ക്ഷേമ പെൻഷൻ വർധിപ്പിക്കും; മുഖ്യമന്ത്രി!

Divya John
 ക്ഷേമ പെൻഷൻ വർധിപ്പിക്കും;  മുഖ്യമന്ത്രി! ക്ഷേമ പെൻഷൻ കുടിശിക വിതരണത്തിൽ 103 കോടി 91 ലക്ഷം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. കുടിശ്ശിക തുക 2024 - 2025 സാമ്പത്തിക വർഷത്തിൽ തന്നെ വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പെൻഷൻ തുക കൂട്ടുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ക്ഷേമ പെൻഷൻ കുടിശ്ശിക തീർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഒരു കുടിശ്ശികയും നിലവില്ലെന്ന് സർക്കാർ വകുപ്പുകൾ ഉറപ്പുവരുത്തും. ശരാശരി 6.8 ലക്ഷം പേർക്ക് മാത്രമാണ് കേന്ദ്ര ആനുകൂല്യം ലഭിക്കുന്നത്. ഇതാകട്ടെ, ശരാശരി 300 രൂപ മാത്രമാണ്. സംസ്ഥാന സർക്കാരിൻറെ സാമൂഹ്യസുരക്ഷാ പെൻഷൻറെ ഗുണഭോക്താക്കൾ 62 ലക്ഷം വരും. കേന്ദ്ര സർക്കാർ ആനുകൂല്യത്തിനുള്ള വരുമാനപരിധിയായി നിശ്ചയിച്ചിട്ടുള്ളത് പ്രതിവർഷം 25,000 രൂപയാണെങ്കിൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി പ്രതിവർഷം ഒരു ലക്ഷം രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



സാമൂഹ്യക്ഷേമ പെൻഷനുകളുടെ വിഹിതത്തിലെ സിംഹഭാഗവും സംസ്ഥാന സർക്കാരാണ് വിതരണം ചെയ്യുന്നത്. നാമമാത്രമായ കേന്ദ്ര പെൻഷൻ വിഹിതം ലഭിക്കുന്നത് ദേശീയ വാർധക്യകാല പെൻഷൻ, ദേശീയ വിധവാ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നീ മൂന്ന് പദ്ധതികൾക്കാണ്.
2011 - 16 ലെ യുഡിഎഫ് സർക്കാരിൻറെ കാലത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ ആകെ 8,833.6 കോടി രൂപയാണ് നൽകിയതെങ്കിൽ 2016 - 21 ലെ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് 30,567.9 കോടി രൂപയാണ് ചെലവഴിച്ചത്. മുൻ യുഡിഎഫ് സർക്കാർ അഞ്ചു വർഷം കൊണ്ട് നൽകിയതിനേക്കാൾ 21,734.3 കോടി രൂപയാണ് 2016 - 21 കാലത്ത് എൽഡിഎഫ് സർക്കാർ അധികമായി വിതരണം ചെയ്തത്.



ഈ സർക്കാരിൻറെ കാലത്ത് ഇതുവരെ 23,461.5 കോടി രൂപ സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തിട്ടുണ്ട്.
2011 - 16 ലെ യുഡിഎഫ് സർക്കാരിൻറെ കാലത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ ആകെ 8,833.6 കോടി രൂപയാണ് നൽകിയതെങ്കിൽ 2016 - 21 ലെ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് 30,567.9 കോടി രൂപയാണ് ചെലവഴിച്ചത്. മുൻ യുഡിഎഫ് സർക്കാർ അഞ്ചു വർഷം കൊണ്ട് നൽകിയതിനേക്കാൾ 21,734.3 കോടി രൂപയാണ് 2016 - 21 കാലത്ത് എൽഡിഎഫ് സർക്കാർ അധികമായി വിതരണം ചെയ്തത്. ഈ സർക്കാരിൻറെ കാലത്ത് ഇതുവരെ 23,461.5 കോടി രൂപ സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തിട്ടുണ്ട്. സാമൂഹ്യക്ഷേമ പെൻഷനുകളുടെ വിഹിതത്തിലെ സിംഹഭാഗവും സംസ്ഥാന സർക്കാരാണ് വിതരണം ചെയ്യുന്നത്.



 നാമമാത്രമായ കേന്ദ്ര പെൻഷൻ വിഹിതം ലഭിക്കുന്നത് ദേശീയ വാർധക്യകാല പെൻഷൻ, ദേശീയ വിധവാ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നീ മൂന്ന് പദ്ധതികൾക്കാണ്. ശരാശരി 6.8 ലക്ഷം പേർക്ക് മാത്രമാണ് കേന്ദ്ര ആനുകൂല്യം ലഭിക്കുന്നത്. ഇതാകട്ടെ, ശരാശരി 300 രൂപ മാത്രമാണ്. സംസ്ഥാന സർക്കാരിൻറെ സാമൂഹ്യസുരക്ഷാ പെൻഷൻറെ ഗുണഭോക്താക്കൾ 62 ലക്ഷം വരും. കേന്ദ്ര സർക്കാർ ആനുകൂല്യത്തിനുള്ള വരുമാനപരിധിയായി നിശ്ചയിച്ചിട്ടുള്ളത് പ്രതിവർഷം 25,000 രൂപയാണെങ്കിൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി പ്രതിവർഷം ഒരു ലക്ഷം രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Find Out More:

Related Articles: