്റെ നിർമാണം.ബെംഗളൂരുവിലെ പുതിയ കാമ്പസ് കമ്പനിയുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും എഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മാറ്റത്തെ അടയാളപ്പെടുത്തുന്നതുമാണെന്ന് ഗൂഗിൾ ഇന്ത്യയുടെ വൈസ് പ്രസിഡന്റും കൺട്രി മാനേജരുമായ പ്രീതി ലോബാന പറഞ്ഞു. കമ്പനിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ കാമ്പസ് എന്ന് ഗൂഗിൾ ഡീപ് മൈൻഡ് വൈസ് പ്രസിഡന്റ് ആനന്ദ് രംഗരാജനും ഗൂഗിൾ ക്ലൗഡ് ഇന്ത്യയുടെ ഗ്ലോബൽ ഡെലിവറി വൈസ് പ്രസിഡന്റ് സുനിൽ റാവുവും പറഞ്ഞു.






ഗൂഗിളിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ എല്ലായ്പ്പോഴും സവിശേഷമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.100 ശതമാനം മലിനജല പുനരുപയോഗം, മഴവെള്ള സംഭരണം, സ്മാർട്ട് ഗ്ലാസ് ഇൻസ്റ്റാളേഷൻ എന്നിവ ഉൾപ്പെടുത്തിയാണ് കാമ്പസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു ബില്യണിലധികം ഉപയോക്താക്കളുള്ള ഇന്ത്യ ഗൂഗിളിന്റെ ഗൂഗിളിന്റെ ഏറ്റവും വലിയ വിപണിയാണ്. 10,000ത്തിലധികം ജീവനക്കാരാണ് ഗൂഗിളിന് ഇന്ത്യയിലുള്ളത്. ബെംഗളൂരുവിന് പുറമേ, ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ, പൂനെ എന്നിവിടങ്ങളിലും ഗൂഗിളിന് ഓഫീസുകളുണ്ട്. ഈ ഓഫീസുകളേക്കാൾ വലിയ ഓഫീസാണ് ബെംഗളൂരുവിൽ തുറന്നത്.





അനന്ത എന്ന സംസ്കൃത പദത്തിൻ്റെ അർഥം പരിധിയില്ലാത്തത് എന്നാണ്. 1.6 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസിന് 5,000ത്തിലധികം ജീവനക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ആൻഡ്രോയിഡ്, സെർച്ച്, പേ, ക്ലൗഡ്, മാപ്‌സ്, പ്ലേ, ഗൂഗിൾ ഡീപ്‌മൈൻഡ് തുടങ്ങിയ വിവിധ ഗൂഗിൾ യൂണിറ്റുകളിൽ നിന്നുള്ള ടീമുകളെ ഓഫീസിൽ ഉൾപ്പെടുത്താനാകും. മഴവെള്ളം ഉൾപ്പെടെയുള്ള വെള്ളം 100 ശതമാനം ശുചീകരിച്ച് ഉപയോഗിക്കാവുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്.

Find Out More:

Related Articles: