പുഷ്പ 2 ലെ ട്രെൻഡിംഗ് പാട്ടിനൊപ്പം മത്സരിച്ച് ചുവടുവെച്ച് ബിജുക്കുട്ടനും മകളും!

Divya John
 പുഷ്പ 2 ലെ ട്രെൻഡിംഗ് പാട്ടിനൊപ്പം മത്സരിച്ച് ചുവടുവെച്ച് ബിജുക്കുട്ടനും മകളും! അഭിനയത്തിലേക്ക് വരുന്നതിന് മുൻപ് തന്നെ പലരും സെലിബ്രിറ്റിയായി മാറുന്നത് സോഷ്യൽമീഡിയയിലൂടെയാണ്. സെലിബ്രിറ്റി ഇമേജിലല്ലാതെ മക്കളെ വളർത്താൻ ആഗ്രഹിക്കുന്നവരും സിനിമയിലുണ്ട്. സിനിമാവിശേഷങ്ങൾ മാത്രമല്ല തന്റെ കുടുംബകാര്യങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കുന്ന ആളാണ് ബിജുക്കുട്ടൻ. മകളോടൊപ്പമുള്ള ഡാൻസ് വീഡിയോകളുമായും അദ്ദേഹം എത്താറുണ്ട്. ട്രെൻഡംിഗിൽ ഇടം പിടിച്ച പുഷ്പ 2 ലെ പീലിംഗ്‌സ് എന്ന പാട്ടിനൊപ്പമായാണ് ഇപ്പോൾ അച്ഛനും മകനും ചുവടുവെച്ചത്. ബാഗി ജീൻസും ഷർട്ടുമായിരുന്നു മകളുടെ വേഷം. പതിവുപോലെ മുണ്ടും ഷർട്ടുമായിരുന്നു ബിജുക്കുട്ടന്റെ വേഷം. പുഷ്പ 2, പീലിംഗ്‌സ്, ട്രെൻഡിംഗ് തുടങ്ങിയ ഹാഷ് ടാഗുകളോടെയായി പങ്കിട്ട പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്.





 താരങ്ങളും ആരാധകരും കമന്റുകളുമായെത്തിയിട്ടുണ്ട്. ഒരുലക്ഷത്തിലധികം പേരാണ് വീഡിയോയുടെ താഴെയായി സ്‌നേഹം അറിയിച്ചിട്ടുള്ളത്. എന്റമ്മോ കിടിലം എന്നായിരുന്നു സുരഭിയുടെ കമന്റ്. സിനിമാ വിശേഷങ്ങൾ മാത്രമല്ല മറ്റ് കാര്യങ്ങളും സോഷ്യൽമീഡിയയിലൂടെ വൈറലായി മാറാറുണ്ട്. താരങ്ങളുടെ മക്കളുടെ വിശേഷങ്ങളറിയാനും ആരാധകർക്ക് താൽപര്യമാണ്. നേരത്തെ ബ്രേക്ക് ഡാൻസ് ചെയ്യാറുണ്ടായിരുന്നു. അത് മോൾക്കറിയാം. അങ്ങനെയാണ് അവൾ അച്ഛാ നമുക്കൊന്നിച്ച് ഡാൻസ് ചെയ്യാമെന്ന് പറഞ്ഞ് വരുന്നത്. ഒന്നിച്ച് ഡാൻസ് ചെയ്തപ്പോൾ അത് ഇൻസറ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ മികച്ച പ്രതികരണങ്ങളായിരുന്നു വന്നത് എന്നും മുൻപൊരു അഭിമുഖത്തിൽ ബിജുക്കുട്ടൻ വ്യക്തമാക്കിയിരുന്നു. കുട്ടിക്കാലം തന്നെ മിമിക്രിയിലും മോണോ ആക്റ്റിലുമൊക്കെ താൽപര്യമുണ്ടായിരുന്നു ബിജുക്കുട്ടന്.





സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം അന്നേ മനസിലുണ്ടായിരുന്നു. പരിപാടികളൊക്കെ ചെയ്യുന്നതിനിടയിലായിരുന്നു ചാനൽ ഷോയിലേക്ക് അവസരം ലഭിക്കുന്നത്. സവാരിഗിരിഗിരിയിലൂടെയാണ് താൻ പ്രശസ്തനായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മിമിക്രിയുമായി നടക്കുന്ന കാലത്തായിരുന്നു വിവാഹം. മിമിക്രിക്കാരന് ആര് പെണ്ണ് തരാനാണ്, ടൈൽ പണിയാണെന്നായിരുന്നു അന്ന് വീട്ടുകാരോട് പറഞ്ഞത്. എന്നാൽ മിമിക്രിക്കാരനാണെന്ന കാര്യം അറിഞ്ഞിട്ടും അവർ മകളെ കെട്ടിച്ച് തരികയായിരുന്നു. കലാജീവിതത്തിന് മികച്ച പിന്തുണയാണ് അവർ തരുന്നത്.





 രണ്ടാളും തകർത്തൂട്ടോ, സന്തൂർ ഡാഡി ആവുകയാണല്ലേ, അച്ഛനും മകളും തകർത്തു. ഇത് കിടിലോസ്‌കി രണ്ടുപേരും പൊളിച്ചു, ഹൈറ്റ് വെച്ചത് പോലെയുണ്ട് ബിജു ഏട്ടൻ, ഡാൻസ് അടിപൊളി, ഒന്നും പറയാനില്ല. സോഷ്യൽമീഡിയ കത്തിക്കാൻ ഇനി വേറൊന്നും നോക്കണ്ട, ഇങ്ങേര് തകർക്കുകയാണല്ലോ, ഒന്നും പറയാനില്ല വൻപൊളി തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്. ഇതിനകം ഒരുലക്ഷത്തിലധികം പേരാണ് ചിത്രത്തിന് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.

Find Out More:

Related Articles: